
വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തില്‍ അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളില്‍ ആരെയെങ്കിലും ദത്തെടുക്കാൻ തയ്യാറാണെന്ന് പറയുകയാണ് ട്രാൻസ് ദമ്പതിമാരായ സൂര്യയും ഇഷാനും. തങ്ങളുടെ ഫേസ്ബുക് പേജിലൂടെയാണ് ഇരുവരും ആഗ്രഹം പ്രകടിപ്പിച്ച് എത്തിയത്. ട്രാന്‍സ് ജെന്‍ഡര്‍ കപ്പിള്‍സ് എന്നതിലുപരി കേരളത്തില്‍ ആദ്യമായി വിവാഹിതരായ ട്രാന്‍സ്‌ജെന്‍ഡര്‍സാണ് ഇരുവരും. ടെലിവിഷന്‍ പരിപാടികളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ സജീവമായി നില്‍ക്കാറുള്ള താരങ്ങളുടെ ദാമ്പത്യ ജീവിതത്തെ പറ്റി മുന്‍പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ വലിയൊരു ആഗ്രഹവും ആവശ്യവും പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരങ്ങള്‍. ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹത്തെ കുറിച്ചായിരുന്നു ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ഇഷാന്‍ പറഞ്ഞിരിക്കുന്നത്. വയനാട്ടിലുണ്ടായ ദുരന്തത്തില്‍ അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളില്‍ ആരെയെങ്കിലും ദത്തെടുക്കാമെന്നാണ് താരങ്ങള്‍ പറഞ്ഞത്. താനും സൂര്യയും ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഒരു കുഞ്ഞിനെ ദത്ത് എടുക്കണമെന്ന് ആലോചനയില്‍ ഉള്ളത് കൊണ്ടാണ് ഇവിടെ അറിയിക്കുന്നതെന്നും പറഞ്ഞാണ് ഇഷാന്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്, താന്‍ ഇഷാന്‍, പറയുന്നത് ദയവു ചെയ്ത് തെറ്റായി എടുക്കരുത്. വയനാടിനുണ്ടായ നഷ്ട്ടം, നമ്മള്‍ ഓരോരുത്തരുടെയും സങ്കടം ആണ്.

മനസാക്ഷിയും മനോധൈര്യവും ഇല്ലാത്ത ഒരാളെങ്കിലും ഈ നഷ്ടപ്പെടലില്‍ സങ്കടപെടാതിരുന്നിട്ടുണ്ടാകില്ല. ഞാന്‍ ഒരു രാത്രി മുഴുവനും കരഞ്ഞിരുന്നു പോയി. നമ്മുടെ ഉറ്റവര്‍ നഷ്ട്ടപെട്ട വേദനയാണ് ഇപ്പോഴും ഉള്ളില്‍. ഞാന്‍ എഴുതുന്ന ഈ ആവിശ്യം ആരെങ്കിലും വായിക്കുന്നുണ്ടെങ്കില്‍ വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ ഇടവരട്ടെ എന്ന് കരുതുന്നു. ഞങ്ങളായത് കൊണ്ട് നടപ്പിലാകുമോ എന്ന് ഉറപ്പില്ല. എന്നാലും ഞങളുടെ തീരുമാനം സോഷ്യല്‍ മീഡിയ വഴി അറിയിക്കണമെന്ന് കരുതി. ഞാനും എന്റെ സൂര്യയും ആലോചിച്ചു എടുത്ത തീരുമാനമാണ്, അത് വേണ്ടപ്പെട്ട അധികാരികളും മറ്റും ഞങ്ങള്‍ക്ക് സാധ്യമാക്കി തരുമോന്ന് അറിയില്ല. ഞങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ഇല്ല, വയനാട് ദുരന്തത്തില്‍ അച്ഛനും അമ്മയും നഷ്ട്ടപെട്ടുപോയ പിഞ്ചു കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ ഒരു കുഞ്ഞിനെ ഞങ്ങള്‍ക്കായി തരുമെങ്കില്‍ ഞങ്ങളാല്‍ കഴിയുന്ന എല്ലാ സന്തോഷത്തോടെയും ഏറ്റെടുക്കാന്‍ തയ്യാറാണ്. ഒരു കുഞ്ഞിനെ ദത്ത് എടുക്കണമെന്ന് ആലോചനയില്‍ ഉള്ളത് കൊണ്ടാണ് ഇവിടെ അറിയിക്കുന്നത്…’ എന്നും പറഞ്ഞാണ് സൂര്യ ഇഷന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് ഇരുവരുടെയും പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. നല്ല തീരുമാനം എന്നാണ് ഏറെയും കമന്റുൾ വരുന്നത്. നിയമപ്രകാരം നിങ്ങളുടെ ആഗ്രഹം സാധിക്കട്ടെ, കുഞ്ഞിനെ എടുക്കാനുള്ള തടസ്സങ്ങളെല്ലാം മാറാൻ ദൈവത്തോട് പ്രാർത്ഥിക്കാം, ആഗ്രഹം ഉണ്ടെങ്കിൽ പോസ്റ്റ് ഇടുന്നതിലും നല്ലത് അധികാരികളുമായി ബദ്ധപ്പെടുന്നതാണ്, നിങ്ങളുടെ തീരുമാനം ദൈവീകിമായ തീരുമാനമാണ് നിങ്ങൾ നിയമപ്രകാരം നീങ്ങു നിങ്ങളുടെ രണ്ടാളുടെയും വലിയ മനസ്സിന് ബിഗ് സലയൂട്ട എന്നൊക്കെയാണ് ആളുകൾ കമ്ന്റ്റ് ചെയ്യുന്നത്.

നല്ല തീരുമാനം, ആരോഗ്യ വകുപ്പ്മന്ത്രിവീണ ജോർജ്ജ് ഇതേക്കുറിച്ച് അവരുടെ പേജിൽ ഇട്ടിട്ടുണ്ട്. അതൊന്നു വായിക്കൂ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. അതേസമയം വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ട് എന്ന് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കഴിഞ്ഞദിവസം വീണ ജോര്ജ്ജ് തന്റെ പോസ്റ്റിൽ കുറിച്ചിരുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം, പ്രവര്‍ത്തനം, മറ്റു ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാരാണ് സൂര്യയും ഇഷാനും. ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹങ്ങള്‍ അത്ര സജീവമാവുന്നതിന് മുന്‍പാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കുന്നത്. അന്ന് മുതലിങ്ങോട്ട് മാതൃകാദമ്പതിമാരായി ജീവിക്കുകയാണ് ഇരുവരും. ലിംഗമാറ്റ ശസ്്ത്രക്രിയയിലൂടെ പുരുഷനായി മാറിയ ഇഷാനും സ്ത്രീയായി മാറിയ സൂര്യയും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ആണ് വിവാഹിതരായത്. സോഷ്യല്‍ മീഡിയ ഏറെ ആഘോഷമാക്കിയ വിവാഹങ്ങളിലൊന്ന ഇവരുടേതായിരുന്നു. നിലവില്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടും ടെലിവിഷന്‍ ഷോ കളിലുമൊക്കെ സജീവമാണ് ഇരുവരും.











