ഹൃദയമില്ലാത്തവർക്ക് എന്ത് ഹൃദ്രോഗം! സൂരജ് പാലാക്കാരൻ കൈകൂപ്പി ചിരിച്ചു; പരാതിക്കാരിയായ നടി 

വ്ലോഗർ സൂരജ് പാലാക്കാരൻ കഴിഞ്ഞ ദിവസമാണ് യുവനടി റോഷ്‌ന ആൻ  റോയിയുടെ പരാതിയിൻമേൽ പോലീസ് കസ്റ്റഡിയിലെടുത്തത് .  യൂട്യൂബ് വീഡിയോകളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. പിന്നാലെ സൂരജിന് ജാമ്യം ലഭിക്കുകയും ചെയ്തു. ഹൃദ്രോഗം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് സൂരജിന് ജാമ്യം നല്‍കിയിരിക്കുന്നത്.ഇപ്പോഴിതാ റോഷ്‌ന  പങ്കുവച്ച ഫേസ്ബുക്  കുറിപ്പ് വൈറലായി മാറുകയാണ്. നിയമ പോരാട്ടം തുടരുമെന്നും ഹൃദയമില്ലാത്തവര്‍ക്ക് എന്ത് ഹൃദ്രോഗം എന്നുമാണ് റോഷ്‌ന ആന്‍ റോയ് കുറിപ്പിലൂടെ ചോദിക്കുന്നത്.

സൂരജ് പാലക്കാരന് ജാമ്യം നല്‍കി മജിസ്‌ട്രേറ്റ്.ജാമ്യം കിട്ടാതിരിക്കില്ലല്ലോ. ഹൃദയ സംബന്ധമായ അസുഖമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം നല്‍കിയിരിക്കുന്നത് എന്നാണ് പറഞ്ഞിട്ടുള്ളത്. വൈദ്യ പരിശോധനയില്‍ ബിപി, ഷുഗര്‍ വേരിയേഷനും ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടുള്ള കേസില്‍ പെടുന്നവര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ജാമ്യം കൊടുക്കുമ്പോള്‍ മനസിലാക്കേണ്ടത് ഇതുപോലുള്ളവരുടെ പീഡനം സഹിക്ക വയ്യാതെ എല്ലാവരാലും വെറുക്കപ്പെട്ടു ഒറ്റപ്പെട്ടു ജീവിതം മടുത്തു ആത്മഹത്യ ചെയ്യുന്നവരെ മാത്രമാണ്.

ഹൃദയമില്ലാത്തവര്‍ക്കെന്ത് ഹൃദ്രോഗം സാര്‍? അങ്ങനെ മേലാത്തവന്‍ വീട്ടിലെ മുറിക്കുള്ളില്‍ അടച്ചിട്ടിരുന്നു ഉണ്ടാക്കുന്ന ഇതുപോലുള്ള ചീപ്പ് കണ്ടന്റിനു വേണ്ടി ബലിയാടാകാന്‍ എനിക്ക് മനസ്സില്ല. ഇന്നലെ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു. എന്റെ ഭാഗത്ത് 100% ശരി ഉണ്ടെന്ന് ബോധ്യമുള്ളിടത്തോളം കാലം ഞാന്‍ ഒരുത്തനേയും ഭയക്കേണ്ടതില്ല, ഓടി ഒളിക്കേണ്ടതില്ല. പ്രതിയെ ഐഡന്റിഫൈ ചെയ്യണമെന്ന ഒരു രീതിയുണ്ട് അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍. അദ്ദേഹത്തെ നേരില്‍ കണ്ടപ്പോള്‍ ആ മുഖത്ത് നോക്കി ചെറുതായി ഒന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. തൊഴുതു എഴുന്നേറ്റു പാലക്കാരന്റെ തിരിച്ചുള്ള പുഞ്ചിരി എനിക്കും. ഒരു വാക്കുപോലും ഞാന്‍ ചോദിച്ചില്ല, ചോദിക്കുന്നുമില്ല. എന്റെ ആ ചെറുപുഞ്ചിരി താങ്കള്‍ ഓര്‍ത്തു വെച്ചോളൂ. എന്നെ പോലെ സൈബര്‍ ആക്രമണത്തിരയായവരോട്. നാളെത്തെ തലമുറയോട്. നിങ്ങളുടെ അമ്മയ്ക്കും പെങ്ങള്‍ക്കും മകള്‍ക്കും ജീവിക്കണം സമാധാനമായി. മോഡേണ്‍ ആയ ഒരു വസ്ത്രം ധരിച്ചാല്‍ പോലും സോഷ്യല്‍ മീഡിയ കമന്റ്‌സ് വായിച്ചാല്‍ അറയ്ക്കുന്ന രീതിയിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഞാന്‍ അതിന് വേണ്ടി തന്നെയാണ് പോരാടുന്നത്. ‘ഇവള്‍ക്ക് വേറെ പണിയുമില്ലേ എന്ന് പറയുമായിരിക്കും ‘ പക്ഷേ കമന്റ് ഇടുന്നവന്‍മാര്‍ക്കോ കണ്ടന്‍റിനു വേണ്ടിയും വെറും സാമ്പത്തിക ലാഭത്തിന് വേണ്ടി മറ്റുള്ളവരുടെ ജീവിതം വിറ്റു തിന്നുന്നവര്‍ക്കോ അത്രകൂടി പണിയില്ലെന്ന് നിങ്ങളൊക്കെ ഒക്കെ ഒന്ന് മനസിലാക്കുന്നത് വളരെ നന്നായിരിക്കും. എന്നോടൊപ്പം ആരെയും വിളിക്കുന്നില്ല, ഒറ്റയ്ക്ക് അതാണെന്റെ ശീലം. എന്റെ പോരാട്ടം അവസാനിക്കില്ല ഞാന്‍ നിയമപരമായി തന്നെ മുന്നോട്ട് പോകും. പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. നേരത്തെ വാര്‍ത്തകളില്‍ തന്റെ പേര് പരാമര്‍ശിക്കാതെ യുവനടി, ഇര എന്ന് മാത്രം പറയുന്നതിനെതിരെ റോഷ്‌ന രംഗത്തെത്തിയിരുന്നു.