അത് വേണമെന്ന വാശി മാധവിക്ക് ആയിരുന്നു, സിബി മലയിൽ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്ത് സജീവമായിരുന്നു മാധവി. മലയാളത്തിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ മാധവിക്ക് ലഭിച്ചു. ഇതിൽ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത സിനിമയാണ് ആകാശദൂത്. 1993 ൽ പുറത്തിറങ്ങിയ ആകാശദൂത് ഒരു വർഷം തിയറ്ററിൽ പ്രദർശിപ്പിച്ചു. ആനി എന്ന കഥാപാത്രത്തെ മാധവി മികച്ച രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചു. എന്നാൽ മാധവിയെ ആയിരുന്നില്ല ആദ്യം ആകാശദൂതിലേക്ക് പരിഗണിച്ചത്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ സിബി മലയിൽ. ഒരു റേഡിയോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ തന്റെ മനസ് തുറന്നത്. ആ ക്യാരക്ടർ ചെയ്യാൻ വേണ്ടി ആദ്യം അപ്രോച്ച് ചെയ്യുന്നത് നടി സുഹാസിനിയെയാണ് എന്നാണ് സിബി മലയിൽ പറയുന്നത്. സുഹാസിനിക്ക് ആദ്യത്തെ ദേശീയ അവാർഡ് ലഭിക്കുന്നത് എഴുതാപ്പുറങ്ങൾ എന്ന തന്റെ സിനിമയിലൂടെയാണ് എന്നും സിബി മലയിൽ പറയുന്നു. ഈ സിനിമ ചെയ്യാൻ വിളിച്ചപ്പോൾ ചെയ്യാമെന്ന് പറഞ്ഞു. എന്നാൽ പക്ഷെ കഥ പറഞ്ഞപ്പോൾ സോറി, തനിക്കിപ്പോൾ കുഞ്ഞുണ്ടായി ഒന്നര വയസായിട്ടേ ഉള്ളൂ. ഈയൊരു കഥ ചെയ്യാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന് സുഹാസിനി പറഞ്ഞു എന്നും സിബി മലയിൽ പറയുന്നു. പിന്നെ ഈയൊരു കഥാപാത്രത്തിലേക്കായി നടി രേവതിയെ വിളിച്ചു. രേവതിയുടെ മറുപടിയും അനുകൂലമായിരുന്നില്ല.

സർ ഒരു രാത്രി തരുമോ താനൊന്ന് ആലോചിക്കട്ടെയെന്ന് രേവതി തന്നോട് പറഞ്ഞു എന്നാണ് സിബി മലയിൽ പറയുന്നത്. പിറ്റേ ദിവസം രാവിലെ വിളിച്ച് തനിക്ക് ഉറങ്ങാൻ പറ്റിയില്ല ആ കഥയോർത്ത് അതുകൊണ്ടു തന്നെ ഈ കഥാപാത്രം ചെയ്യാൻ താൻ ഇല്ല സാറെ എന്ന് മറുപടി പറഞ്ഞു എന്നും സിബി മലയിൽ ഓർക്കുന്നു. താൻ ഈ കഥാപത്രത്തിലേക്ക് പ്രതീക്ഷിച്ച ആക്ടേർസെല്ലാം പിന്മാറിയെന്നും കഥ ഇത്ര ഹെവിയായത് കൊണ്ട് ചെയ്യാൻ പറ്റില്ലെന്ന് എല്ലാവരും പറഞ്ഞു എന്നും സിബി മലയിൽ പറയുന്നു. അപ്പോൾ പിന്നീട് ഈ കഥാപാത്രം ചെയ്യാൻ മാധവിയെ സമീപിക്കാമെന്ന് കരുതി. അപ്പോഴും ചില പ്രതികൂല അഭിപ്രായങ്ങൾ വന്നു എന്നും സിബി മലയിൽ പറയുന്നു. എന്നാൽ പക്ഷെ നായികാ ആയിരുന്നില്ല മുടക്കം പറഞ്ഞത്. നായികയെപ്പറ്റി മറ്റുള്ളവരായിരുന്നു എന്നും സിബി മലയിൽ പറയുന്നു. സിനിമയിൽ അന്ധവിശ്വാസത്തിന്റെ ഒരു ഏരിയ ഉണ്ടല്ലോ എപ്പോഴും അതായിരുന്നു ആ അഭിപ്രായങ്ങൾക്ക് കാരണം എന്നും സിബി മലയിൽ ഓർക്കുന്നു. എന്തെന്നാൽ മാധവി ഭാഗ്യമില്ലാത്ത നടിയാണ്, അവർ ചെയ്ത സിനിമകൾ ഓടിയിട്ടില്ല എന്ന് ഒരുപാട് പേർ തന്നോട് പറഞ്ഞതിനെപ്പറ്റിയും സിബി മലയിൽ തുറന്നു പറയുന്നു. കഥയിൽ നമുക്ക് ആത്മവിശ്വാസമുണ്ടല്ലോ. ആര് അഭിനയിച്ചാലും കോണ്ടന്റ് അത്രയും ശക്തമാണ് എന്ന് താൻ പറഞ്ഞു. അങ്ങനെ മാധവിയെ പോയി കണ്ടു.

മലയാള സിനിമ ചെയ്തിട്ട് ഏറെ നാളായ മേധാവി അന്ന് ബാഗ്ലൂർ ആയിരുന്നു. അവൈഡ് പോയി അവരെ കണ്ട് കഥ പറഞ്ഞപ്പോൾ അവർ ചെയ്യാൻ തയ്യാറാണ്. ആദ്യ ദിവസം മേക്കപ്പിട്ട് വന്നപ്പോൾ ഇത്രയും മേക്കപ്പ് വേണ്ട, കഥാപാത്രം അത്ര റിച്ച് അല്ല, വയലിൻ പഠിപ്പിച്ച് കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീയാണെന്ന് പറഞ്ഞു എന്നാൽ പക്ഷെ ഏത് സ്ത്രീയാണെങ്കിലും പുറത്ത് പോകുമ്പോൾ ഒരുങ്ങിയല്ലേ പോകുകയെന്ന് മേധാവി മറുപടി പറഞ്ഞെന്നും സിബി മലയിൽ ഓർക്കുന്നു. കുറച്ച് കഴിഞ്ഞപ്പോൾ മസ്കാരയൊക്കെ ഇട്ട് വന്നു. ഇത്രയും വേണോ എന്ന് താൻ ചോദിച്ചു. അപ്പോൾ സെക്കന്റ് ഹാഫിൽ തനിക്ക് മേക്കപ്പേ ഇല്ലല്ലോ എന്നൊക്കെ ഭയങ്കര സെന്റിമെന്റ്സ് മേധാവി പറഞ്ഞെന്നും സിബി മലയിൽ ഓർക്കുന്നു. കുറേക്കാലം കഴിഞ്ഞ് താൻ മലയാളത്തിലേക്ക് വരുന്നതാണ് എന്നൊക്കെ മാധവി പറഞ്ഞു. ആ വർഷം അവസാന നിമിഷം വരെ മാധവിയെ ദേശീയ അവാർഡിന് പരിഗണിച്ചിരുന്നു പക്ഷെ അവാർഡ് കിട്ടിയത് ശോഭനയ്ക്കാണ് . പക്ഷെ ഇക്കാരണത്താൽ പോയി. പിന്നെ അവരെ കാണുമ്പോൾ ഒറ്റ മസ്കാരയിലാണ് അവാർഡ് പോയതെന്ന് താൻ പറഞ്ഞെന്നും സിബി മലയിൽ ഓർക്കുന്നു. പക്ഷെ മറ്റൊന്നുണ്ട് മണിച്ചിത്രത്താഴിലെ പ്രകടനത്തിനാണ് ശോഭനയ്ക്ക് ആ വർഷം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.