
5 തലമുറയിൽ പെട്ട നടൻമാരുടെ അമ്മ ആയി വേഷം ഇട്ട ഒരേ ഒരു നടി അത് കവിയുർ പൊന്നമ്മ മാത്രം ആണ്. സത്യൻ മാഷിന്റെ അമ്മ മുതൽ പ്രിത്വിരാജിന്റെ അമ്മ വേഷം വരെ. സത്യൻ മാഷിന്റെ അമ്മ ആയി പൊന്നമ്മ വരുബോൾ അവർക്കു സത്യൻ മാഷിനേക്കാൾ എത്രയോ ചെറുപ്പം. പിന്നെയും ഒരുപാട് പേരുടെ അമ്മ ആയി അമ്മുമ്മ ആയി.’കൈ നിറയെ വെണ്ണ തരാം കവിളിൽ ഒരു ഉമ്മ തരാം കണ്ണൻ കവിളിൽ ഒരു ഉമ്മ തരാം’ ആ പാട്ടും സീനും ഓക്കേ അത്രയും മനോഹരം ആകുന്നത് പൊന്നമ്മ ഉള്ളത് കൊണ്ട് മാത്രം ആണ്. പൊന്നമ്മയുടെ വിയോഗത്തോടെ അവസാനിക്കുന്നത് ഒരു യുഗം കൂടെ ആണ്.
മലയാള സിനിമയിലെ പ്രിയപ്പെട്ട ‘അമ്മ’ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ കവിയൂർ പൊന്നമ്മയുടെ ജീവിതവും ബന്ധങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 79-ആം വയസ്സിൽ, അർബുദബാധയിലും വാർധക്യസഹജമായ രോഗങ്ങളിലും ഇരയായി അന്തരിച്ച കവിയൂർ പൊന്നമ്മ, പ്രേക്ഷകരുടെ ഹൃദയത്തിൽ മാതൃത്വം തുളുമ്പുന്ന അമ്മയാണ് .

പത്തനംതിട്ടയിലെ കവിയൂരിൽ 1945-ൽ ജനിച്ച പൊന്നമ്മ, ഏഴ് മക്കളിൽ മൂത്തവളായിരുന്നുവെന്നതും, അന്തരിച്ച നടി കവിയൂർ രേണുകയുടെ സഹോദരിയായിരുന്നുവെന്നതും മലയാളി പ്രേക്ഷകരറിയുന്ന വസ്തുതകളാണ്. നിരവധി മലയാള സിനിമകളിൽ അമ്മ വേഷങ്ങളിലൂടെ വളരെയധികം ജനപ്രീതി നേടിയ പൊന്നമ്മയുടെ വ്യക്തിപരമായ ജീവിതവും, താരത്തിന്റെയും മകളുടെയും ഇടയിൽ ഉണ്ടായിരുന്ന ബന്ധവും ചർച്ചയായിരുന്നതാണ്.
പൊന്നമ്മയുടെ ഏകമകൾ ബിന്ദുവും, അവർ തമ്മിലുള്ള ബന്ധവും ശ്രദ്ധേയമാണ്. ‘ജെബി ജങ്ഷൻ’ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ, പൊന്നമ്മ മകളുടെ പരാതിയെക്കുറിച്ച് തുറന്നടിച്ചതും ഏറെ വാർത്തയായിരുന്നു. “അമ്മ തനിക്ക് മുലപ്പാൽ പോലും തന്നിട്ടില്ല” എന്ന മകളുടെ പരാമർശം ഉൾപ്പെടെ, അമ്മയ്ക്കും മകൾക്കുമിടയിൽ പല വിഷയങ്ങളും ആളുകൾക്കിടയിൽ ചർച്ചയായി.
ബിന്ദു ഇപ്പോള്‍ അമേരിക്കയിൽ ജീവിക്കുകയാണ് . ഭർത്താവ് വെങ്കട്ടറാം യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിൽ പ്രൊഫസറാണ്. പലരും ചോദിച്ചതുപോലെ, മകൾ അവസാനമായി അമ്മയെ കണ്ടു മടങ്ങിയതിനു തൊട്ട് പിന്നാലെയാണ് പൊന്നമ്മ മരണപ്പെട്ടതും . ഒരിടക്ക് അവസാന നിമിഷങ്ങളിൽ പൊന്നമ്മയെ നോക്കാൻ ആരുമില്ല എന്നൊക്കെയുള്ള സ്ത്രീകരിക്കാത്ത വാർത്തകൾ പുറത്തു വന്നിരുന്നു . പക്ഷെ അത്തരം വാർത്തകളിൽ പ്രതികരിച്ചു പൊന്നമ്മ തന്നെ രംഗത്തെത്തിയിരുന്നു . തൻ ഒറ്റക്കല്ലെന്നും സഹോദരനൊപ്പമാണ് കഴിയുന്നതെന്നും അവർ എന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ നോക്കുന്നുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു .
കവിയൂർ പൊന്നമ്മയുടെ അഭിനയ ജീവിതവും കുടുംബബന്ധങ്ങളും, മലയാള സിനിമാ പ്രേമികളുടെ മനസുകളിൽ എന്നും ഓർമ്മകളായി നിലനിൽക്കും.











