
ടോവിനോ തോമസ് നായകനായ ‘അജയന്റെ രണ്ടാം മോഷണം ‘ ചിത്രത്തിലെ ‘കേളു ‘ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രെധ നേടിയിരുന്നു . അതുപോലെ കേളുവിന്റെ ഭാര്യയായി എത്തിയ മാണിക്യവും . ചിത്രത്തിൽ രണ്ടു ഗെറ്റപ്പുകളിലാണ് സുരഭി എത്തിയത് . ഭാര്യയായും അമ്മമ്മ ആയും . ഇപ്പോൾ കേളുവിന്റെ മാണിക്യത്തെ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ് .
കൂടാതെ ആർഎം ചിത്രം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതോടെ മുൻപ് ദേശീയ അവാർഡ് വേദിയിൽ സുരഭിയെ പരിചയപ്പെട്ട അക്ഷയ് കുമാറിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം നേടിയിരുന്നു . ഇപ്പോൾ തന്റെ സിനിമ ജീവിതത്തിലെ തുടക്കകാലത്തെ കുറിച്ച് സുരഭി പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ് .
‘ചെറിയ വേഷങ്ങൾ ചെയ്ത കാലത്ത് തനിക്ക് ഒരു പരിഗണനയും സെറ്റുകളിൽ ഉണ്ടായിട്ടില്ലെന്നും തുടക്ക കാലത്ത് മനസിനെ ഏറെ വേദനിപ്പിച്ച അനുഭവമുണ്ടായിട്ടുണ്ടെന്നും പറയുകയാണ് നടി സുരഭി ലക്ഷ്മി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ ലോകത്തെ പ്രശ്നങ്ങൾ ഓരോന്നായി ഇപ്പോൾ ചർച്ചയാവുകയാണ്.
കാസ്റ്റിംഗ് കൗച്ചും ലൈംഗിക പീഡനങ്ങളുമാണ് കൂടുതൽ ചർച്ചയായതെങ്കിലും സിനിമാ ലോകത്തെ താെഴിൽ പ്രശ്നങ്ങൾ റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്ന ചൂഷണം, പ്രതിഫല പ്രശ്നം തുടങ്ങിയവ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

തുടക്ക കാലത്ത് മനസിനെ ഏറെ വേദനിപ്പിച്ച അനുഭവമുണ്ടായിട്ടുണ്ടെന്ന് സുരഭിയും തുറന്ന് പറയുന്നു. ചെറിയ വേഷങ്ങൾ ചെയ്ത കാലത്ത് ഒരു പരിഗണനയും സെറ്റുകളിൽ ഉണ്ടായിട്ടില്ലെന്ന് സുരഭി പറയുന്നു. ഡ്രസ് മാറാൻ കോസ്റ്റ്യൂമിന്റെ വാനുണ്ടാവും. അതിനകത്ത് കയറി ഗ്ലാസ് മറച്ചാണ് വസ്ത്രം മാറുകയെന്നും പിന്നീട് കാരവാൻ വന്നപ്പോൾ പ്രധാന നടനും നടിക്കും മാത്രമേ കാരവാനുള്ളൂവെന്നും സുരഭി പറയുന്നു.
ഒരിക്കൽ തനിക്കുണ്ടായ മോശം അനുഭവവും സുരഭി പങ്കുവെച്ചു. ‘മഴ നനഞ്ഞിട്ടുള്ള സീനാണ് അഭിനയിക്കേണ്ടത്. രാവിലെ മുതൽ മഴ കൊള്ളുന്നു. നമുക്ക് വേണ്ടി ഡ്യൂപ്പ് നിൽക്കില്ല. വൈകുന്നേരമായപ്പോഴാണ് ആ സീൻ തീർന്നതെന്നും അപ്പോഴേക്കും ലൊക്കേഷനിൽ നിന്ന് എല്ലാവർക്കും ഇറങ്ങേണ്ടി വന്നുവെന്നും പെർമിഷന്റെ സമയം കഴിഞ്ഞു. നനഞ്ഞ് കുതിർന്ന് നിൽക്കുകയാണ്. ഇരിക്കാൻ കസേരയില്ല. അപ്പോൾ അവിടെയുള്ള മാനേജർ കാരവാൻ തുറന്ന് ഇതിൽ പോയി വസ്ത്രം മാറിക്കോ എന്ന് പറഞ്ഞുവെന്നും അയാൾക്ക് അയാളുടെ പെങ്ങൾമാരെ ഓർമ്മ വന്ന് കാണുമെന്നും സുരഭി പറയുന്നു.
താൻ അതിനകത്തെ ബാത്ത് റൂമിൽ നിന്ന് വസ്ത്രം മാറി. അപ്പോഴാണ് കാരവാന്റെ ഡ്രെെവർ ഈ വിവരം അറിഞ്ഞത്. അയാൾ വന്ന് അന്ന് പറഞ്ഞ ചീത്ത താൻ ഒരിക്കലും മറക്കില്ലയെന്നും കണ്ണുനീരല്ല വരുന്നത്. കണ്ണിൽ നിന്ന് ചോര പൊടിയും പോലുള്ള ഒരു അവസ്ഥ ആയിരുന്നുവെന്നും തനിക്കും കാരവാനുണ്ടാകുന്ന കാലം വരുമെന്ന് അന്ന് ചിന്തിച്ചിരുന്നെന്ന് സുരഭി പറയുന്നു’.
അന്നൊക്കെ പ്രതിഫലം ചന്തയിലേത് പോലെ വില പേശി പരമാവധി കുറയ്ക്കും. എന്നിട്ട് ഈ പറഞ്ഞ പൈസ തരില്ല. ഡബ്ബിംഗ് സമയത്ത് പ്രാരാബ്ദം പറച്ചിലും. വനിതാ പ്രൊഡ്യൂസർമാരും അതിലുണ്ട് എന്നും ടിഎ ചോദിച്ചതിന് സുരഭിയൊന്നും സീരിയൽ നടിമാരെ പോലെ പെരുമാറരുതെന്ന് ഒരാൾ പറഞ്ഞുവെന്നും സീരിയൽ നടിമാർക്ക് എന്താണ് പ്രശ്നം? ഞാൻ സീരിയലിൽ നിന്ന് വന്നയാളാണ് എന്നും സുരഭി പറയുന്നു . മാത്രമല്ല വണ്ടിക്കൂലി ചോദിക്കുന്നത് വലിയ വിഷയമാക്കി. അതിനുശേഷം അവർ ഇട്ട് തന്ന പൈസ ഞാൻ അതേ പോലെ തിരിച്ച് കൊടുത്തു. നിങ്ങളും ഒരു സ്ത്രീയാണ്, സെൽഫ് റെസ്പെക്ട് എന്നൊന്നുണ്ടെന്ന് പറഞ്ഞ് താനവർക്ക് പണം തിരികെ കൊടുക്കുകയായിരുന്നെന്നും സുരഭി ലക്ഷ്മി വ്യക്തമാക്കി.
അതേസമയം ഇപ്പോൾ ചെയ്ത സിനിമകളുടെ സെറ്റിലെല്ലാം വലിയ മാറ്റങ്ങളുണ്ടെന്നും സമൂഹത്തിൽ വന്ന മാറ്റങ്ങൾ സിനിമാ ലോകത്തുമുണ്ടെന്നും സുരഭി ലക്ഷ്മി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകൾ നല്ല മാറ്റങ്ങൾക്ക് കാരണമാകട്ടെയെന്നും സുരഭി ലക്ഷ്മി പറഞ്ഞു. അജയന്റെ രണ്ടാം മോഷണം ആണ് സുരഭിയുടെ ഇപ്പോൾ പുറത്തിറങ്ങിയ ചിത്രം . ചിത്രത്തിൽ നായികാ വേഷമാണ് സുരഭി ചെയ്തത്. 2017 ൽ ‘മിന്നാമിനുങ്ങ് ‘ എന്ന ചിത്രത്തിലൂടെ മികച്ചനടിക്കുള്ള ദേശീയ അവാർഡും സുരഭി സ്വന്തമാക്കിയിരുന്നു . നായികയായി അഭിനയിച്ച ആദ്യ ചിത്രത്തിനാണ് താരം ദേശീയ അവാർഡ് കരസ്ഥമാക്കിയത് . അന്ന് മികച്ച നടനുള്ള അവർഡ് നേടിയത് ബോളിവുഡ് താരം അക്ഷയ് കുമാറുമായിരുന്നു.











