
2018ന്റെ സെറ്റിൽ വെച്ച് ഒരു നടൻ മൂലം ജൂനിയർ ആർട്ടിസ്റ്റിനുണ്ടായ ദുരനുഭവമാണ് നടനും സംവിധായകനുമായ ജൂഡ് ആന്റണി വെളിപ്പെടുത്തുന്നത്, ഈയൊരു മോശം സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആ നടനെ മാറ്റി പകരം മറ്റൊരാളെ വെച്ച്. തെളിവുണ്ടെങ്കിൽ എല്ലാം പുറത്തു വരണമെന്നും തെറ്റ് ചെയ്തവരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരണമെന്നും ജൂഡ് ആന്റണി പറഞ്ഞു. കാട് അടച്ച് വെടി വെക്കുന്നത് മാറ്റി കൃത്യം കൃത്യമായി ആളുകളുടെ പേരുകൾ പറയണം. അവർക്കെതിരെ തെളിവുണ്ടെങ്കിൽ അതും പറയണം ജൂഡ് പറഞ്ഞു

ഒരു ദിവസം 2018 സിനിമയിലുണ്ടായിരുന്ന ഒരാൾ ജൂനിയർ ആർട്ടിസ്റ്റായിരുന്ന ഒരു സ്ത്രീയോട് വളരെ മോശമായി സംസാരിച്ചതിന്റെ പേരിൽ അയാളുടെ സീൻ പോലും സിനിമയിൽ നിന്നും താൻ കട്ട് ചെയ്ത് കളഞ്ഞു. അയാളെയും കട്ട് ചെയ്ത് കളഞ്ഞു. പിന്നെ ആ പടത്തിൽ അയാളുണ്ടായിട്ടില്ല. തങ്ങളുടെ പടത്തിൽ ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നയാളാണ് അയാൾ. കൺടിന്യുവിറ്റിയും ഉണ്ടായിരുന്നു. അതിനുശേഷം മറ്റൊരാളെ വെച്ചാണ് താൻ സിനിമ തീർത്തത്.

അത് സിനിമ ശ്രദ്ധിച്ചാൽ അറിയാം ഒരു ക്യാരക്ടറിൽ നിന്നും തുടങ്ങി കുറച്ച് നേരം കഴിയുമ്പോൾ ആ ക്യാരക്ടർ തന്നെ മാറി വേറൊരാളാണ് അഭിനയിച്ചിരിക്കുന്നത് എന്ന കാര്യവും ജൂഡ് ആന്റണി പറയുന്നു. അതേസമയം നടന്മാർക്കെതിരെ മാത്രമല്ല സംവിധായകർക്കെതിരെയും പല നടിമാരും തങ്ങൾ നേരിട്ട മോശം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്, ഹേമ കമ്മറ്റി റിപ്പോർട്ട് ഇപ്പോൾ അതിശകത്മായി തന്നെയാണ് സിനിമ മേഖലയിൽ പ്രതിപാദിക്കുന്നത്












