സ്നേഹനിധിയായ ‘അമ്മ ആയിരുന്നിട്ടുകൂടി മകൾ പൊന്നമ്മയോട് അകലം പാലിച്ചു

അമ്മ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞാടിയ നടിയായിരുന്നു  കവിയൂർ പൊന്നമ്മ. അഭിനയ ജീവിതം ആരംഭിച്ചത് തന്നെ അമ്മ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ടാണ്. തന്നെക്കാൾ പ്രായം കൂടിയ നടന്മാരുടെ അമ്മയായി വരെ കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. എന്നാൽ വെള്ളിത്തിരയിൽ മാതൃകയായ കവിയൂർ പൊന്നമ്മയ്ക്ക് സ്വന്തം മകൾക്ക് വേണ്ടത്ര കരുതൽ നൽകാൻ കഴിഞ്ഞില്ലെന്നാണ് പറയുന്നത്.

ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിനിടെ ആയിരുന്നു ഇക്കാര്യം ആദ്യം ചർച്ചയായത്. മകൾക്ക് കവിയൂർ പൊന്നമ്മയോട് പിണക്കം ആണെന്നായിരുന്നു അഭിമുഖത്തിൽ അവതാരകൻ പറഞ്ഞത്. ഇതിന്റെ കാരണം ആരാഞ്ഞ നടിയ്ക്ക് സ്‌നേഹം ലഭിച്ചില്ലെന്നാണ് മകളുടെ പരാതിയെന്ന മറുപടിയും നൽകി. മുലപ്പാൽ പോലും തന്നില്ലെന്ന് ആയിരുന്നു മകൾ ആരോപണം ഉയർത്തിയത്. പിന്നീട് ഈ അമ്മയും മകളും തമ്മിലുള്ള അകൽച്ചയെക്കുറിച്ച് മാദ്ധ്യമങ്ങളിലും ചർച്ചയായി.

എന്നാൽ തന്റെ അടുത്തുള്ളപ്പോൾ മകൾക്ക് ആവോളം സ്‌നേഹം വാരിക്കോരി നൽകിയിട്ടുണ്ടെന്നായിരുന്നു കവിയൂർ പൊന്നമ്മയുടെ മറുപടി. മകൾ ഉൾപ്പെടെ എല്ലാവർക്കും ഭക്ഷണം കഴിക്കണമെങ്കിൽ താൻ ജോലിയ്ക്ക് പോകേണ്ടിയിരുന്നുവെന്നും എട്ട് മാസം വരെ മാത്രമാണ് മകൾക്ക് മുലപ്പാൽ കൊടുക്കാൻ കഴിഞ്ഞിട്ടുള്ളത്.

മകളെ സ്‌നേഹിച്ചിട്ടില്ല എന്ന് പറഞ്ഞാൽ അത് തനിക്ക് താങ്ങാൻ കഴിയില്ലെന്നും കവിയൂർ പൊന്നമ്മ അന്ന് പറഞ്ഞിരുന്നു. അതേക്കുറിച്ച് കവിയൂർ പൊന്നമ്മയുടെ വാക്കുകൾ ഇങ്ങനെയാണ്,  ശിക്ഷ എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നകാലം, സത്യന്‍ സാറും താനുമാണ് ജോഡി. ഒരു കട്ടിലിന് അപ്പുറത്തും ഇപ്പുറത്തുമിരുന്ന് സംസാരിക്കുന്ന സീനാണ്. സംവിധായകന്‍ സത്യന്‍ മാഷിന്റെ ചെവിയിലെന്തോ പറഞ്ഞു. പൊന്നീ നമുക്കീ സീന്‍ നാളെയെടുത്താലോ എന്ന് ചോദിച്ചു. എന്താണ് സാര്‍ എന്ന് ഞാന്‍ ചോദിച്ചു. ഇന്ന് വേണ്ട പൊന്നി പൊയ്‌ക്കോ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. ഞാന്‍ ചെയ്തത് ശരിയായില്ലേ എന്നാല്‍ അത് പറയേണ്ടെ എന്ന് ഞാന്‍ വിചാരിച്ചു. പട്ടു സാരിയാണ് ഞാനുടുത്തത്. റൂമില്‍ വന്ന് പട്ടുസാരി മാറാന്‍ കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോള്‍ മുലപ്പാല്‍ വീണ് ആകെ നനഞ്ഞിരിക്കുകയായിരുന്നുവെന്നും ഞാന്‍ മകളെ സ്‌നേഹിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കത് സഹിക്കാന്‍ പറ്റില്ലയെന്നും എന്റെ അമ്മയെ പറ്റി പറഞ്ഞാല്‍ എനിക്കിപ്പോഴും കരച്ചില്‍ വരും. അത്ര സ്‌നേഹിച്ചാണ് അച്ഛനും അമ്മയും ഞങ്ങളെ വളര്‍ത്തിയത്. അങ്ങനെയൊരു കുടുംബത്തില്‍ നിന്ന് വന്നിട്ട് ഇങ്ങനെ കേള്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റില്ല എന്നുമാണ് അന്ന് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്.

മാത്രമല്ല മകൾ ശാഠ്യക്കാരി ആയിരുന്നു. ആ ശാഠ്യം ഇപ്പോഴും ഉണ്ടെന്നും മുതിർന്നപ്പോഴെങ്കിലും തന്നെ മനസിലാക്കാമായിരുന്നുവെന്നും അതിൽ തനിക്ക് ദു:ഖമില്ലയെന്നും പൊന്നമ്മ പറയുന്നുണ്ട് .  മാത്രമല്ല  മകളുടെ പരാതി മാറുകയില്ലെന്നും കവിയൂർ പൊന്നമ്മ അന്ന് അഭിമുഖത്തിൽ  വ്യക്തമാക്കിയിരുന്നു.

അതേസമയം കവിയൂർ പൊന്നമ്മയുടെ മൃതദേഹം ലിസി ആശുപ ത്രീയിൽ പൊതു ദർശനത്തിനു വച്ചപ്പോൾ മുതൽ ആരാധകർ തേടുന്ന മുഖം ആയിരുന്നു പൊന്നമ്മയുടെ മകൾ ബിന്ദുവിന്റേത്. എന്നാൽ പൊന്നമ്മയുടെ സഹോദരനും ഭാര്യയും ആയിരുന്നു മൃതദേഹത്തന്റെ അടുത്ത് ഉണ്ടായിരുന്നത്. മകൾ വന്നില്ലേ എന്നുള്ള ചോദ്യങ്ങളും  നിലനിന്നിരുന്നു. എന്നാൽ അമ്മയെ കാണാൻ അമേരിക്കയിലുള്ള ഏക മകൾ ബിന്ദു എത്തിയിരുന്നു. അതേമസയം നന്നേ ചെറുപ്പത്തില്‍ തന്നെ കുടുംബത്തനായി അഭിനയത്തിലേക്ക് ഇറങ്ങിയതാണ് കവിയൂര്‍ പൊന്നമ്മ. വീട്ടിലെ ആവശ്യങ്ങളും ആവശ്യക്കാരും കൂടുന്നതിന് അനുസരിച്ച് സിനിമാ സെറ്റുകളിലേക്കുള്ള അവരുടെ ഓട്ടവും കൂടി വന്നു. ഈ കാലത്ത് പലപ്പോഴും വീടിനെ ബോധപൂര്‍വ്വം തന്നെ രണ്ടാം പ്രയോരിറ്റിയാക്കേണ്ടി വരികയും ചെയ്തു. അതിന്റെ വിഷമത്തില്‍ ഏക മകള്‍ ബിന്ദു തന്നെ കവിയൂര്‍ പൊന്നമ്മയോട് അകല്‍ച്ച കാണിക്കുകയും ചെയ്തിട്ടുണ്ട്.