6  വർഷമായി നീതി ലഭിച്ചിരുന്നില്ലെന്ന് നടി ദിവ്യ ഗോപിനാഥ്! അലൻസിയർ ക്ഷമ പറഞ്ഞല്ലോയെന്ന് ഇടവേള ബാബു 

മലയാള സിനിമയിൽ നിരവധി വിവാദങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ഈയൊരു ചൂട് പിടിച്ച സാഹചര്യത്തിൽ പഴയ ഒരു പരാതിയെ കുറിച്ച് വീണ്ടും ഓർമിപ്പിച്ചു കൊണ്ട് നടി ദിവ്യ ഗോപിനാഥ്‌ രം​ഗത്ത് വന്നിരിക്കുകയാണ്. 2018ൽ നടൻ അലൻസിയർക്കെതിരായി നടി ദിവ്യ ​ഗോപിനാഥ് ഒരു പരാതി നൽകിയിരുന്നു. എന്നാൽ തന്റെ പരാതിയിൽ താരസംഘടനയായ അമ്മ ഇതുവരെ നടപടിയെടുത്തില്ലെന്ന് ദിവ്യ പറയുന്നത്.  6 വർഷമായിട്ടും ഇതുവരെ തനിക്ക് നീതി ലഭിച്ചില്ല. കമ്മട്ടിപ്പാടം, വൈറസ്, അഞ്ചാം പാതിര, സ്റ്റാന്റ് അപ്പ് തുടങ്ങിയ സിനിമകളിൽ ദിവ്യ ഗോപിനാഥ്‌ അഭിനയിച്ചിട്ടുണ്ട്.

‘ആഭാസം’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അലൻസിയർ ദിവ്യ യോടെ  മോശമായി പെരുമാറിയത്. തുടർന്ന് 2018 ൽ ദിവ്യ ഗോപിനാഥ്‌ പരാതി നൽകി.എന്നാൽ ഈ  പരാതിയിന്മേൽ ഒരു നടപടിയും  ഉണ്ടായില്ല.എന്നാൽ  വീണ്ടും ഇക്കാര്യം ഇടവേള ബാബുവിന്‍റെ ശ്രദ്ധയിൽപ്പെടുത്തി, എന്നാൽ അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു അവിടെ നിന്നും ലഭിച്ച മറുപടി. തൊഴിലിടത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ’അമ്മ  തയ്യാറാകണം. തെറ്റു ചെയ്ത അലൻസിയർക്ക് നഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

നിരവധി സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ തനിക്ക് പിന്നീട് അവസരങ്ങൾ നഷ്ടമായി. അന്ന് എ’അമ്മ നടത്തിയ വിട്ടുവീഴ്ചയാണ് സംസ്ഥാന അവാർഡ് വേദിയിൽ പോലും സ്ത്രീവിരുദ്ധമായി സംസാരിക്കാൻ അലൻസിയർക്ക് ധൈര്യം ഉണ്ടായത്  ദിവ്യ കൂട്ടിച്ചേർത്തു. താൻ പരാതി നൽകിയതിനു ശേഷം കൂടുതലും ഡബ്ലൂ.സി.സി അം​ഗങ്ങൾ അഭിനയിക്കുന്ന സിനിമകളിലേക്കായിരുന്നു തനിക്ക് അവസരം വന്നത്. ഏകദേശം 14 സിനിമകളിൽ ഇതിനോടകം അഭിനയിച്ചു. എന്നാൽ അതിൽ കൂടുതൽ  അവസരങ്ങൾ ലഭിച്ചില്ല. സിനിമയിൽ നല്ല അവസരങ്ങൾക്കായി നിരവധി ഓഡിഷനുകൾക്ക് വേണ്ടി താൻ അയച്ചിരുന്നു  എന്നാൽ പക്ഷെ ഒരാൾ പോലും അതിനൊന്നിനും മറുപടികൾ നൽകിയിരുന്നില്ല നടി പറയുന്നു.