
വിക്രം നായകനായ പാ രഞ്ജിത്ത് സംവിധാനം ചെയ്യ്ത ചിത്രം ‘തങ്കലാന്‍’ ഏറ്റെടുത്ത് പ്രേക്ഷകര്‍. ആദ്യ ഷോകൾ പൂര്‍ത്തിയാകുമ്പോള്‍ ഗംഭീര പ്രതികരണമാണ്ഈ ചിത്രത്തിന് ലഭിക്കുന്നത്, വിക്രത്തിന്റെ അപാര പെര്‍ഫോമന്‍സ് ആണ് ആരാധകര്‍ ആഘോഷമാക്കുന്നത്. എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യവും നറേഷനും സിനിമയെ നെഗറ്റീവ് ആയി ബാധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. എന്തായാലും അടുത്ത തവണത്തെ ദേശീയ പുരസ്‌കാരം വിക്രം കൊണ്ടുപോകും എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഗെറ്റപ്പുകള്‍ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളില്‍ ഒന്നാണ് ചിത്രത്തിലുള്ളത്

ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്‌റ്റോ’ പോലുള്ള സിനിമകളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് തങ്കലാനായി പാ. രഞ്ജിത് ഉപയോഗിച്ചിരിക്കുന്നത്. വിക്രത്തിനൊപ്പം കട്ടയ്ക്കു നില്‍ക്കുന്ന പ്രകടനമാണ് പാര്‍വതി തിരുവോത്തും മാളവിക മോഹനനും നടത്തിയിരിക്കുന്നത്. അതേസമയം പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശക്തമായ കഥ പറച്ചിലിനൊപ്പം ആക്ഷന്‍ സീനുകളും സിനിമയിലുണ്ട്.

ജി.വി.പ്രകാശിന്റെ പശ്ചാത്ത സംഗീതം വേറെ ലെവലാണെന്നും ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷകര്‍ പറയുന്നു.സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കെ.ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ അവതരിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കകോളർ സ്വർണബാ ഖനിയില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയത്.











