മോനിഷയ്ക്കും തനിക്കും ആ മാതൃവാത്സല്യം ലഭിച്ചു, അതൊരു ഭാഗ്യമായി കരുതുന്നു ; വിനീത്  

നടി കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയാണ് നടൻ വിനീത്. കവിയൂർ പൊന്നമ്മയുമായി ഒന്നിച്ചഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കിട്ടുകൊണ്ടാണ് വിനീത് സംസാരിച്ചത് . മലയാള സിനിമയുടെ മാത്രമല്ല കേരളത്തിന്റെ തന്റെ അമ്മയാണ് കവിയൂർ പൊന്നമ്മയെന്നും പ്രേക്ഷകരും  മാതൃവാത്സല്യം എന്താണെന്നു പൊന്നമ്മച്ചേച്ചിയുടെ ചിരിയിൽ നിന്നും അനുഭവിച്ചിട്ടുണ്ടെന്നും കൂടെ അഭിനയിച്ച ആര്ടിസ്റ് ടെക്നിഷ്യൻസ് എല്ലാവര്ക്കും ആ മാതൃവാത്സല്യം നേരിട്ട് അനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ചുവേന്നും വിനീത് പറയുന്നു.

താനും പൊന്നമ്മ ചേച്ചിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന സിനിമ ‘നഖക്ഷതങ്ങൾ’ ആയിരുന്നു  തന്നെ സംബന്ധിച്ച് ആ മാതൃവാത്സല്യം നേരിട്ട് അനുഭവിക്കാൻ പറ്റിയെന്ന വലിയ ഭാഗ്യം തനിക്ക് ലഭിച്ചുവെന്നും വിനീത് പറയുന്നു. കവിയൂർ പൊന്നമ്മയുമായി ഒന്നിച്ചഭിനയിച്ച നഖക്ഷതം എന്ന ചിത്രത്തിലെ ഒരുപാട് ഓർമ്മകൾ ഉണ്ടെന്നും മോനിഷയ്ക്കും തനിക്കും 14-15 വയസൊക്കെയായിരുന്നു പ്രായമെന്നും ആ സമയത്ത് കവിയൂർ പൊന്നമ്മയുടെ ചെറുപ്പം ആയിരുന്നുവെന്നും പക്ഷെ എന്നാലും ഒരു അമ്മയുടെ സ്നേഹം തങ്ങളോട് ഉണ്ടായിരുന്നുവെന്നും സെറ്റിലായാലും മറ്റും ഒരുപാട് കോമ്പിനേഷൻ ഉണ്ടായിരുന്നുവെന്നും വിനീത് പറയുന്നു.

എന്നും മോനെ എന്ന് വിളിച്ച് വളരെ സ്നേഹത്തോടും ഇഷ്ടത്തോടുമാണ് തങ്ങളെയെല്ലാം കവിയൂർ പൊന്നമ്മ കണ്ടിരുന്നത്,  തീർച്ചയായും ഒരു കാലഘട്ടം തിരിശീലയ്ക്ക് പിന്നിൽ പോകുകയാണ് എന്നും ഒരു ലെജൻഡറി ആര്ടിസ്റ് ആണ് കവിയൂർ പൊന്നമ്മയെന്നും വിനീത് പറയുന്നു. പൊന്നമ്മ ചേച്ചിയുടെ മുഖം മനസ്സിൽ ധ്യാനിച്ചാൽ തന്നെ നമ്മുടെ മനസിലുള്ള എല്ലാ വിഷമങ്ങളും മാറുമെന്നും അത്രക്കും ഐശ്വര്യവും തേജസും നിറഞ്ഞ ഒരു പെഡഴ്സണലിൽറ്റി ആയിരുന്നു കവിയൂർ പൊന്നമ്മയെന്നും വിനീത് വ്യക്തമാക്കി.

1960 മുതൽ ഓടയിൽ നിന്ന്, ഒരു പെണ്ണിന്റെ കഥ തുടങ്ങിയ ചിത്രങ്ങളും മോഹൻലാലിന്റേയും മ്മൂക്കയുടെയും അമ്മയായി നിരവധി ചിത്രങ്ങളാണ് നമുക്ക് സമ്മാനിച്ചതാണെന്നും നമുക്കെല്ലാവർക്കും പൊന്നമ്മ ചേച്ചിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാമെന്നും പ്രേക്ഷകരുടെ മനസ്സിൽ എന്നും ആ സ്ഥാനമുണ്ടാകുമെന്നും വിനീത്  കവിയൂർ പൊന്നമ്മയുമായുള്ള ഓർമ്മകൾ പങ്കുവയ്ച്ചു.

അതേസമയം അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടി കവിയൂര്‍ പൊന്നമ്മ ഇന്നലെയാണ്  അന്തരിച്ചത്. 79 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളാൽ ഇന്നലെയാണ് മരണം സംഭവിച്ചത്. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിലാണ് പൊതുദർശനത്തിനു വെച്ചിരുന്നു . മോഹൻലാൽ മമ്മൂട്ടി അടക്കമുള്ള താരങ്ങൾ കവിയൂർ പൊന്നമ്മയെ ഒരുനോക്ക് കാണാനായി എത്തിയിട്ടുണ്ട്. ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ വൈകിട്ട് 4 മണിക്ക് ആണ് സംസ്ക്കാരം നടക്കുക.