
വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്ന് നടൻ മോഹൻലാൽ അറിയിച്ചു. ആദ്യഘട്ടമായാണ് 3 കോടി രൂപ നൽകുക. പിന്നീട് ആവശ്യമുള്ളത് അനുസരിച്ച് കൂടുതൽ തുക വേണമെങ്കിൽ നൽകുമെന്നും നടൻ പറഞ്ഞു, ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടിൽ നടന്നതെന്ന് ലെഫ്റ്റനൻ്റ് കേണൽ നടൻ മോഹൻലാൽ. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടിൽ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്.ദുരന്ത മേഖലയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. ഉരുള്‍പ്പൊട്ടലില്‍ നശിച്ച വെള്ളാര്‍മല എല്‍പി സ്കൂള്‍ പുതുക്കി പണിയുമെന്നും മോഹൻലാൽ അറിയിച്ചിട്ടുണ്ട്

2015ൽ മോഹൻലാലിന്റെ മാതാപിതാക്കളായ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും പേരിൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് വിശ്വശാന്തി ഫൗണ്ടേഷൻ നടത്തി വരുന്നത്. തനിക്ക് വൈകാരികമായ അടുപ്പമുള്ള സ്ഥലമാണ് ഇതെന്നും നടൻ പറഞ്ഞു, മോഹൻലാലിനൊപ്പം മേജർ രവിയും ഉണ്ടായിരുന്നു വയനാട് ദുരന്ത ഭൂമിയിൽ. തകര്‍ന്ന സ്കൂള്‍ കണ്ടപ്പോള്‍ ലാലേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ തന്നെ അത് ഏറ്റെടുക്കാന്‍ തീരുമാനിച്ചുവെന്ന് ഒപ്പമുള്ള മേജര്‍ രവിയും പറഞ്ഞു

ളരെ സങ്കടകരമായ കാഴ്ചകളാണ് വയനാട്ടിൽ കണ്ടതന്നും ഇവിടെത്തിയാലേ അതിന്റെ വ്യാപ്തി മനസ്സിലാകൂ. ഒറ്റനിമിഷം കൊണ്ട് ഒട്ടേറെപ്പേർക്ക് ഉറ്റവരെയും ഉടയവരെയും വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടുവെന്നും എന്നാൽ നമ്മളെല്ലാവരും ഒന്നിച്ചുചേർന്ന് അവർക്കൊപ്പം നിൽക്കുന്നുവെന്നത് വലിയ കാര്യമാണ് എന്നും മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു. ഇന്ത്യൻ സൈന്യം വ്യോമസേന. നാവികസേന, അഗ്നിരക്ഷാസേന, എൻഡിആർഎഫ്, പൊലീസ്, ആതുരസേവകർ, എല്ലാത്തിനും ഉപരി നാട്ടുകാർ എന്നിവരുടെ സേവനം എടുത്തുപറയേണ്ടതാണ് ,അതുപോലെ ബയ്‌ലി പാലം നിർമിക്കാനായതു തന്നെ അദ്ഭുതമാണ് എന്നും മോഹൻലാൽ പറയുന്നു.താനും കൂടി ഉൾപ്പെടുന്ന 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസാണ് ആദ്യം ഇവിടെയെത്തുന്നത്. അതിലെ നാൽപ്പതോളം പേര്‍ ആദ്യമെത്തി വലിയ പ്രയത്നങ്ങൾ നടത്തിയെന്നും ഒരുപാട് പേരെ രക്ഷിച്ചു. കഴിഞ്ഞ 16 വർഷമായി താൻ ഈ ബറ്റാലിയന്റെ ഭാഗമാണ് എന്നും മോഹൻലാൽ പറഞ്ഞു. അവരോട് നന്ദി പറയാനും മനസ്സുകൊണ്ട് അവരെ നമസ്കരിക്കാനുമാണ് ഇവിടെയെത്തിയത് ഇത്തരം ദുരന്തങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











