
21 വര്ഷത്തെ സൈനിക സേവനത്തിനു ശേഷം സിനിമയിൽ എത്തിയ താരമാണ് മേജർ രവി, ഇപ്പോൾ അദ്ദേഹം ഒപ്പറേഷൻ റാഹത് എന്ന സിനിമ സംവിധാനം ചെയ്യ്തുകൊണ്ടു രംഗത്തു എത്തിയിരിക്കുകയാണ്, സിനിമയുടെ പ്രമോഷൻ ഭാഗമായി തന്റെ മിലിട്ടറി ക്യാമ്പിലെ ചില അനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു, എന്നാൽ മേജർ രവിയുടെ ഈ വാക്കുകൾക്ക് സോഷ്യൽ മീഡിയിൽ വലിയ രീതിയിൽ വിമർശനമായാണ് എത്തിയത്. മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ..എൻ എസ് ജി കോട്ടേഴ്‌സിൽ ആയിരുന്നു അന്ന് താൻ, 1991 ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു എന്നൊരു ഫോൺ കാൾ എത്തി.

ഉടൻ ഞാൻ എന്റെ സീനിയേഴ്സിനെ വിളിച്ചു പറഞ്ഞു. ശേഷം ഞാൻ റോയുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റിന് വേണ്ടിയുള്ള ഡിമാന്റ് പുട്ടപ്പ് ചെയ്യുന്നു. ഇങ്ങനെ ഒരു സ്ഥലത്ത് ഇരുന്നുകൊണ്ട് പല വിങ്ങുകൾക്ക് ഒരേസമയം നിർദേശങ്ങൾ കൊടുക്കുന്നു പത്ത് മിനിറ്റിനുള്ളിൽ എൻഎസ്ജിയുടെ അലേർട്ട് ടീം വണ്ടിയുമായി എയർപോട്ടിലേക്ക് ഇറങ്ങും,ബസിനുള്ളിലെ യാത്രയിലായിരിക്കും ഇവർ വസ്ത്രം പോലും മാറി യൂണിഫോം ഇടുന്നത്.
രാജ്യ സുരക്ഷക്കായി ഏത് സമയത്തും അവർ തയ്യാറായി ഇരിക്കുന്നുണ്ടാവും എന്നാണ് പട്ടാളക്കാരുടെ പ്രവർത്തന രീതികൾ എന്നാണ് മേജർ രവി പറഞ്ഞത്, എന്നാൽ അദ്ദേഹത്തിന്റെ ഈ വീഡിയോ പുറത്തു വന്നതോടെ അനുകൂലിച്ചും,പ്രതികൂലിച്ചും ഒരുപാട് ആളുകൾ എത്തി, ചില വിമർശനം ഇങ്ങനെ ആയിരുന്നു, മേജർ രവി പട്ടാളകഥകൾ പറയുമ്പോൾ വലിയ ഒരു പൊങ്ങച്ചതരമായാണ് പറയുന്നത്, പട്ടാളക്കാർ മുഴുവൻ വലിയ തള്ള് തള്ളാണല്ലോ തളളുന്നത് എന്നൊക്കെയാണ് വിമർശനം എന്നാൽ ചിലർ ഇതിന് അനുകൂലിക്കുകയും ചെയ്യുന്നുണ്ട്,












