അന്ന് മമ്മൂട്ടി പറഞ്ഞു ചേട്ടാ എനിക്ക് സിനിമയില്ല! മമ്മൂട്ടിയുടേത് സോപ്പിങ് ; ബാക്കിയുള്ളവരെ ഭയപ്പെടുത്താൻ എന്നെ വിലക്കി :തിലകൻ 

മമ്മൂട്ടിയുടെ പെരുമാറ്റം കണ്ടപ്പോൾ സോപ്പ് ആണെന്ന് തോന്നിയതായി തിലകൻ പറയുന്നൊരു പഴ വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത് .  ദുബൈയിൽ വെച്ച കണ്ടപ്പോഴാണ് ചേട്ടാ എന്ന് വിളിച്ചുകൊണ്ട് മമ്മൂട്ടി തിലകനടുത്തേക്ക് ഓടിയെത്തിയത് . വിമർശങ്ങൾ നല്ലതാണെന്ന തോന്നൽ  മമ്മൂട്ടിക്ക് ഇപ്പോ ഉണ്ടായിക്കാണുമെന്നും  , മമ്മൂട്ടി നല്ല പെർഫോമൻസ് കാഴച്ച വെക്കുമെന്നും തിലകൻ പറയുന്നുണ്ട് . ഹേമ കമ്മീറ്റി റിപ്പോർട്ട വന്നതിനു പിന്നാലെയാണ് ഈ വീഡിയോ പ്രചരിച്ചത് . പ്രതികരിച്ചവരില്‍ ജഗദീഷ് ഒഴികെ മറ്റെല്ലാവരും തന്നെ വ്യക്തതയില്ലാത്ത തരത്തിലാണ് നിലപാടുകൾ പറഞ്ഞത്. അതുകൊണ്ട് തന്നെ വൈകിയുള്ള പ്രതികരണത്തിന്റെ പേരിൽ മമ്മൂട്ടിക്കും മോഹൻലാലിനും വലിയ വിമർശനം നേരിടേണ്ടി വരുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമയാകെ താറുമാറായി. അതിന് കാരണം വർഷങ്ങൾക്ക് മുമ്പ് തിലകൻ നേരിട്ട അവ​ഗണനയാണെന്നാണ് സിനിമാപ്രേമികൾ കുറിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ തിലകന്റെ വർഷങ്ങൾ പഴക്കമുള്ള അഭിമുഖങ്ങൾ വീണ്ടും സോഷ്യൽമീഡിയയിൽ പൊന്തി വരാൻ തുടങ്ങി. അഭിമുഖത്തിൽ സൂപ്പർ താരങ്ങളെ കുറിച്ച് അടക്കം തിലകൻ വെട്ടി തുറന്ന് പറയുന്നുണ്ട്. തന്നെ വിലക്കിയത് മിച്ചമുള്ള ആളുകളെ ഭയപ്പെടുത്താൻ വേണ്ടിയാണ് . താൻ ആരുടെയും മുമ്പിൽ തലകുനിക്കുകയില്ല. അത് തന്റെ തീരുമാനമാണ്. സിനിമയിൽ നിന്ന് തന്നെ വിലക്കിയവരോട് വിരോധമില്ല. കാരണം അവർ വിലക്കിയതുകൊണ്ട് തനിക്ക് ​ഗുണമേ ഉണ്ടായിട്ടുള്ളു.

വിലക്ക് വരുന്നതിന് മുമ്പ് വരെ സമൂഹത്തിലോട്ട്  ഇറങ്ങി ചെന്നിരുന്നില്ല. വിലക്കി കഴിഞ്ഞപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി സ്റ്റേജുകളിൽ നാടകം കളിച്ചുവെന്നും  അന്ന്  ജനങ്ങൾക്ക് തന്നോടുള്ള സ്നേഹം തിരിച്ചറിഞ്ഞുവെന്നും തിലകൻ പറയുന്നുണ്ട് .  തന്നെപ്പോലെ ഒരുത്തനെ വിലക്കിയിട്ട് മലയാള സിനിമ ലോകം നിൽക്കുമെങ്കിൽ നിൽക്കട്ടേ. അത് നിൽക്കില്ല. സത്യ വിരുദ്ധമാണത്, പണ്ട് മമ്മൂട്ടി തന്നോട് പറഞ്ഞിട്ടുണ്ട്എനിക്ക് പടമില്ല ചേട്ടാ. ഞാൻ എങ്ങനെ എന്റെ മക്കളെ പോറ്റുമെന്ന്. മമ്മൂട്ടിയുടെ  തുടക്ക കാലത്തെ കാര്യമാണ് തിലകൻ  പറഞ്ഞത്. അപ്പോൾ തിലകൻ  മമ്മൂട്ടിക്ക് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. നിങ്ങൾ ഇല്ലാതെ മലയാള സിനിമ പത്ത് കൊല്ലം മുന്നോട്ട് പോകില്ലെന്നാണ് ,  മമ്മൂട്ടിയോട് ചോദിച്ചാൽ അദ്ദേഹം ഇത് പറയുമെന്നും . മുമ്പ് ഒരു പ്രസം​ഗത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ചോദിച്ചാലും പറയും. കാരണം അദ്ദേഹത്തിന്റെ മകൻ തന്റെ  ഒപ്പം അഭിനയിക്കാൻ പോവുകയാണ്. അതുപോലെ വിമർശനങ്ങൾ നല്ലതാണെന്ന തിരിച്ചറിവ് മമ്മൂട്ടിക്ക് ഇപ്പോൾ‌ ഉണ്ടായിട്ടുണ്ടാകും. താൻ  വിമർശിക്കുമെന്ന് മമ്മൂട്ടി ഭയപ്പെട്ടാൽ അയാൾ അയാളുടെ ചെയ്തികൾ നിയന്ത്രിക്കും. അയാൾ നല്ല പെർഫോമൻസ് കാഴ്ചവെക്കും. അടുത്തിടെ ​ദുബായിൽ വെച്ച് മമ്മൂട്ടി തന്നെ കണ്ടപ്പോൾ ചേട്ടായെന്ന് വിളിച്ച് ഓടി വന്നു. അപ്പോൾ തന്റെ മനസിൽ‌ തോന്നി അത് സോപ്പാണെന്ന്. കാരണം അദ്ദേഹത്തിന്റെ മകൻ തനിക്കൊപ്പം അഭിനയിക്കാൻ പോവുകയാണ്. പക്ഷെ താൻ  അവനെ തല്ലിതകർക്കാൻ നോക്കുകയില്ല. സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിക്കാൻ താൽപര്യമില്ലെന്നേ പറഞ്ഞിട്ടുള്ളു. അല്ലാതെ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല. എന്തെങ്കിലും വരട്ടേയെന്ന് കരുതി ചിലപ്പോൾ അഭിനയിച്ചേക്കും തിലകൻ പറയുന്നു.