
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഐശ്വര്യ രാജീവ്. ഈയ്യടുത്തായിരുന്നു ഐശ്വര്യ രാജീവിന്റെ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ തന്റെ പുതിയ വീഡിയോയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഐശ്വര്യ രാജീവ്. സ്റ്റാര്‍ മാജിക്കിനെക്കുറിച്ചും വിവാഹത്തിന് എത്താതിരുന്ന സ്റ്റാര്‍ മാജിക് താരങ്ങളെക്കുറിച്ചുമൊക്കെ ഐശ്വര്യ രാജീവ് പുതിയ ഈ വീഡിയോയിലൂടെ സംസാരിക്കുന്നുണ്ട്. ടെലിവിഷന്‍ പരമ്പരകളിലൂടെ താരമായി മാറിയ ഐശ്വര്യ രാജീവ് സ്റ്റാര്‍ മാജിക്കിലെ നിറ സാന്നിധ്യമാണ്. തങ്കച്ചൻ വിതുര അടക്കമുള്ള കലാകാരൻമാർ സ്റ്റാര്‍ മാജിക്കിൽ ഐശ്വര്യക്കൊപ്പം അണി നിരക്കുന്നുണ്ട്. അതുപോലെ തന്നെ തങ്കു ചേട്ടനെ കല്യാണത്തിന് വിളിക്കാത്തത് എന്താ എന്ന തലക്കെട്ടോടെയായിരുന്നു ഐശ്വര്യ രാജീവ് ഈയൊരു വീഡിയോ പങ്കുവച്ചത്. തന്റെ കല്യാണത്തിന് തങ്കു അടക്കമുള്ള താരങ്ങളുടെ അസാന്നിധ്യത്തെക്കുറിച്ചും താരം വീഡിയോയിൽ സംസാരിക്കുന്നുണ്ട്. എല്ലാവരും ചോദിക്കുന്ന കാര്യമാണ് തങ്കുവിനെ വിളിച്ചില്ലേ എന്ന്. തങ്കു ചേട്ടന്‍ മാത്രമല്ല, നോബി ചേട്ടന്‍, അസീസിക്ക, ഉല്ലാസ് ചേട്ടന്‍ ഇവരൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. വേറെ പരിപാടികളുണ്ടായിരുന്നു. പക്ഷെ അവര്‍ വിളിച്ചിരുന്നു. അവരെ മിസ് ചെയ്തിരുന്നുവെന്നാണ് ഐശ്വര്യ രാജീവ് പറയുന്നത്.

അതേസമയം ഐശ്വര്യ രാജീവിന്റെ വിവാഹത്തിന് അന്തരിച്ച മിമിക്രി കലാകാരനും സ്റ്റാർ മാജിക് താരവുമായിരുന്ന കൊല്ലം സുധിയുടെ കുടുംബം എത്തിയിരുന്നില്ല. ഇതേക്കുറിച്ചും ചിലര്‍ ഐശ്വര്യ രാജീവിനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ വിവാഹത്തിന് അവരെ വിളിച്ചിരുന്നു എന്നാണ് ഐശ്വര്യ രാജീവ് പറയുന്നത്. രേണുവിനോട് പറഞ്ഞിരുന്നു. ഒരു ഹാപ്പി മൊമന്റില്‍ വരാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലാണ് വരാത്തത് എന്നാണ് പറഞ്ഞത്. വിളിച്ചിരുന്നു, വിളിക്കാത്തതു കൊണ്ടല്ലെന്ന് ഐശ്വര്യ രാജീവ് വ്യക്തമാക്കുകയാണ്. ഈയൊരു വീഡിയോയില്‍ ഐശ്വര്യ രാജീവിനൊപ്പം ഭര്‍ത്താവ് അര്‍ജുനും എത്തുന്നുണ്ട്. തങ്ങളുടെ പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും ഐശ്വര്യ രാജീവ് പറയുന്നുണ്ട്. വിദേശത്ത് എഞ്ചിനീയറായി ജോലി ചെയ്യുകയാണ് അര്‍ജുന്‍. പത്തനംതിട്ട സ്വദേശിയാണ്. അതേസമയം സ്റ്റാര്‍ മാജിക് ആണ് ഐശ്വര്യയെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഐശ്വര്യ. ഐശ്വര്യയുടെ വിവാഹത്തിന് സ്റ്റാര്‍ മാജിക് താരങ്ങളെല്ലാം എത്തിയിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളൊക്കെ ഐശ്വര്യ തന്റെ വീഡിയോകളിലൂടെ പങ്കു വെച്ചിരുന്നു. മാലിദ്വീപിലാണ് ഐശ്വര്യ രാജീവും അർജുനും ഹണിമൂൺ ആഘോഷിക്കാൻ പോയത്. ഇപ്പോൾ മാലിദ്വീപിലെ ഹണിമൂണ്‍ ആഘോഷമൊക്കെ കഴിഞ്ഞ് മടങ്ങിയെത്തിയിരിക്കുകയാണ് ഐശ്വര്യ രാജീവ്. തങ്ങളുടെ വിവാഹത്തിലേക്ക് എങ്ങനെ എത്തിയത് എന്നതിനെക്കുറിച്ചൊക്കെ നേരത്തെ തന്നെ ഐശ്വര്യ രാജീവ് സംസാരിച്ചിരുന്നു.

വിവാഹത്തിന് ശേഷവും തൊണ്ണൂറ് ശതമാനം പേരും തന്നോട് ചോദിച്ചത് സ്റ്റാര്‍ മാജിക്കിനെക്കുറിച്ചാണ് എന്നും ഐശ്വര്യ രാജീവ് പറയുന്നു. സ്റ്റാര്‍ മാജിക്കില്‍ പോകണം എന്ന ആഗ്രഹമുണ്ട് എന്നും ഐശ്വര്യ അർജീവ് പറയുകയാണ്. വിവാഹം കഴിഞ്ഞതിന് ശേഷം സ്റ്റാർ മാജിക്കിൽ പോയിട്ടില്ല. നമ്മുടെ സ്വന്തം ഫ്‌ളോറാണ് അത് എന്നാണ് ഐശ്വര്യ രാജീവ് പറയുന്നത്. ഇത്രയും വര്‍ഷം താന്‍ നിന്ന ഫ്‌ളോര്‍ ആണത്. അവിടെയുള്ള എല്ലാവരേയും കണ്ട് സംസാരിക്കണം എന്നുണ്ട് തനിക്കെന്നും ഐശ്വര്യ രാജീവ് പറയുന്നു. എല്ലാവരും തന്റെ കല്യണത്തിന് വന്നിരുന്നു എന്നും. അതിന് ഒത്തിരി സന്തോഷം ഉണ്ടെന്നും ഐശ്വര്യ രാജീവ് പറയുന്നു. കല്യാണത്തിന് അവരൊക്കെ വന്നപ്പോള്‍ ഒത്തിരി സംസാരിക്കാന്‍ പറ്റിയിരുന്നില്ല എന്നും ഐശ്വര്യ പറയുകയാണ്. എന്തായാലും സ്റ്റാര്‍ മാജിക്കില്‍ പോകുമെന്നാണ് ഐശ്വര്യ രാജീവ് പറയുന്നത്. സ്റ്റാര്‍ മാജിക്കിലേക്ക് ഇടയ്ക്ക് വിളിച്ചിരുന്നു എന്നും. ആ സമയം തങ്ങള്‍ ഹൈദരാബാദിലായിരുന്നു എന്നും ഐശ്വര്യ രാജീവ് പറയുന്നു. ആ സമയത്താണ് സൈറ്റ് ഡൗണ്‍ ആകുന്നത് എന്നും ഐശ്വര്യ രാജീവ് പറയുന്നു. അതിനാല്‍ കുറേ ശ്രമിച്ചെങ്കിലും ഫ്‌ളൈറ്റ് കിട്ടിയില്ല എന്നും ഐശ്വര്യ രാജീവ് പറയുന്നു. ഇനി വിളിക്കുമ്പോള്‍ പോകണമെന്നും ഐശ്വര്യ രാജീവ് പറയുന്നുണ്ട്.











