
മാധവി എന്ന നടിയെ മലയാളികൾ മറക്കില്ല. ‘ആകാശദൂത് എന്ന ഒരൊറ്റ സിനിമ മതി മാധവി എന്ന നടിയെ മലയാളികൾക്ക് ഓർക്കാൻ . ഇന്നും ആ സിനിമ പോലൊരു കുടുംബ ചിത്രം വേറെ ഇറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം . എന്നാൽ വിവാഹ ശേഷം സിനിമ വിട്ട മാധവി ഇപ്പോൾ അമേരിക്കയിൽ ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബ ജീവിതം ആസ്വദിക്കുകയാണ് .
ഇന്ത്യയിലെ അഞ്ചു ഭാഷകളിൽ ഒരേ സമയം സിനിമകളിൽ നിറഞ്ഞാടിയ താരമാണ് മാധവി. ഒരു കാലത്ത് സിനിമകളിലെ നിറസാന്നിധ്യമായിരുന്ന മാധവി സൂപ്പർസ്റ്റാറുകൾക്കൊപ്പം തകർത്തഭിനയിച്ചു. 14 വയസിൽ തന്നെ അഭിനയ ലോകത്തേക്ക് ചുവടു വെച്ച താരമാണ് മാധവി . പൊതുവേ ഒരു പരിധിയിൽ കൂടുതൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ നായികമാർ പലരും മടിക്കുന്ന സമയത്താണ് നടൻ കമൽ ഹാസനൊപ്പം ‘ടിക് ടിക് ടിക്’ എന്ന ചിത്രത്തിൽ ഗ്ലാമറസായി നടി മാധവി അഭിനയിച്ചത്. ആ ചിത്രത്തിൽ ബിക്കിനി വേഷത്തിലും താരം തിളങ്ങിയിരുന്നു. ഒരു അഭിനേത്രി എന്നതിനു പുറമേ നല്ലൊരു ഭരതനാട്യം നർത്തകി കൂടിയാണ് മാധവി. ഒരുപാട് സ്റ്റേജുകളിൽ മാധവി നൃത്തം ചെയ്തിട്ടുണ്ടിട്ട്.

എന്നാൽ തന്റെ ഒരു സിനിമ പോലും നടി മാധവി ഭർത്താവ് റാൽഫിനെ കാണിച്ചിട്ടില്ല. അതിനു ഒരു കാരണവുമുണ്ട്. വിവാഹ ശേഷം ഭർത്താവിനോട് പറഞ്ഞ ഒരേയൊരു കണ്ടീഷനായിരുന്നു ഒരിക്കലും മാധവിയുടെ സിനിമകൾ കാണരുത് എന്ന്.
മാധവി ഒരുപാട് റൊമാന്റിക് സീനുകളും ഗ്ലാമറസ് വേഷങ്ങളും ചെയ്തിട്ടുണ്ട്. അതെല്ലാം ഭർത്താവ് കാണുന്നത് മാധവിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. മാധവിയെ ഒരു സാധാരണ സ്ത്രീയായിട്ട് മാത്രമേ ഭർത്താവ് കാണാൻ പാടുള്ളു എന്ന നിർബന്ധവും താരത്തിനുണ്ടായിരുന്നു. തന്റെ ഫോട്ടോകൾ കാണുമ്പോൾ താൻ ഒരു സെലിബ്രിറ്റിയാണെന്ന് ഭർത്താവിന് തോന്നുമെന്നും ആ ചിന്ത പോലും വരാതിരിക്കാൻ വേണ്ടിയാണ് സിനിമകൾ കാണുന്നില്ലെന്ന് ഭർത്താവും സമ്മതിച്ചതെന്നും പഴയ അഭിമുഖത്തിനിടെ മാധവി പറഞ്ഞിരുന്നു.

ഇനി ആരെങ്കിലും ഭാര്യ അഭിനയിച്ച സിനിമ കണ്ടിരുന്നോ എന്നു ചോദിച്ചാൽ കണ്ടു എന്ന് തന്നെ പറയാൻ മാധവി റാൽഫിനോട് പറഞ്ഞിരുന്നു. കാരണം താൻ അഭിനയിച്ച ഒരേയൊരു സിനിമ മാത്രം റാൽഫിനെ മാധവി കാണിച്ചിട്ടുണ്ട്. ‘ആകാശദൂത്’ സിനിമയുടെ റീമേക്കായ ‘മദ്രു ദേവോ ഭവ’ എന്ന തെലുഗു ചിത്രമായിരുന്നു അത്. അന്നാണ് ഒരു അഭിനേത്രി എന്ന നിലയിൽ മാധവിയെ ഭർത്താവ് റാൽഫ് കാണുന്നത്.
എന്നാൽ തൻ്റെ ഭാര്യ ഒരു മികച്ച അഭിനേത്രിയാണെന്ന് ആ സിനിമ കണ്ടതിനു ശേഷം റാൽഫ് പറഞ്ഞു. ഇപ്പോൾ കുടുംബവും ബിസിനസുമായി തിരക്കിലാണ് മാധവി. അതേസമയം വിവാഹത്തിനു ശേഷം പൂർണമായും സിനിമയിൽ നിന്ന് വിട്ടുനിന്ന നടിയാണ് മാധവി. ഇപ്പോൾ ഭർത്താവും കുട്ടികളുമായി ന്യൂ ജേഴ്സിയിലാണ് മാധവിയുടെ താമസം. ഫാർമസ്യൂട്ടിക്കൽ ബിസിനസ് ആണ് മാധവിയുടെ ഭർത്താവ് റാൽഫ് ശർമയ്ക്ക്.

1996 ലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ഇരുവർക്കും മൂന്ന് പെൺകുട്ടികളാണ് ഉള്ളത്. കുടുംബ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്.
ഭരതനാട്യം മൂലമാണ് സിനിമയിലേക്കുള്ള വാതിൽ മാധവിക്ക് തുറക്കുന്നത്. സിനിമയിൽ വേറിട്ട ഒരുപാട് കഥാപാത്രങ്ങൾ മാധവി അവതരിപ്പിച്ചിട്ടുണ്ട്. തെലുഗിലും ഗ്ലാമറസ് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. രജിനികാന്ത്, കമൽ ഹാസൻ, ചിരഞ്ജീവി, അമിതാഭ്ബച്ചൻ, മമ്മൂട്ടി തുടങ്ങി താരങ്ങൾക്കൊപ്പം നായികയായി താരം അഭിനയിച്ചിട്ടുണ്ട് .
തെലുഗു സിനിമകളിലൂടെ തിളങ്ങിയ മാധവി വളരെ പെട്ടെന്നാണ് മലയാളം, തമിഴ്, കന്നട, ഹിന്ദി ചിത്രങ്ങളിലേക്ക് ചുവടു വെച്ചത്. ചെയ്ത സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായി. മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ ‘വളർത്തു മൃഗങ്ങളി’ലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സ്റ്റേറ്റ് അവാർഡും നേടി. മാധവിയുടെ കരിയറിലെ ആദ്യ പുരസ്കാരവും ഇതായിരുന്നു.
മറ്റൊരു രസകരമായ കാര്യമെന്തെന്നാൽ അഭിനയത്തിലെ മികവിന് ലഭിച്ച അവാർഡുകളെല്ലാം മലയാളം സിനിമയിലൂടെയായിരുന്നു. ഭരതൻ സംവിധാനം ചെയ്ത ‘ഓർമ്മക്കായി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡും മാധവി സ്വന്തമാക്കിയിരുന്നു. ‘ആകാശദൂത്’ സിനിമക്കും മികച്ച രണ്ടാമത്തെ നടിക്കുള്ള സ്റ്റേറ്റ് അവാർഡ് നേടിയിരുന്നു.











