
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ റിട്ട ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് ഇന്നലെ ഉച്ചയോടെ പുറത്ത് വന്നിരിക്കുകയാണ്.ഈ റിപ്പോർട്ട് പുറത്തുവന്നതോടെ മലയാള സിനിമാ മേഖലയെയാകെ ചൂടുപിടിച്ചിരിക്കുയാണ്. ഹേമ കമ്മീഷൻ റിപ്പോർട്ട് ചർച്ചയായതോടെ നടൻ ഷൈൻ ടോം ചാക്കോ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ താൻ അംഗീകരിക്കുന്നുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ഷൈൻ എത്തിയിരിക്കുന്നത്.പീഡനങ്ങൾ നേരിടുന്നുണ്ടെങ്കിൽ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടതെന്നും താൻ പീഡിപ്പിക്കാറില്ലെന്നും നടൻ പറഞ്ഞു.

സ്ത്രീ, പുരുഷനെന്ന് നിങ്ങൾ ചോദിക്കുമ്പോൾ തന്നെ വിവേചനത്തോടെയാണ് തന്നോട് പറയുന്നത്. ഇങ്ങനെ എല്ലാ മേഖലയിലും ഒരു കമ്മീഷനെ നിയമിച്ച് കഴിഞ്ഞാൽ എല്ലാ കമ്മീഷനും കുറേ പറയാനുണ്ടാകും കഥകൾ. സ്ത്രീകൾ നേരിടുന്ന വിവേചനം. താൻ ജനിച്ച് വളർന്ന സാഹചര്യം. അതായത് തന്റെ കുടുംബം തന്റെ സമുദായം,താൻ കണ്ടിട്ടുള്ള സ്കൂളുകൾ, ഫിലിം മേഖലകൾ., പുറത്തുള്ള എല്ലാ വ്യവസായ മേഖലകളും തുടങ്ങി എല്ലായിടത്തും സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസമുണ്ട്. ഇല്ലെന്ന് പറഞ്ഞാലും. പീഡനങ്ങൾ നേരിടുന്നുണ്ടെങ്കിൽ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്. താൻ പീഡിപ്പിക്കാറില്ല. പീഡിപ്പിക്കുന്നത് താൻ കണ്ടിട്ടുമില്ല

പീഡിപ്പിച്ചുവെന്നുള്ളത് ഒരു സ്ത്രീ പറയുമ്പോഴാണല്ലോ നമ്മൾ അറിയുന്നത്. അങ്ങനൊരു സ്ത്രീ പീഡനത്തിന് ഇരയായിയെന്ന് പറയുന്നതിന് മുന്നേ ആ സ്ത്രീയും ആ വ്യക്തിയും തമ്മിൽ ഇടപാടുണ്ടല്ലോ. അപ്പോൾ തന്നെ ആ സ്ത്രീ കരണം നോക്കി ഒന്ന് കൊടുത്താൽ തീരാവുന്നതല്ലേയുള്ളു ആ പ്രശ്നം. പുതുതായി സിനിമയിലേക്ക് വരുന്ന പെൺകുട്ടികളെ പിടിച്ച് വെച്ച് ആരും ഒന്നും ചെയ്യുന്നില്ല. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ താൻ അംഗീകരിക്കുന്നുണ്ട്. അത് പക്ഷെ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യങ്ങളായിട്ടല്ല. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളായിട്ടാണ് താൻ മനസിലാക്കുന്നതെന്നും ഷൈൻ ടോം ചാക്കോ പറയുന്നു.











