അമ്മയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും സ്വയം ഒഴിഞ്ഞു ജഗദീഷ്; സിദ്ദിഖിന് ഇപ്പോൾ അറസ്റ്റും

താര സംഘടന ‘എഎംഎംഎ യുടെ താൽകാലിക വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് പുറത്തുപോയി ജഗദീഷ്. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചുകൊണ്ടിരുന്ന ​കൂട്ടായ്മയിൽ നിന്നാണ് ജഗദീഷ് സ്വയം ഒഴിവായത്. താൽകാലിക കമ്മിറ്റിയുടെ പ്രവർത്തനങ്ങളിലെ അതൃപ്തി മൂലമാണ് നടൻ കൂട്ടായ്മ വിട്ടതെന്നും റിപ്പോർട്ടുണ്ട്.

അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ് വിളിക്കാത്തതില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ ജഗദീഷിന് അതൃപ്തി ഉണ്ടായിരുന്നുവേന്നും ഇത് പരസ്യമാക്കിയാണ് ജഗദീഷ് വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായത് എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ജഗദീഷ് തന്നെ നിഷേധിച്ചു. സംഘടനയുമായി പ്രശ്‌നമില്ലെന്നും വാട്‌സാപ്പ് ഗ്രൂപ്പ് പഴയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതായിരുന്നു എന്നും ജഗദീഷ് പറഞ്ഞു.

മുൻപ് ജനറൽ ബോഡി വിളിക്കുന്നതിലും തെരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിരിച്ചുവിട്ട എക്സിക്യുട്ടീവ് അംഗങ്ങൾ താൽകാലിക കമ്മിറ്റിയായി തുടരും എന്നായിരുന്നു അമ്മയുടെ തീരുമാനം. എന്നാൽ ഭരണസമിതി കൂട്ടമായി രാജിവെച്ച സാഹചര്യത്തിൽ ഗ്രൂപ്പിൽ തുടരുന്നതിൽ അർഥമില്ല എന്ന് തോന്നിയതിനാലാണ് വാട്സ്ആപ് ഗ്രൂപ് വിട്ടതെന്നും പ്രവർത്തകൻ എന്ന നിലയിൽ അമ്മയിൽ സജീവമായി തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.

അമ്മയുടെ ഭാരവാഹിത്വം സ്വപ്നം കണ്ടല്ല ഉറങ്ങുന്നത്. താരസംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ ആകാനില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അഡ്ഹോക് കമ്മിറ്റിയുടെ പുതിയ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കും എന്ന് ഭാരവാഹികള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു അമ്മ ഭരണസമിതി പിരിച്ചുവിട്ടത്. പുതിയ ഭരണ സമിതി അധികാരമേറ്റെടുത്ത് മാസങ്ങള്‍ക്കുള്ളിലായിരുന്നു ഈ നടപടി. ഈ ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു ജഗദീഷ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ സംഘടന പ്രതികരിക്കാന്‍ വൈകിയതിനെ ജഗദീഷ് കുറ്റപ്പെടുത്തിയിരുന്നു. ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദീഖ് വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയായിരു്‌നു ജഗദീഷ് സംഘടനയുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

ഇതോടെ താരസംഘടനയായ അമ്മയ്ക്കുള്ളില്‍ ഭിന്നത എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ജഗദീഷിനെ പിന്തുണച്ച് യുവതാരങ്ങള്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.  എന്നാല്‍ ജനറല്‍ ബോഡി  വിളിക്കാത്തതിലും തിരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷിന് അതൃപ്തിയുണ്ടായിരുന്നു. ഇക്കാര്യം ജഗദീഷ് തന്നെ ഗ്രൂപ്പില്‍ സൂചിപ്പിച്ചിരുന്നു എന്നാണ് വിവരം. അമ്മയുടെ ആദ്യ ഭരണ സമിതിയില്‍ അടക്കം അഞ്ച് തവണ ട്രഷറര്‍ സ്ഥാനം വഹിച്ചിരുന്ന വ്യക്തിയാണ് ജഗദീഷ്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ജഗദീഷ് ഭരണസമിതിയെ നയിക്കണം എന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ നേതൃസ്ഥാനം ഏറ്റെടുക്കില്ല എന്ന് വ്യക്തമായതോടെ ജഗദീഷ് സംഘടനാ തലപ്പത്തേക്ക് മത്സരിക്കാനും സാധ്യതയുണ്ട്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ രാജിവച്ച അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖിനെതിരെ യുവനടി ലൈംഗീക പീഡന പരാതിയിൽ ഇപ്പോൾ നടൻ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ ഹൈ കോടതി റദ്ദാക്കി . നടനെതിരെ ഉടൻ തന്നെ അറസ്റ്റ് ഉണ്ടാവുമെന്നാണ് വിവരം .  എന്നാൽ സംഭവ പശ്ചാത്തതിൽ നടൻ ഇപ്പോൾ വീട്ടിൽ ഇല്ലെന്നാണ് വിവരം , ഫോണും സ്വിച്ച് ഓഫ് ആണ് .