
ഈ അടുത്ത് ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തിയത് നിരവധി സിനിമകളാണ് . ARM, കിഷ്കിന്ധാ കാണ്ഡം, ബാഡ് ബോയ്സ് , കൊണ്ടൽ തുടങ്ങി ഒന്നിലധികം സിനിമകളാണ് ഇറങ്ങിയത് . എന്നാൽ ഒരു സിനിമയുടെ വിധി നിർണയിക്കുന്നത് പ്രേക്ഷകരാണ് . മൗത് പബ്ലിസിറ്റിക്ക് വലിയ റോൾ ആണ് ഇന്ന് സിനിമ ഇൻഡസ്ട്രിയിൽ ഉള്ളത് . ആദ്യ ദിവസങ്ങളിൽ സിനിമ കണ്ടിറങ്ങിയവർ പോസിറ്റീവ് അഭിപ്രായങ്ങൾ പറഞ്ഞാൽ കാശ് മുടക്കി സിനിമ കാണാൻ തയാറായ ഒരു വലിയ കൂട്ടം പ്രേക്ഷകർ ഉണ്ടിവിടെ . എന്നാൽ ഇക്കാര്യങ്ങൾ മനസിലാകാത്ത നിർമാതാക്കൾ നെഗറ്റീവ് റിവ്യൂ പറയുന്നവരുടെ പിന്നാലെയാണ് .
ഓൺലൈൻ റിവ്യൂവർമാറാന് ഒരു സിനിമയുടെ ഭാവി തീരുമാനിക്കുന്നതെന്നാണ് ഇവർ ധരിച്ചു വെച്ചിരിക്കുന്നത് . റിവ്യൂവർമാർ നെഗറ്റിവ് പറഞ്ഞ നിരവധി സിനിമകൾ വിജയിക്കുകയും , എന്നാൽ പോസിറ്റീവ് പറഞ്ഞ സിനിമകൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാതെ പോവുകയും ചെയ്തിട്ടുണ്ട് . ഇപ്പോൾ നെഗറ്റീവ് റിവ്യൂ പറഞ്ഞതിന്റെ പേരിൽ ‘ബാഡ് ബോയ്സ്’ നിർമാതാവ് ഒരു യൗറ്റുബെറെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് പ്രചരിക്കുന്നത് .
ഓൺലൈൻ റിവ്യൂവർ കൂടിയായ ഉണ്ണി വ്ലോഗ്സിനാണ് ഇപ്പോൾ അത്തരമൊരു ഭീഷണി ഉണ്ടായത് ,. നേരത്തെയും ഉണ്ണിക്ക് സംവിധായകനിൽ നിന്നും ഭീഷണി ഉണ്ടായിട്ടുണ്ട് . നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്‌ളോഗറെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് ‘ബാഡ് ബോയ്‌സ്’ സിനിമയുടെ നിര്‍മ്മാതാവ് ആണ് .

ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവും നടി ഷീലു എബ്രഹാമുമാണ് നിര്‍മ്മിച്ചത്. നടി ഷീലു അബ്രഹാമിന്റെ ഭർത്താവായ എബ്രഹാം മാത്യുവാണ് ‘ഉണ്ണി വ്‌ളോഗ്‌സ്’ എന്ന റിവ്യൂവറെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത്. ഉണ്ണി വ്‌ളോഗ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോണ്‍ റെക്കോര്‍ഡിംഗ് തന്റെ ചാനലിലൂടെ പുറത്തുവിട്ടത് .
റിവ്യൂ നീക്കം ചെയ്തില്ലെങ്കില്‍ രാവിലെ വിവരമറിയും, ഇതൊരു താക്കീത് ആണ്, തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നത്. കാശ് മേടിച്ചാണ് ഇത്തരം റിവ്യൂ ചെയ്യുന്നത് എന്നൊക്കെയാണ് എബ്രഹാം മാത്യു പറയുന്നത്. ഇട്ട സാധനം നീ ഡിലീറ്റ് ചെയ്യുക. അതാണ് നിനക്ക് നല്ലത്. വീഡിയോ ഒരു മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നീ വിവരം അറിയും. ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിനക്ക് അധോഗതി ആയിരിക്കും. നിനക്ക് തോന്നുന്നത് എഴുതി ഇടാനല്ല ഞാന്‍ കോടികള്‍ മുടക്കി സിനിമ ചെയ്യുന്നത്. നാളെ രാവിലെ നിന്റെ വീട്ടിലേക്ക് ഞാന്‍ ആളെയും കൊണ്ടുവരാം എന്നൊക്കെ ഉണ്ണി പുറത്തുവിട്ട കോള്‍ റെക്കോര്‍ഡിങ്ങില്‍ അബാം മൂവീസ് ഉടമ എബ്രഹാം മാത്യു പറയുന്നുണ്ട് .
എന്നാൽ നിര്‍മ്മാതാവിന്റെ ഭീഷണിയെ തുടര്‍ന്ന് വ്‌ളോഗര്‍ റിവ്യൂ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. തനിക്ക് പേടിയും ടെന്‍ഷനും ഉണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരുപാട് കാശുള്ളവരോട് തിരിച്ചൊന്നും പറയാന്‍ പറ്റില്ലെന്നും പുതിയ വീഡിയോയില്‍ വ്‌ളോഗര്‍ പറഞ്ഞു.
റഹ്‌മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. നേരത്തെ ആസിഫ് അലി, ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ് എന്നിവര്‍ മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പ് ആണെന്ന് പറഞ്ഞ് ഷീലു രംഗത്തെത്തിയിരുന്നു.
ഓണം റിലീസായി തിയേറ്ററില്‍ എത്തുന്ന കൊണ്ടല്‍, എആര്‍എം, കിഷ്‌കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളെ പ്രമോട്ട് ചെയ്താണ് താരങ്ങള്‍ ഒരുമിച്ച് വീഡിയോ പങ്കുവെച്ചത് . എന്നാല്‍ ഈ മൂന്ന് പടങ്ങള്‍ മാത്രമല്ല, ബാഡ് ബോയ്‌സ് കൂടി റിലീസ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു ഷീലു പ്രതികരിച്ചത്.
ഓണം റിലീസായി തിയറ്ററുകളിലെത്തിയ ബാഡ് ബോയ്‌സിനു ആദ്യദിനം മുതല്‍ നെഗറ്റീവ് റിവ്യൂസാണ് കേള്‍ക്കുന്നത്. വന്‍ താരനിര ഉണ്ടായിട്ടും പ്രേക്ഷകരെ രസിപ്പിക്കുന്നതൊന്നും ചിത്രത്തിലില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. റഹ്‌മാന്‍, ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്ജ്, ഷീലു എബ്രഹാം, ടിനി ടോം, സൈജു കുറുപ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം ഉണ്ണി വ്ലോഗ്സിനെതിരെ നേരത്തെയും വധഭീഷണി ഉണ്ടായിട്ടുണ്ട് , ഉണ്ണി വ്‌ളോഗ്‌സ് എന്ന ഉണ്ണികൃഷ്ണനെ തെറി പറയുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തത് ദേശീയ അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ അനീഷ് അൻവർ ആണ് . ഈ സംഭവത്തിൽ സംവിധായകൻ അനീഷ് അൻവർ മാപ്പുപറഞ്ഞെത്തുകയും ചെയ്തിരുന്നു.











