
തന്റെ 72-ാം വയസിലും സിനിമയിൽ നിറഞ്ഞാടുകയാണ് നടൻ വിജയരാഘന്‍. ഇപ്പോഴിതാ തന്റെ തുടക്കകാലത്തെക്കുറിച്ചും അച്ഛനേയും അമ്മയേയും കുറിച്ച് വിജയരാഘവന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ മനസ് തുറന്നത്.
തന്റെ അച്ഛന്റേയും അമ്മയുടേയും മകനായി ജനിച്ചത് മഹാഭാഗ്യമാണെന്നാണ് വിജയരാഘവന്‍ പറയുന്നത്. ‘സുറുമയിട്ട കണ്ണുകള്‍’, അതായിരുന്നു താൻ നായകനായ ആദ്യ സിനിമയെന്നും ആദ്യമായി 1500 രൂപ അഡ്വാന്‍സും കിട്ടി. നാടകത്തിലഭിനയിക്കുമ്പോള്‍ അച്ഛനാണ് പൈസ തരുന്നതെന്നും വിജയരാഘവൻ പറയുന്നു. അച്ഛന്‍ തരുന്നതു കൊണ്ട് അഭിനയച്ചതിനു ലഭിച്ച ശമ്പളമായി തോന്നില്ലല്ലോ. അന്നു മുതലിന്നോളം സിനിമയാണ് അന്നം, അത് മഹാഭാഗ്യമല്ലേ. ” എന്നാണ് വിജയരാഘവന്‍ ചോദിക്കുന്നത്.
തന്റെ അച്ഛന്റെയും അമ്മയുടെയും പ്രണയത്തെ കുറിച്ചതും വിജയരാഘവൻ സംസാരിക്കുന്നുണ്ട് . ഒരുപാട് ജീവിതാനുഭവങ്ങള്‍ ഉള്ള എന്‍എന്‍ പിള്ളയുടെ മകനായത് ”ജന്മം തന്നെ വലിയ ഭാഗ്യമായി തോന്നുന്നുവെന്നും പ്രണയത്തിന് വേണ്ടി വര്‍ഷങ്ങള്‍ കാത്തിരുന്ന ചിന്നമ്മയുടെ മകനായത് തന്റെ സൗഭാഗ്യമാണെന്നും താരം പറയുന്നു. വിവാഹത്തിന് അമ്മയുടെ വീട്ടുകാര്‍ എതിര്‍ത്തു. പത്തൊമ്പതാം വയസില്‍ ജീവിതം തേടി അച്ഛന്‍ പുറത്തേക്ക് പോയി. പോകും മുമ്പേ അമ്മയോട് വാക്കു പറഞ്ഞിരുന്നു, ചിന്നമ്മയെ ഞാന്‍ വിവാഹം കഴിക്കുമെന്ന്. എന്നാൽ പിന്നെ അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു, അപ്പോൾ രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ചു പോയെന്ന വാര്‍ത്ത നാട്ടില്‍ പരന്നു പക്ഷെ അമ്മ അച്ഛന് വേണ്ടി കാത്തിരുന്നുവെന്നും വിജയരാഘവൻ പറയുന്നു.

മറ്റൊരു വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ‘അമ്മ മുടി മുറിച്ചു കളഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മ കാത്തിരിക്കുന്നുണ്ടെന്ന് അച്ഛന്‍ അറിഞ്ഞുവെന്നും അങ്ങനെയാണ് നാട്ടിലേക്ക് എത്തിയതും ഇരുവരും വിവാഹിതരാവുന്നതും . പിന്നീട് അമ്മ മരിച്ചപ്പോള്‍ 21 ദിവസത്തോളം അച്ഛന്‍ തുടര്‍ച്ചയായി മദ്യപിച്ചു. ആഹാരം പോലും കഴിക്കാതെ മുകളിലെ മുറിയില്‍ ഒറ്റയ്ക്ക് കിടന്നുവന്നു ഉറക്കത്തില്‍ കൊച്ചുകുട്ടിയെ പോലെ ഏങ്ങലടിക്കും. അച്ഛന് അമ്മയോടുള്ള സ്‌നേഹം അന്നാണു തിരിച്ചറിഞ്ഞതെന്നും അത്ര പ്രണയിച്ച രണ്ടുപേരുടെ മകനായി ജനിച്ചതു മഹാഭാഗ്യമല്ലേ എന്നാണ് വിജയരാഘവന്‍ പറയുന്നത്.
കുട്ടിക്കാലത്ത് പട്ടിണിയുടെ മുഖം ഒരുപാട് കണ്ടിട്ടുണ്ട്. മുകളു പൊട്ടിച്ചതും കപ്പയും കഴിക്കുമ്പോള്‍ അത് ഇല്ലായ്മ കൊണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. ഇന്ന് ഈ ജീവിതത്തിലിരിക്കുമ്പോഴാണ് അതു പട്ടിണിക്കാലമായിരുന്നുവെന്നു മനസ്സിലാകുന്നതെന്നും വിജയരാഘവന്‍ പറയുന്നു.
അതേമസയം നാല്‍പ്പത് വര്‍ഷം പിന്നിട്ട കരിയറില്‍ ഈ വര്‍ഷമാണ് വിജയരാഘവനെ തേടി ആദ്യമായി ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തുന്നത്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിജയരാഘവനെ തേടിയെത്തി. കിഷ്‌കിന്ധാ കാണ്ഡമാണ് ഒടുവില്‍ പുറത്തിറങ്ങിയ വിജയരാഘവന്റെ സിനിമ.
ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ സിനിമയിലെ വിജയരാഘവന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് തഴക്കം വന്ന നടൻറെ പ്രതിഭ അപ്പു പിള്ള എന്ന കഥാപാത്രത്തിൽ കാണാമെന്നും, സിനിമയുടെ നട്ടെല്ലായി മാറുന്ന വിജയരാഘവൻ ഞെട്ടിച്ചു കളഞ്ഞെന്നുമാണ് സിനിമാ പ്രേമികൾ ഒന്നടങ്കം പങ്കുവയ്ക്കുന്ന അഭിപ്രായം.
എല്ലാ പ്രതിസന്ധികളേയും മറികടക്കാൻ ഇതുപോലുള്ള ഒരൊറ്റ സിനിമ മതിയെന്ന ചിത്രത്തെ കുറിച്ചുള്ള സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും ശ്രദ്ധിക്കപെടുന്നുണ്ട്. മലയാളികളുടെ പ്രിയ നടൻ വിജയരാഘവന്‍ നാടകത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നാടകാചാര്യന്‍ എന്‍എന്‍ പിള്ളയുടെ മകനായ വിജയരാഘവന്‍ അച്ഛന്റെ കൈ പിടിച്ചാണ് അഭിനയത്തിന്റെ അരങ്ങിലേക്ക് ചുവടുവെക്കുന്നത്. നായകനായും വില്ലനായും സഹനടനായുമെല്ലാം വിജയരാഘവന്‍ തിളങ്ങിയിട്ടുണ്ട്.











