
അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെ ഓര്‍ത്ത് വികാരഭരിതയായി നടി ഉര്‍വ്വശി. തന്റെ അമ്മയുടെ സ്ഥാനമായിരുന്നു കവിയൂര്‍ പൊന്നമ്മയ്ക്ക് എന്നാണ് ഉര്‍വ്വശി പറയുന്നത്. മലയാള സിനിമയിലെ അമ്മ നടിമാരുടെ കാലഘട്ടം തന്നെയാണ് കവിയൂര്‍ പൊന്നമ്മയുടെ മരണത്തോടെ അവസാനിക്കുന്നതെന്നും ഉര്‍വ്വശി പറയുന്നു .
ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു ഉര്‍വ്വശിയുടെ പ്രതികരണം. എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഈ അമ്മ നടിമാരായിരുന്നു എന്റെ ശക്തിയും ബലവുമെന്ന് വലിയ സങ്കടത്തോടെ ഓര്‍ക്കുകയാണ് താനിപ്പോള്‍. തന്റെ അമ്മയുമായും അച്ഛനുമായും കുടുംബവുമായി വളരെ അടുപ്പമുള്ളവരായിരുന്നു സുകുമാരി , കെ പി എ സി ലളിത , കവിയൂർ പൊന്നമ്മ എന്നിവരടങ്ങുന്ന അമ്മമാർ . മിക്കവാറും വീട്ടില്‍ വരികയും അടുക്കളയില്‍ കയറി കലത്തില്‍ നിന്നും ചോറെടുത്ത് കഴിക്കാനും മാത്രം സ്വാതന്ത്ര്യവും അടുപ്പവും ഉണ്ടായിരുന്നുവെന്നും തന്നെ വേണ്ടിവന്നാൽ തല്ലാനും സ്വാതന്ത്ര്യം അവർക്കുണ്ടായിരുന്നുവെന്നും ഉർവശി പറയുന്നു .

അക്കൂട്ടത്തില്‍ ഏറ്റവും പ്രിയപ്പെട്ടയാളാണ് കവിയൂർ പൊന്നമ്മ. ലളിത ചേച്ചിയുടെ അവസാന സമയത്തും കൂടെ അഭിനയിച്ചിരുന്നു താന്‍. വേദനിപ്പിച്ചു കൊണ്ടാണ് ഇതൊക്കെ കടന്നു പോകുന്നതെന്നും മലയാള സിനിമയിലെ അമ്മ നടിമാരുടെ ഒരു കാലഘട്ടം തന്നെ അവസാനിച്ചുവെന്നും ഉര്‍വ്വശി പറയുന്നു. വികാരഭരിതായാണ് ഉര്‍വ്വശ സംസാരിക്കുന്നത്.
കൂടാതെ തന്റെ സഹോരന്‍ ആശുപത്രിയിലായിരുന്ന സമയത്ത് അമ്മയ്ക്ക് കൂട്ടിരുന്ന പൊന്നുവാന്റിയെ ഓര്‍ക്കുന്നുണ്ട് ഉര്‍വ്വശി. എപ്പോഴും വന്നു പോയിരുന്ന, സംസാരിച്ചിരുന്ന ഒരാളാണ് പൊന്നുവാന്റി. ഓര്‍മ്മ എന്ന് പറയാന്‍ മറക്കാനുള്ള സമയം ആയിട്ടില്ല. ആവുകയുമില്ലയെന്നും കുടുംബകാര്യങ്ങളൊക്കെ അന്വേഷിക്കുമായിരുന്നുവെന്നും സഹോരദരന്‍ ആശുപത്രിയിലായിരുന്ന സമയത്ത് തന്റെ അമ്മയെ ആശ്വസിപ്പിക്കാന്‍ ആശുപത്രിയില്‍ നിന്നിരുന്നത് പൊന്നുവാന്റിയായിരുന്നുവെന്നും അമ്മിണി എന്ന് വിളിച്ച് അമ്മയോട് വാത്സല്യത്തോടെ പെരുമാറുന്ന ആളായിരുന്നു കവിയൂർ പൊന്നമ്മയെന്നും ലളിതചേച്ചിയും അങ്ങനെയായിരുന്നുവെന്നും ഉർവശി പറയുന്നു.
തന്റെ അമ്മയുടെ സ്ഥാനത്തായിരുന്നു. എത്രയോ കാലമായി ഒറ്റയ്ക്ക് ജീവിച്ചിരുന്ന സ്ത്രീയാണ് കവിയൂർ പൊന്നമ്മയെന്നും ആ മുഷിച്ചിലും ഇറിറ്റേഷനുമൊന്നും ഒരിക്കലും പുറത്ത് കാണിക്കാതെയാണ് പെരുമാറിയിരുന്നതെന്നും അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നും ഉര്വശി പറയുന്നു. പൊന്നമ്മയുടെ വീട്ടില്‍ ചെന്നാലും കുറച്ച് പട്ടിയും പൂച്ചയുമല്ലാതെ, വേറാരും കൂട്ടിനില്ലായിരുന്നു. ശാരീരിക അസ്വസ്ഥതകളുമില്ലായിരുന്നു. ഒരിക്കല്‍ പോലും ഞാന്‍ ഒറ്റപ്പെട്ട് പോയി എന്ന് പറഞ്ഞ് കവിയൂർ പൊന്നമ്മ വിഷമിച്ച് കണ്ടിട്ടില്ലയെന്നും സ്‌നേഹത്തോടെ മാത്രമാണ് പെരുമാറിയിട്ടുള്ളൂവെന്നും എല്ലാം ആലോചിക്കുമ്പോള്‍ തൊണ്ടയിടറുന്നുണ്ട് എന്നും ഉർവശി പറയുന്നു.
അത്ര വേണ്ടപ്പെട്ടവരായിരുന്നുവെന്നും പൊന്നുവാന്റിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു, ഏത് നിമിഷവും കാണാന്‍ എത്രയെത്ര അമ്മ വേഷങ്ങളാണ് ബാക്കി വച്ചു പോയതെന്നും ഉര്‍വ്വശി വ്യകത്മാക്കി.
അതേസമയം മലയാള സിനിമയുടെ ‘അമ്മ മുഖമായിരുന്നു കവിയൂർ പൊന്നമ്മ. മമ്മൂട്ടി മോഹന്ലാല് തുടങ്ങിയ പൃഥ്വിരാജ് വരെ നടന്മാരുടെയെല്ല്ലാം അമ്മയായി ആറ് പതിറ്റാണ്ടോളം നിരവധി ചിത്രങ്ങളിലാണ് കവിയൂർ പൊന്നമ്മ തിളങ്ങിയത്. മലയാള സിനിമയിൽ നൂറിലേറെ നടീനടന്മാരുടെ അമ്മയായി അഭിനയിച്ച അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ. എന്നാൽ അക്കൂട്ടത്തിൽ ഏറെ ആഘോഷിക്കപ്പെട്ട അമ്മ- മകൻ കോമ്പോ ആയിരുന്നു മോഹൻലാൽ- കവിയൂർ പൊന്നമ്മ കൂട്ടുക്കെട്ട്. 50 ലേറെ ചിത്രങ്ങളിലാണ് നടൻ മോഹൻലാലിനൊപ്പം കവിയൂർ പൊന്നമ്മ അഭിനയിച്ചത്.
യഥാർത്ഥ ജീവിതത്തിലും മോഹൻലാലിന്റെ അമ്മയാണ് കവിയൂർ പൊന്നമ്മ എന്നു കരുതിയ എത്രയോ പ്രേക്ഷകരുണ്ട്. അത്രയേറെ ആഴത്തിൽ പ്രേക്ഷകമനസ്സിൽ ആ ഓൺസ്ക്രീൻ അമ്മയും മകനും ഇടം പിടിച്ചിരുന്നു.











