ആർത്തവ സമയത്ത് പോലും ടോയ്‌ലറ്റ് സൗകര്യമില്ല; ഹേമ കമ്മിറ്റി റിപ്പോർട്ട് 

ആർത്തവ സമയത്ത് നടിമാർ സെറ്റിൽ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. പാഡ് മാറ്റുന്നതിന് പോലും സെറ്റിൽ നേരിടുന്നത് വലിയ പ്രതിസന്ധിയാണ് എന്നും മൂത്രം ഒഴിക്കാൻ പോകാൻ പോലും സാധിക്കാതെ മണിക്കൂറുകളോളം സെറ്റിൽ തുടരേണ്ടി വരുന്നുവെന്നും നടിമാർ മൊഴി നൽകി, അവസരങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്നത് മാത്രമല്ല, സിനിമാ സെറ്റിൽ സ്ത്രീകളുടെ പ്രാഥമിക കാര്യങ്ങൾക്കുള്ള അനുമതി നിഷേധിക്കുന്നതിനെ പറ്റിയും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്ക് പരി​ഗണന ലഭിക്കുന്നില്ലയെന്നും ടോയ്ലറ്റ് സൗകര്യങ്ങളും വസ്ത്രം മാറ്റുന്നതിനുള്ള ഡ്രെസ്സിം​ഗ് റൂമുകളും പല സെറ്റിലും സ്ത്രീകൾക്ക് ലഭിക്കുന്നില്ലയെന്നും മാത്രമല്ല പല സെറ്റിലും വെള്ളം ലഭിക്കുന്നില്ല എന്ന നിലയിലും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ആർത്തവ സമയങ്ങളിൽ നാപ്കിനുകൾ മാറ്റി ഇടാനും അവ നശിപ്പിക്കാനുമുള്ള സൗകര്യം ഷൂട്ടിം​ഗ് സ്ഥലങ്ങളിൽ‍ സ്ത്രീകൾക്ക് ലഭിക്കാറില്ലയെന്നും ഷൂട്ടിം​ഗ് സെറ്റിൽ ടോയ്ലെറ്റിൽ പോകുവാനുള്ള സൗകര്യങ്ങളും കൊടുക്കില്ലയെന്നും  അതിനാൽ സ്ത്രീകൾ വെള്ളം കുടിക്കാതെ പിടിച്ചു നിൽക്കുകയും  ഇത് യൂറിനറി ഇൻഫക്ഷൻ പോലുള്ള ഭീകര ശാരീരിക അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. പ്രൊഡക്ഷൻ യൂണിറ്റിലുള്ളവർ പുറത്തുള്ള ടോയ്ലറ്റിൽ പോകുവാൻ അനുവദിക്കാറില്ല.

കാരണം ഇത്തരം പ്രാഥമിക ആവശ്യങ്ങൾ നടത്തുവാനായി ഏകദേശം 10 മിനുറ്റ് നടന്നാൽ മാത്രമേ അത്തരം സ്ഥലങ്ങൾ കണ്ടുപിടിക്കാനാവൂവെന്ന് ഒരു ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീ പറഞ്ഞ വാക്കുകളാണിത്,സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങളെ പോലും നിഷേധിക്കുന്ന ഇത്തരം അധാർമിക പ്രവർത്തികൾ ഇതാദ്യമായല്ല ഉണ്ടാവുന്നതെന്നും വ്യക്തമാണ്. എന്നാൽ പ്രമുഖരുടെ ഭീഷണിയെ തുടർന്ന് പലരും ഭയന്ന് ജീവിക്കുകയായിരുന്നു. ടോയ്ലറ്റ് സൗകര്യങ്ങൾ നിഷേധിക്കുന്നതിനാൽ സ്ത്രീകൾ വെള്ളം കുടിക്കാതിരിക്കും. ഇതുവഴി ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് പലർക്കും അറിയാം. സ്ത്രീകൾ വെള്ളം കുടിക്കാതിരിക്കുന്നത് പിന്നീട് അവർക്ക് ഒരു ശീലമായി മാറിയെന്നും പറയ്യുന്നു.
പല ആർട്ടിസ്റ്റുകളേയും ഇത്തരത്തിൽ സെറ്റിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട് എന്നും അഭിനേതാക്കളായ സ്ത്രീകൾ മാത്രമല്ല, ഹെയർ സ്റ്റൈലിസ്റ്റുകൾ, അവരുടെ അസിസ്റ്റന്റുകൾ, ജൂനിയർ ആർട്ടിസ്റ്റുകൾ എല്ലാവർക്കും ഇതേ അവസ്ഥയാണ് എന്നും ഇതിൽ ടോയ്ലറ്റ് സൗകര്യം നൽകാത്തതിനെ കുറിച്ചു പറയുന്നതിനൊപ്പം കാരവാൻ ഉപയോ​ഗത്തെ കുറിച്ചും കമ്മിറ്റിയിൽ വിശദീകരിക്കുന്നുണ്ട്.