
പതിനാലാമത്തെ വയസില്‍ അഭിനയിക്കാനെത്തി പിന്നീട് നടിയായും ഒടുവില്‍ അമ്മയായും അമ്മൂമ്മയായും അഭിനയിച്ചു വിട വാങ്ങിയിരിക്കുകയാണ് നടി കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയില്‍ സന്തോഷവതിയായി ജ്വലിച്ച് നിന്നെങ്കിലും, പൊന്നമ്മയുടെ കുടുംബജീവിതം അത്ര സുഖകരമായിരുന്നില്ല എന്നതാണ് വാസ്തവം.
കരിയര്‍ തുടങ്ങിയപ്പോഴുണ്ടായ കവിയൂർ പൊന്നമ്മയുടെ പ്രണയം പരാജയപ്പെടുകയും വിവാഹം നിശ്ചയിച്ചിട്ട് മുടങ്ങി പോവുകയും ചെയ്തു . ഒടുവില്‍ നിര്‍മ്മാതാവും സംവിധായകനുമായ എംകെ മണിസ്വാമിയെ വിവാഹം കഴിച്ചെങ്കിലും അതൊരു ദുരന്ത ജീവിതമായി മാറുകയായിരുന്നു.
തന്റെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ പറ്റി പല അഭിമുഖങ്ങളിലും കവിയൂർ പൊന്നമ്മ തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ അഭിമുഖങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറുകയാണ്. തനിക്കൊരു പ്രണയം ഉണ്ടായിരുന്നതിനെ കുറിച്ചും നടന്‍ ശങ്കരാടിയുമായി വിവാഹനിശ്ചയം നടത്തിയിട്ടും അത് മുടങ്ങി പോയതിനെ കുറിച്ചുമൊക്കെ കവിയൂര്‍ പൊന്നമ്മ നടൻ തിലകനൊപ്പം പങ്കെടുത്ത ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

18-ാം വയസ്സില്‍ നടന്‍ ശങ്കരാടിയുമായി വിവാഹ നിശ്ചയം നടന്നിരുന്നു , പിന്നീടത് മുടങ്ങി . ‘തനിക്ക് 18 വയസ്സാണ് അന്ന് പ്രായം. അന്ന് നാടക രംഗത്ത് സജീവമായിരുന്നു താന്‍. ചില സിനിമകളിലും അന്ന് അഭിനയിച്ചിട്ടുണ്ട്. അപ്പോഴാണ്, ശങ്കരാടി ചേട്ടന്‍ തന്നെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ് കെപിഎസി നാടക സമിതിയില്‍ എത്തിയത്. അന്ന് തനിക്ക് അങ്ങനെ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, നാടകസമിതി മുഴുവന്‍ തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്തയും അതിവേഗം പരന്നു. ഇക്കാര്യം തന്റെ വീട്ടിലും അറിഞ്ഞു. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേല്‍നോട്ടത്തിലായിരുന്ന കെപിഎസി നാടക സമിതിയുടെ പ്രവർത്തനങ്ങൾ. പാര്‍ട്ടിക്കാർ കവിയൂർ പൊന്നമ്മാമയുടെ അച്ഛനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. അങ്ങനെ ശങ്കരാടിയുമായുള്ള കവിയൂർ പൊന്നമ്മയുടെ വിവാഹ നിശ്ചയവും കഴിഞ്ഞു.

എന്നാൽ പക്ഷെ, പിന്നീട് പല കാരണങ്ങള്‍ക്കൊണ്ട് ആ വിവാഹം നടന്നില്ലെന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. ഇതിനൊപ്പം തനിക്കുണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ചും നടി തുറന്ന് പറഞ്ഞിരുന്നു. തനിക്ക് ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു. യാതൊരു തരത്തിലുള്ള തെറ്റായ അര്‍ത്ഥവും അതേപ്പറ്റി വിചാരിക്കരുത് എന്നും വളരെ പരിശുദ്ധമായൊരു ഇഷ്ടമായിരുന്നു അതെന്നും കവിയൂർ പൊന്നമ്മ പറയുന്നു. ആ ഇഷ്ടം കൂടി അയാളെ കല്യാണം കഴിച്ചേനെ. അയാൾ ഹിന്ദു ആയിരുന്നില്ല. അതുകൊണ്ട് അയാൾ തന്നോട് മതം മാറണം എന്ന് പറഞ്ഞു. തനിക്ക് അത് പറ്റില്ലാരുന്നു. തനിക്ക് താഴെ വേറെയും പെണ്‍കുട്ടികളൊക്കെയുണ്ട്. അവിടെ അയാളുടെ വീട്ടിൽ ആണെകിൽ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ. അയാൾ അയാളുടെ അച്ഛനോട് പോയി ചോദിക്കട്ടേന്ന് പറഞ്ഞു. അച്ഛനോട് പോയി സംസാരിച്ചതിന് ശേഷം അയാൾ വീണ്ടും വന്നു. മതം മാറണം എന്നാണ് അച്ഛന്‍ പറഞ്ഞതെന്നും പറഞ്ഞു. അത് നടക്കില്ലെന്ന് താനും പറഞ്ഞു. മതവും ജാതിയും അന്വേഷിച്ചിട്ടല്ലല്ലോ ഇഷ്ടപ്പെട്ടത്, അതിനാല്‍ താൻ മതം മാറില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. തനിക്ക് സഹോരിമാരുണ്ട്. പോരാത്തതിന് അന്ന് മൂത്ത മകളായ താനാണ് തന്റെ കുടുംബം നോക്കിയിരുന്നത്. അതുകൊണ്ട് തനിക്ക് കുടുംബം നോക്കണം എന്ന് പറഞ്ഞു.
എന്നാൽ പക്ഷെ അന്ന് കവിയൂര്‍ പൊന്നമ്മ പ്രണയിച്ചതാരെയാണെന്ന് നടി തുറന്നു പറഞ്ഞില്ലെങ്കിലും പരിപാടിയില്‍ കൂടെയുണ്ടായിരുന്ന തിലകന്‍ അവരുടെ മൗനസമ്മതത്തോടെ രഹസ്യം വെളിപ്പെടുത്തി. പ്രമുഖ സംവിധായകന്‍ ജെ സി ഡാനിയേലിനെയായിരുന്നു കവിയൂർ പൊന്നമ്മ സ്നേഹിച്ചതും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതും.
അങ്ങനെ ആ പ്രണയം ഒഴിവായ സമയത്താണ് നിർമാതാവും സംവിധായകനുമായ എം കെ മണിസ്വാമി തന്നോട് നേരിട്ട് വന്ന് വിവാഹ കാര്യം ചോദിക്കുന്നതെന്നാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്. റോസി എന്ന സിനിമയുടെ നിര്‍മ്മാതാവായിരുന്നു എം കെ മണിസ്വാമി. നല്ല വിദ്യാഭ്യാസം ഉള്ളയാളാണ് , സ്വാതികനായിരിക്കും, തന്റെ കുടുംബം രക്ഷിപ്പെടുമെന്ന് താൻ അയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ കരുതി എന്നും എന്നാല്‍ പക്ഷെ എല്ലാം തകിടം മറിഞ്ഞ് നേരെ വിപരീതമായാണ് ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് എന്നും കവിയൂർ പൊന്നമ്മ പറഞ്ഞിട്ടുണ്ട് .
തങ്ങളുടേത് പ്രണയവിവാഹം ആയിരുന്നില്ല എന്നും അക്കാലത്ത് മണിസ്വാമിയെ താന്‍ ഒട്ടും മൈന്റ് ചെയ്തിരുന്നില്ല എന്നുമാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. അയാള്‍ നിര്‍മ്മാതാവല്ലേ രാവിലെ വന്നാല്‍ അയാളോട് ഒരു ഗുഡ് മോണിംഗ് എങ്കിലും പറഞ്ഞു കൂടേ എന്നൊക്കെ മറ്റുള്ളവര്‍ തന്നോട് ചോദിച്ചിട്ടുണ്ട്. അത്ര പോലും താന്‍ പുള്ളിയെ ഗൗനിച്ചിരുന്നില്ലെന്നും കവിയൂർ പൊന്നമ്മ ഭർത്താവ് എം കെ മണിസ്വാമിയെ കുറിച്ച് മുൻപ് പറഞ്ഞത് .
1969 ലായിരുന്നു നിര്‍മാതാവ് എം കെ മണിസ്വാമിയും കവിയൂര്‍ പൊന്നമ്മയും വിവാഹം കഴിക്കുന്നത്. ഇവരുടെ മകള്‍ ബിന്ദു അമേരിക്കയില്‍ സെറ്റില്‍ഡാണ്. വിവാഹജീവിതം അത്ര സുഖകരമല്ലാത്തതിനെ തുടര്‍ന്ന് കവിയൂർ പൊന്നമ്മയും എം കെ മണിസ്വാമിയും തമ്മില്‍ അകല്‍ച്ചയിലായിരുന്നു കുറേക്കാലം. ഇടയ്ക്ക് ഇദ്ദേഹം കവിയൂർ പൊന്നമ്മയെ ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു. പിന്നീട് എം കെ മണിസ്വാമി അസുഖബാധിതനായി ലോഡ്ജില്‍ കിടക്കുമ്പോഴാണ് കവിയൂർ പൊന്നമ്മ തന്നെ അയാളെ കൂട്ടികൊണ്ട് വരുന്നത്. അദ്ദേഹത്തെ പിന്നീട് അവസാന കാലം വരെ സംരക്ഷിച്ചതും കവിയൂർ പൊന്നമ്മ തന്നെയായിരുന്നു.











