
തെന്നിന്ത്യയിലെ താരറാണിയാണ് തമന്ന. ഗ്ലാമറസ് വേഷങ്ങൾക്കൊപ്പം അഭിനയ പ്രാധാന്യമുള്ള സിനിമകളിലും താരം അഭിനയിച്ചു. ഇപ്പോൾ തമന്നയുടെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഡാർക്ക് റെഡ് ഔട്ട്ഫിറ്റിലുള്ള ഗ്ലാമറസ് ചിത്രങ്ങൾ തമന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു.
റെഡ് സാരിക്കൊപ്പം കോർസെറ്റ് ടോപ്പ് ധരിച്ചാണ് താരം എത്തിയിട്ടുള്ളത്. കോർസെറ്റ് ഓഫ് ഷോൾഡർ ഹെവി വർക്ക് ടോപ്പാണ് സാരിക്കൊപ്പം തമന്ന പെയർ ചെയ്തത്. അമര് കൗശിക് സംവിധാനം ചെയ്ത് രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറർ- കോമഡി ചിത്രമായ ‘സ്ട്രീ 2’ലെ ഒരു ഗാനരംഗത്തിൽ തമന്ന ഐറ്റം ഡാൻസുമായി എത്തുന്നുണ്ട്.
സച്ചിൻ – ജിഗർ സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യ ആണ്. മധുബന്തി ബാഗ്ചി, ദിവ്യ കുമാർ, സച്ചിൻ -ജിഗർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം പത്ത് മില്യണിലധികം പേരാണ് ഗാനം കണ്ടുകഴിഞ്ഞത്. ചിത്രം ഓഗസ്റ്റ് 15 ന് തിയേറ്ററുകളിൽ എത്തും. ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും ഒന്നിച്ച് 2018 ൽ ബോളിവുഡിൽ അപ്രതീക്ഷിത ഹിറ്റ് സൃഷ്ടിച്ച ചിത്രമായിരുന്നു സ്ട്രീ 2.











