
ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച സിനിമയിലെ രസകരമായൊരു ഓര്‍മ്മ പങ്കുവെക്കുന്ന നമിത പ്രമോദിന്റെ വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. കടലില്‍ വീണതിന്റെ ഓര്‍മ്മകളാണ് നമിത പങ്കുവെക്കുന്നത്.
ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി വിത്ത് കോമഡിയില്‍ അതിഥിയായി എത്തിയതായിരുന്നു നമിത. ‘റോള്‍ മോഡല്‍സ്’ എന്ന സിനിമക്കിടെയാണ് സംഭവം. റാഫി സംവിധാനം ചെയ്ത സിനിമയാണ് റോൾ മോഡൽസ് . സിനിമയിൽ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ചെയ്യുന്നയാളാണ് തന്റെ കഥാപാത്രം.

ജെറ്റ്‌സ്‌കി ഓടിക്കുന്നതൊക്കെയുണ്ട്. തനിക്കാത് ഇഷ്ടമാണ് എന്നും നമിത പറയുന്നു ., എങ്കിൽ കൂടിയും ചെറിയ പേടിയുണ്ടായിരുന്നു. അതിനാല്‍ മൂന്നാല് ദിവസം ട്രെയ്‌നിംഗ് തന്നിരുന്നു. ഗോവയിലായിരുന്നു ഷൂട്ട്. സാധാരണ ജെറ്റ്‌സ്‌കി ഓടിക്കുന്ന സമയം ട്രെയ്‌നര്‍ പിന്നില്‍ ഇരിപ്പുണ്ടാകും. പക്ഷെ സിനിമയില്‍ താൻ തന്നെ ഓടിക്കണമായിരുന്നുവെന്നും നമിത പറയുന്നു. ‘ തിരമാലകളെ കട്ട് ചെയ്തു പൊക്കോണ്ടിരുന്നപ്പോൾ വലിയ തിരമാല വന്നുവെന്നും ജെറ്റ്‌സ്‌കിയേയും മറി കടന്നു പോകുന്ന തരത്തിലുള്ള വലിയ തിരമാല ആയിരുന്നു അതെന്നും നമിത ഓർക്കുന്നു, എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു.

എന്ത് ചെയ്യണമെന്ന് അപ്പോൾ ഫഹദിനോട് നമിത ചോദിച്ചു. കുഴപ്പമില്ല ഓടിച്ചോളാൻ ഫഹദ് പറഞ്ഞു . താൻ നേരെ ഓടിച്ച് കേറ്റുന്നത് തിരമാലയുടെ ഉള്ളിലേക്കായിരുന്നു. ലൈഫ് ജാക്കറ്റൊക്കെ ഉണ്ടായിരുന്നുവെങ്കിലും നമിതയും ഫഹദും രണ്ട് സ്ഥലത്തേക്ക് തെറിച്ചു വീണു മുങ്ങിപ്പൊങ്ങി. രക്ഷിക്കൂ എന്നൊക്കെ വിളിച്ചു പറഞ്ഞിട്ടും താരങ്ങൾ അഭിനയിക്കുകയാണെന്ന് കരുതി തീരത്തുള്ള ആരും തന്നെ വന്നില്ല എന്നും നമിത ഓർക്കുന്നു.
വീണ്ടും നിലവിളിച്ചതോടെ എന്തോ പ്രശ്‌നം തോന്നിയതിനാല്‍ ഗൈഡുകള്‍ വന്ന് രക്ഷപ്പെടുത്തി എന്നും പെണ്ണായതു കൊണ്ട് എന്ന് ആദ്യം തന്നെ രക്ഷപ്പെടുത്തി എന്നുമാണ് നമിത പറയുന്നത്. അവര്‍ക്ക് മലയാള സിനിമയോ ഫഹദ് ഇത്രയും വലിയ നടനാണെന്നുമൊന്നും അറിയില്ല. അതിനാല്‍ ഫഹദിനെ രക്ഷപ്പെടുത്തിയില്ല. കുറേ കഴിഞ്ഞാണ് ഫഹദിനെ രക്ഷിക്കുന്നത് എന്നും നമിത പ്രമോദ് കൂഒട്ടിച്ചേർത്തു .
മലയാളത്തിലെ മറ്റൊരു യുവതാരമായ പൃഥ്വിരാജിനൊപ്പവും നമിത അഭിനയിച്ചിട്ടുണ്ട്. ആ അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ‘ അമർ അക്ബർ അന്തോണി’യിലെ അനുഭവമാണ് പങ്കുവെക്കുന്നത് . ഇന്ദ്രജിത്തും ജയസൂര്യയും , പ്രിത്വിരാജ്ഉം കൂടി ബൈക്കിൽ ഇരിക്കവെയാണ് സംഭവം .

താൻ മെല്ലെ നടന്നു ചെന്ന് പൃഥ്വിരാജിനോട്, ചേട്ടാ ഞാന്‍ ചെറുപ്പം മുതലേ ചേട്ടന്റെ എല്ലാ സിനിമകളും കാണാറുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ ചേട്ടന്റെ ഭയങ്കര ഫാനാണ് എന്ന് പറഞ്ഞു. അത് കേട്ടതും പൃഥ്വിയാജിന്റെ മുഖഭാവം മാറി . ഉടനെ ഇന്ദ്രജിത് ചോദിച്ചു, എത്രാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്ന്, അഞ്ച് എന്ന് പറഞ്ഞപ്പോള്‍ അവര്‍ പൊട്ടിച്ചിരിച്ചു’ എന്നാണ് നമിത പറഞ്ഞത്.
അതേസമയം ബാലതാരമായെത്തിയ നമിത ഇന്ന് മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്. തുടക്കം ടെലിവിഷന്‍ പരമ്പരകളിലൂടെയായിരുന്നു. ദേവിയായും അല്‍ഫോണ്‍സാമ്മയായും കയ്യടി നേടിയിട്ടുണ്ട് കുട്ടിക്കാലത്ത് നമിത പ്രമോദ്. പിന്നീട് ട്രാഫിക് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെയാണ് സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ മലയാളത്തിലെ മുന്‍നിര നായികയായി മാറുകയായിരുന്നു നമിത. മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ മിക്കവരുടേയും കൂടെ അഭിനയിച്ചിട്ടുണ്ട് നമിത.
അതേസമയം അഭിനേത്രിയായ നമിത ഓഫ് സ്‌ക്രീനില്‍ മറ്റൊരു മേഖലകളിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. റസ്‌റ്റോറന്റ് രംഗത്തും ക്ലോത്തിംഗ് രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട് നമിത. രണ്ട് ബിസിനസും നന്നായി പോകുന്നതായാണ് താരം പറയുന്നത്.











