
ഈ വര്ഷം ആദ്യമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയുടെയും, മോഡൽ തനൂജയുടെയും വിവാഹനിശ്ചയം, ഷൈനിന്റെ ആദ്യ വിവാഹമോചനത്തിന് ശേഷം എത്തിയ പെൺകുട്ടിയായിരുന്നു തനൂജ, എന്നാൽ വിവാഹത്തിന്റെ പടിവാതിക്കൽ നിന്ന ഈ പ്രണയം തകർന്നു എന്ന രീതിയിൽ വാർത്തകൾ എത്തിയിരുന്നു, ഷൈൻ തന്നെയാണ് തങ്ങളുടെ പ്രണയം തകർന്ന് എന്നുള്ള വിവരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. എന്നാൽ ഇരുവരും പ്രണയം തകരാനുള്ള കാരണം ഇതുവരെയും പറഞ്ഞിട്ടില്ല,

എന്നെക്കൊണ്ട് ഒരു റിലേഷന്‍ഷിപ്പ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് താൻ വീണ്ടും തെളിയിച്ചെന്നും ടോക്സിക്ക് റിലേഷൻഷിപ്പുകൾ അവസാനിപ്പിക്കുകയാണ് നല്ലതെന്നുമാണ് പ്രണയം പരാജയപ്പെട്ടതിനെ കുറിച്ച് ഷൈൻ ടോം ചാക്കോ ഒരു അഭിമുഖത്തിൽ പറഞ്ഞത്.എന്നാൽ ഇപ്പോൾ അതിനു പിന്നാലെ തനൂജയും പ്രണയ തകർച്ചയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ ഇത്രയും ആരെയും സ്നേഹിച്ചിട്ടില്ലെന്നും എന്നിട്ടും തന്നെ തേച്ചൊട്ടിച്ചുവെന്നും ഇപ്പോൾ താൻ കുറ്റക്കാരിയായിയെന്നുമാണ് തനൂജ പ്രണയത്തകർച്ചയെ കുറിച്ച് ഒരു ലൈവിൽ പറയുന്നത്.

കൂടാതെ തനൂജ ഷൈൻ ടോം വിഷയത്തിൽ എനിയ്ക്ക് ഒന്നും പറയാൻ ഇല്ലന്നും . ആ ടോപ്പിക്ക് ഞാൻ വിട്ടതാണന്നും.ആൾ ആളുടെ രീതിയിൽ നല്ല വൈബിൽ പോകുന്നുണ്ട്. ആള് ഹാപ്പിയായി പോകുന്നുണ്ട്. ഞാൻ എന്റെ കാര്യങ്ങൾ നോക്കിയും പോകുന്നുണ്ട്. ഒരുപാട് ഞാൻ പ്രതീക്ഷിച്ചതാണ്. എന്നാൽ ഇപ്പോൾ ഇവർ ഒന്നും എന്നെ സമ്മതിക്കുന്നില്ല. എനിക്ക് അത് പല്ല് കുത്തി നാറ്റിക്കാൻ താൽപര്യമില്ല.നമ്മൾ വിശ്വസിച്ചു കുറെഎണ്ണത്തെ കൂട്ടും, അവസാനം നമ്മളെ ഇട്ടിട്ടുപോകും, രണ്ടുവർഷം എന്നോടൊപ്പമുണ്ടായിരുന്നു, അവസാനം എനിക്ക് നല്ല പണിതന്നിട്ട് പോയി ,തനൂജ പറയുന്നു












