മമ്മൂട്ടിയോ, പൃഥ്വിരാജോ?  ആരാകും ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കുക

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം  രണ്ടാംഘട്ടത്തില്‍ എത്തിനിൽക്കുമ്പോൾ    സിനിമാ പ്രേമികളില്‍ കാണുന്ന ആകാംഷ വളരെവലുതാണ്, മികച്ച സിനിമ, സംവിധായകൻ, നടൻ, നടി എന്നീ വിഭാഗങ്ങളിൽ കടുത്ത മത്സരമുണ്ടാകുമെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന  സൂചന. ബ്ലെസി ചിത്രം ആടുജീവിതം, ഓസ്കാർ നോമിനേഷൻ ഒഫീഷ്യൽ എൻട്രിയായ ജൂഡ് ആന്തണി ജോസഫിന്റെ 2018, ജിയോ ബേബിയുടെ കാതൽ ദി കോർ തുടങ്ങിയ സിനിമകൾ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്, അപ്പോൾ മമ്മൂട്ടിയോ ,പൃഥ്വിരാജോ  ആരാകും ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കുക

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം കാതല്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടിയുടെ  കണ്ണൂര്‍ സ്‌ക്വാഡ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്. അതുകൊണ്ടു തന്നെ മികച്ച സിനിമ, സംവിധാനം എന്നിവ തിരഞ്ഞെടുക്കുന്നതില്‍ ചൂടുപിടിച്ച ചര്‍ച്ചയാണ് നടക്കുന്നത് എന്നാണ് വിവരം.

മികച്ച നടനുള്ള പുരസ്‌കാരത്തിന് കണ്ണൂര്‍ സ്‌ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മികച്ച നടി എന്ന പട്ടികയിൽ പ്രധാനമായി കേൾക്കുന്ന പേരുകൾ ഉർവശി, പാർവതി തിരുവോത്ത് എന്നിവരുടേതാണ്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെ തന്നെയാണ് ഇരുവരും പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഉള്ളൊഴുക്ക് മികച്ച സിനിമക്കുള്ള മത്സരത്തിനുമുണ്ട്