
സിബി മലയിൽ ചെയ്യ്ത തന്റെ ആദ്യ ചിത്രമാണ് ‘ദേവദൂതൻ’ . ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത് രഘുനാഥ് പാലേരിയാണ്.സംഗീതത്തിന് ഏറെ പ്രധാനയമുള്ള ചിത്രത്തിലെ വിദ്യാസാഗറിന്റെ ഗാനങ്ങളും എവർഗ്രീൻ ഹിറ്റുകളാണ്. ഇപ്പോഴിതാ ദേവദൂതൻ നാഷണൽ അവാർഡ് അർഹിക്കുന്നുണ്ടെന്ന് നിർമ്മാതാവ് സിയാദ് കോക്കർ പറയുകയാണ്. നിയമങ്ങള് എന്താണെന്ന് തനിക്ക് അറിയില്ലെന്നും എന്നാൽ നിയമം പൊളിച്ചെഴുതാൻ സാധിക്കുമെന്നും പറഞ്ഞ സിയാദ് കേന്ദ്രത്തിൽ തങ്ങൾക്ക് പ്രിയങ്കരനായ സുരേഷ് ഗോപി കേന്ദ്രത്തിലുണ്ടെന്നും കൂട്ടിചേർത്തു. ഏത് സമയത്തും വിവാദങ്ങൾ സൃഷ്ടിക്കുന്ന ഒരു മനുഷ്യനാണ് താനെന്നും താൻ എന്ത് സംസാരിച്ചാലും വിവാദമാവും. യോഗ്യത കിട്ടുമെങ്കിൽ ഞങ്ങൾ എന്തായാലും ദേവദൂതൻ നാഷണൽ അവാർഡിന് അയക്കും എന്നും നിർമാതാവ് പറയുന്നു

നിയമങ്ങൾ എന്താണെന്ന് തനിക്കറിയില്ല ,എന്നാൽ നിയമം പൊളിച്ചെഴുതാൻ തനിക്ക് സാധിച്ചെന്ന് വരും. അതിന് നിയമപരമായ വഴികളുണ്ട്. ഞങ്ങൾക്ക് പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ട് അവിടെ . വേണമെങ്കിൽ ആ രീതിയിൽ ഗവണ്മെന്റിനെ അപ്രോച്ച് ചെയ്യാം. മറ്റ് പലരും, ഇപ്പോൾ സുരേഷ് കുമാർ ആണെങ്കിലും ആക്റ്റീവായി കേന്ദ്ര ഗവണ്മെന്റുമായി ബന്ധമുള്ളവരാണ്. ചിലപ്പോൾ നിയമപരമായി പോരാടിയാൽ വിരോധമില്ലെങ്കിൽ അത് അംഗീകരിക്കപ്പെടാം. കാരണം സിബിയും, രഘുവും വിദ്യാസാഗറുമെല്ലാം നാഷണൽ അവാർഡ് അർഹിക്കുന്നുണ്ട്. എന്നാണ് സിയാദ് കോക്കർ പ്രസ് മീറ്റിനിടെ കോക്കർ പറഞ്ഞത്

24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ വീണ്ടും തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ,ചിത്രത്തിന് മികച്ച് സ്വീകരണമാണ്ഇപ്പോൾ ലഭിച്ചത്. കേരളത്തിൽ നിന്ന് മാത്രം ഞെട്ടിക്കുന്ന കളക്ഷനാണ് ദേവദൂതൻ ലഭിച്ചത്. കേരളത്തില്‍ മാത്രം 1.20 കോടിയില്‍ അധികം കളക്ഷൻ നേടിയിരിക്കുകയാണ്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുപുത്തൻ സിനിമയായി ഒരുക്കിയ ദേവദൂതൻ ബിഗ് സ്ക്രീനിൽ മാജിക് തീർക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. ആദ്യ ദിനത്തിൽ 56 തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം പിന്നീട് 100 തിയേറ്ററുകളിലേക്ക് വ്യാപിപ്പിച്ചിരുന്നു. നിർമാതാക്കളായ കോക്കേഴ്സ് മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ആണ് ഇക്കാര്യം അറിയിച്ചത്.കേരളത്തിന് പുറമേ ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ, ഹൈദരാബാദ്, ഡൽഹി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും സിനിമ റീറിലീസ് ചെയ്തിരുന്നു. 4K റീമാസ്റ്റേർഡ് വേർഷനായാണ് ചിത്രമെത്തിയിരിക്കുന്നത്











