ചെറുപ്പം മുതൽ സിനിമ തന്റെ മനസ്സിൽ ഉണ്ട്, ഒമർ ലുലു

ഇടയ്ക്ക് ചില വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ സംവിധായകൻ ഒമര്‍ ലുലുവിന്റെ പേരിനൊപ്പം വന്നിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് പുതിയ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് മാർ ലുലു. ചെറിയ പ്രായത്തിലെ സിനിമയെന്ന സ്വപ്‌നം കാണാറുണ്ടെന്നും അതൊരിക്കലും പ്രവചിക്കാന്‍ സാധിക്കാത്ത കാര്യമാണെന്നുമാണ് സംവിധായകന്‍ പറയുന്നത്. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ഒമര്‍ ലുലു. തന്റെ സിനിമകളിൽ ഡബിൾ മീനിങ് ഡയലോഗുകൾ ഉണ്ടെന്ന പരാമർശങ്ങളോടും ഈയൊരു അഭിമുഖത്തിലൂടെ ഒമർ ലുലു പ്രതികരിക്കുന്നുണ്ട്. ഡബിള്‍ മീനിങ്ങ് എന്നത് കൊണ്ട് എല്ലാവരും ഉദ്ദേശിക്കുന്നത് എന്താണ് എന്നാണ് വിമർശകരോടായി ഒമർ ലുലു ചോദിക്കുന്നത്. ചങ്ക്‌സ് എന്ന സിനിമയില്‍ സാറിന് വട വേണോ എന്ന് ചോദിക്കുന്നൊരു ഡയലോഗുണ്ട്. അവിടെ ശരിക്കും വടയുണ്ട്. അതിലെവിടെയാണ് അശ്ലീലത? അത് കാണുന്നവരുടെ മനസിലാണ് ഡബിള്‍ മീനിങ്ങുളളത്. നോര്‍മല്‍ മൈന്‍ഡില്‍ ചിന്തിച്ചാല്‍ അതിലൊരു കുഴപ്പവുമില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു. മാത്രമല്ല ഒരു സിനിമയിലേക്ക് വരുമ്പോള്‍ താരങ്ങള്‍ ഇല്ലെങ്കില്‍ നമുക്ക് ബജറ്റ് കിട്ടില്ല എന്നാണ് ഒമർ ലുലു പറയുന്നത്. അപ്പോള്‍ പല കോംപ്രമൈസുകളും നമ്മൾ ചെയ്യേണ്ടതായി വരും എന്നും ഒമർ ലുലു പറയുന്നു. ആ ഒരു സിനിമയില്‍ ഒരു ഗംഭീര ഫൈറ്റ് ആണ് പ്ലാന്‍ ചെയ്തിരുന്നതെങ്കില്‍ അതൊരു ചെറിയ ഫൈറ്റാക്കി മാറ്റേണ്ടതായി വരും.

അപ്പോള്‍ തന്നെ ആ സിനിമയുടെ ഭംഗി പോയി. കഥ എഴുതുമ്പോള്‍ ഉണ്ടായിരുന്നത് പോലെ ആയിരിക്കില്ല, ചിത്രീകരിച്ച് വരുമ്പോള്‍ ഉണ്ടാവുക. ചെറുപ്പത്തില്‍ മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹം. പിന്നെ ബോളിവുഡിലും സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. അവിടെ ഷാരൂഖ് ഖാനോ സല്‍മാന്‍ ഖാനെയോ നായകനാക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ഒമർ ലുലു പറയുന്നു. ചെറുപ്പത്തിലെ സിനിമ തന്റെ മനസിലുണ്ടായിരുന്നു. അന്ന് നടനാവാന്‍ ആയിരുന്നു ആഗ്രഹമെങ്കിലും പിന്നീട് അഭിനയത്തിനോടുള്ള ഇഷ്ടം മാറി. സിനിമയില്‍ കഴിവുള്ളത് പോലെ ബന്ധങ്ങളും ഉണ്ടാവണം എന്നാണ് തന്റെ അഭിപ്രായമെന്നും ഒമർ ലുലു ചൂണ്ടികാണിക്കുന്നു. ഉദ്ദാഹരണം പറയുകയാണെങ്കില്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട് എന്നത്. ആ സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, ഉര്‍വശി എന്നിങ്ങനെ വലിയ താരങ്ങളാണ് അഭിനയിച്ചത്. ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ ഇത്രയും വലിയൊരു താരനിരയെ അഭിനയിക്കാന്‍ കിട്ടുമോ? എന്ന് ഒമര്‍ ലുലു ചോദിക്കുന്നു. സിനിമ എന്ന് പറഞ്ഞാല്‍ പക്ക ബിസിനസാണ്. നമ്മളിപ്പോള്‍ മദര്‍ തെരേസ ആണെന്ന് പറഞ്ഞാലും സിനിമയില്‍ ആരും കൂടെ ഉണ്ടാവണമെന്നില്ല. എന്നാല്‍ നമ്മള്‍ വിജയിച്ച് നില്‍ക്കുന്നവനാണെങ്കില്‍ എത്ര തെണ്ടിത്തരം കാണിച്ചാലും കൂടെ നില്‍ക്കാന്‍ ഇഷ്ടം പോലെ പേരുണ്ടാവും എന്നും ഒമർ ലുലു പറയുന്നു. മാത്രമല്ല സിനിമയൊരു മാജിക്ക് പോലെയാണ് എന്നാണു ഒമർ ലുലു പറയുന്നത്. ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല സിനിമ എന്നും ഒമർ ലുലു പറയുന്നു. അതേസമയം ‘നെഗറ്റീവ് പറഞ്ഞു നടക്കുന്നവരുടെ ഇടയില്‍ പോസിറ്റീവായി ജീവിച്ചു കാണിച്ചു കൊടുത്ത ഒമറിക്കയാണ് ഞങ്ങളുടെ ഹീറോ’ എന്നാണ് ആരാധകര്‍ കമന്റിലൂടെ പറയുന്നത്.

അതേസമയം ന്യൂജനറേഷന്‍ സംവിധായകന്‍ എന്ന പേരില്‍ അറിയപ്പെടുന്നവരുടെ കൂട്ടത്തിലുള്ള മലയാളത്തിൽ നിന്നുമുള്ള ഒരു സംവിധായകന്‍ ആണ് ഒമര്‍ ലുലു. ബാഡ് ബോയ്‌സ് ആണ് ഒമര്‍ ലുലുവിന്റെ പുതിയ സിനിമ. റഹ്‌മാന്‍ ആണ് ചിത്രത്തിലെ നായകന്‍. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ബാഡ് ബോയ്‌സ്. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയാണ് ഒമര്‍ ലുലു സംവിധായകനാകുന്നത്. പിന്നീട് ഒരുക്കിയ ചങ്ക്‌സും വലിയ വിജമായി മാറി. തുടര്‍ന്ന് യുവതാരങ്ങളെ വച്ചൊരുക്കിയ ഒരു അഡാര്‍ ലവ്വും ബോക്‌സ് ഓഫീസിലെത്തി. സോഷ്യല്‍ മീഡിയയില്‍ സമാനതകളില്ലാത്ത വിധം ചര്‍ച്ചയായ ചിത്രമായിരുന്നു ഒരു അഡാര്‍ ലവ്. നല്ല സമയമാണ് ഒമര്‍ ലുലുവിന്റെ ഒടുവിലിറങ്ങിയ സിനിമ. ഈ ചിത്രത്തിലെ ചില രംഗങ്ങള്‍ വിവാദമായി മാറിയിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കോഴിക്കോട് എക്സൈസ് കമ്മീഷണർ കേസ് എടുത്തിരുന്നത്.