ഒരു അഭിനേതാവിന്റെ മുന്നിലും തല കുനിച്ചിട്ടില്ല ഇനിയും കുനിക്കുകയുമില്ല! കയ്യടി കിട്ടേണ്ടത് സൂപ്പർസ്റ്റാറുകൾക്കല്ല പകരം എഴുത്തുകാർക്ക്; ശ്രീകുമാരൻ തമ്പി 

ജീവിതത്തിൽ ഒരു അഭിനേതാവിന്റെ മുന്നിലും തലകുനിച്ചിട്ടില്ലാ  ഇനിയും  തലകുനിക്കുകയുമില്ല. ദൃശ്യകലകളിൽ അതിന്റെ സ്രഷ്ടാവ് ആണ് എപ്പോഴും മുകളിൽ രചയിതാവ് ശ്രീകുമാരൻ തമ്പി പറയുന്നു. ദൃശ്യകലകളിൽ അതിന്റെ സ്രഷ്ടാവ്  എപ്പോഴും മുകളിലാണ് . അവതരിപ്പിക്കുന്നവർ സ്രഷ്ടാവിന് താഴെയാണ്. പക്ഷേ, സ്രഷ്ടാക്കൾക്ക് പലപ്പോഴും അപകർഷതാബോധമുണ്ട്. അതുകൊണ്ടാണ് അവതരിപ്പിക്കുന്നവരുടെ പിന്നാലെ നടക്കുന്നതും കാല് തിരുമ്മുന്നതും. മാക്ട’യുടെ പരമോന്നത ബഹുമതിയായ ലെജൻഡ് ഹോണർ പുരസ്‌കാരം മുപ്പതാം വാർഷികാഘോഷച്ചടങ്ങിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു രചയിതാവ്. സ്രഷ്ടാവിന് മാത്രമാണ് പകർപ്പവകാശം. എന്നാൽ അവതരിപ്പിക്കുന്നവർക്ക് ഇല്ല എന്നും അദ്ദേഹം പറയുന്നു.

സൂപ്പർതാരങ്ങൾക്ക് കിട്ടുന്ന കൈയടി, സംഭാഷണങ്ങൾ എഴുതിയ എം.ടിക്കും ലോഹിതദാസിനുമുള്ളതാണ്. സൂപ്പർതാരം വരുമ്പോൾ പതിനായിരങ്ങൾ കൂടിയേക്കാം. എംടി വന്നാൽ അയ്യായിരം പേരെ കാണൂ. പക്ഷേ, സൂപ്പർതാരം ഔട്ടായാൽ ആരും തിരിഞ്ഞുനോക്കില്ല. എംടി വന്നാൽ അപ്പോഴും അയ്യായിരം പേരുതന്നെ കാണും എന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാരമല്ല ഒരാളെ വലുതാക്കുന്നത്, ആത്മവിശ്വാസമാണ് കലാകാരന്റെ അമൂല്യധന൦ രചയിതാവ് പറയുന്നു.

തങ്ങളുടെ ചിത്രങ്ങൾ ആര് സംവിധാനം ചെയ്യണമെന്നത് താരങ്ങള്‍ തന്നെ തീരുമാനിച്ചു,  അതേസമയം മലയാള സിനിമയെ തകർത്തത് താരാധിപത്യമാണെന്നും ശ്രീകുമാരൻ തമ്പി പറയുന്നു.മറ്റു ഭാഷ സിനിമകളിൽ സംഭവിക്കുന്നത്ര സ്ത്രീ പീഡനങ്ങൾ മലയാള സിനിമയിൽ സംഭവിക്കുന്നില്ലാന്നും അദ്ദേഹം പറഞ്ഞു. തൊണ്ണൂറുകള്‍ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും സ്‌റ്റാർ പദവികൾ സ്വയം എടുത്ത് തലയിൽ വച്ചതാണ്  . അതിന് ശേഷം അവരുടെ ചിത്രങ്ങൾ ആര് സംവിധാനം ചെയ്യണമെന്ന് അവർ തന്നെ തീരുമാനിച്ചു,  മോഹൻലാലിന് ഇഷ്‌ടപ്പെട്ട രീതിയിൽ സംവിധാനം ചെയ്യുന്ന സംവിധായകന് മാത്രമേ മോഹൻലാൽ തന്‍റെ ചിത്രത്തിൽ അനുവദിക്കാറുണ്ടായിരുന്നുള്ളൂ , മമ്മൂട്ടിയും അങ്ങനെ തന്നെ ആയിരുന്നുഎന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.