ഇടവേള ബാബുവിനൊപ്പമുള്ള വീഡിയോ ; മോശക്കാരിയാക്കുന്നുവെന്ന് ശാലിൻ സോയ 

ഇടവേള ബാബുവിന്റെ പേരിൽ പീഡന ആരോപണങ്ങൾ വന്നതിനു പിന്നാലെ വൈറലായതാണ് ശാലിൻ സോയക്കൊപ്പമുള്ള ഈ ടിക് ടോക് വീഡിയോ . വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങിനും ട്രോളുകൾക്കും ഇരയായി മാറിയിരുന്നു ഇതോടെ ശാലിൻ.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ശാലിന്‍ സോയ. ‘ബാബുവേട്ട.. എന്ന പാട്ടിന്റെ പശ്ചാത്തലത്തിലുള്ള പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കുകയായിരുന്നു. വീഡിയോ വീണ്ടും വൈറലായി മാറിയതോടെ നിരവധി പേരാണ് ശാലിനേയും പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ശാലിന്‍ മറുപടിയുമായി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ശാലിന്റെ പ്രതികരണം. ശാലിന്റെ പോസ്റ്റിലെ വാക്കുകൽ ഇങ്ങനെ ആണ്;… ഞാന്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്? വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ എടുത്ത ടിക് ടോക്ക് വീഡിയോ ആയിരുന്നു അത്. ഈ ഗാനം അക്കാലത്ത് ട്രെന്‍ഡിംഗായിരുന്നു, അദ്ദേഹത്തിന് അതേ പേരുള്ളതിനാല്‍ അദ്ദേഹത്തെ ടാഗ് ചെയ്യുന്നത് തമാശയാകുമെന്ന് കരുതി.” എന്നാണ് ശാലിന്‍ പറയുന്നത്.

ശാലിൻ ഈ പറഞ്ഞിട്ടുള്ളത് വളരെ പ്രസക്തമായ കാര്യങ്ങളാണ് . വർഷങ്ങൾക്കു മുന്നേ ഇറങ്ങിയ ഒരു tik tok വീഡിയോ , ആ സമയത്ത് ‘മഞ്ഞ മഞ്ഞ ബൾബുകൾ’ എന്ന ഗാനം വലിയ തരംഗമായതിനാലും അദ്ദേഹത്തിന്റെ പേര് ബാബു എന്ന്  ആയതുകൊണ്ടും ഷാലിൻ സോയ  തമാശയാക്കി , അല്ലെങ്കിൽ  കാഷ്വൽ ആയി ഒരു ടിക് ടോക് വീഡിയോ ചെയ്യുന്നു. പിൽക്കാലത്ത് ഇടവേള ബാബുവിനെതിരെ ആരോപണം വന്നപ്പോൾ എവിടെനിന്നോ ആരോ ഈ വീഡിയോ കുത്തിപ്പൊക്കി സാമൂഹ്യ മാധ്യമങ്ങളുടെ പ്രചരിപ്പിക്കുന്നു.

അതിന്റെ പേരിൽ ഷാലിന്റെ ഫേസ്ബുക്ക് കമന്റ് ബോക്സിൽ ഉൾപ്പെടെ സൈബർ ട്രോളുകളുമായി ഒരു കൂട്ടം നിറയുന്നു . സാഹചര്യം എന്ത് തന്നെ ആയാലും  കൃത്യമായ ഒരു സൈബർ അറ്റാക്ക് ഷാലിനെതിരെ നടക്കുന്നു എന്നത് വളരെ സങ്കടകരമായ കാര്യമാണ്. എന്തായാലും പിന്നാലെ നിരവധി പേരാണ് ശാലിന് പിന്തുണയുമായി എത്തുന്നത്.

പരിഹാസങ്ങളേയും വിമര്‍ശനങ്ങളേയും അവഗണിക്കാനാണ് സോഷ്യല്‍ മീഡിയ താരത്തോട് പറയുന്നത്. നിങ്ങള്‍ ധൈര്യം ആയി മുന്നോട്ട് പോകുക. നെഗറ്റീവ് അമ്മാവന്മാരെ മൈന്‍ഡ് ചെയ്യേണ്ട കാര്യം ഇല്ല. നിങ്ങള്‍ കരുത്തയായ സ്ത്രീയാണ്, ഞാന്‍ വര്‍ക്ക് ചെയ്ത മൂവി സെറ്റില്‍ ആണ്.നല്ലൊരു അന്തരീക്ഷത്തില്‍ ആണ് ആ സിനിമ സെറ്റ് മൊത്തം ഉണ്ടായിരുന്നത്.ആ സോങ് ട്രെന്‍ഡ് ആയിരുന്നു സെറ്റില്‍ പലരും ആ വീഡിയോ റീല്‍ ചെയ്യുന്നുണ്ടായിരുന്നു. അത് ഇങ്ങനെ തെറ്റായ രീതിയില്‍ കൊണ്ട് ഇടുന്നത് ക്രൂരം ആണ് എന്നിങ്ങനെയാണ് കമന്റുകള്‍.  ഫോക്കസ് ഓണ്‍ യുവര്‍ ലൈഫ്. സൈബര്‍ ബുള്ളികളെ അവഗണിക്കുക, അത്തരം ആഘോഷിക്കലുകള്‍ക്ക് മനസ്സ് കൊടുക്കരുത് . നമ്മള്‍ നമ്മളായിരിക്കുക, മുന്നോട്ടു പോവുക., തളര്‍ത്തിയവരെ തിരിച്ചറിഞ്ഞല്ലേ ഇതുവരെ മുന്നോട്ട് പോയത്. ചിലരെ ഒരിക്കലും തിരുത്താന്‍ കഴിയില്ല. അവര്‍ മനുഷ്യരെ കൊല്ലാതെ കൊല്ലും. റീച്ച് കിട്ടാന്‍ എന്തും ചെയ്യുന്നവരാണ് ഇന്നത്തെ ഏറ്റവും വലിയ ക്രിമിനലുകള്‍…

എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധ നേടിയ നടിയാണ് ശാലിന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശാലിന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വെളിപ്പെടുത്തലുകള്‍ക്കും ശേഷമാണ് സോഷ്യല്‍ മീഡിയ ശാലിന്‍ സോയയെ ട്രോളാന്‍ ആരംഭിച്ചത്. പീഡനാരോപണ വിധേയനായ നടന്‍ ഇടവേള ബാബുവിനൊപ്പമുള്ള പഴയൊരു വീഡിയോയാണ് ട്രോളുകളുടെ ഉറവിടം.