
തെന്നിന്ത്യൻ താരറാണി നയൻതാര വിഘ്‌നേശ് ദമ്പതികളുടെ മക്കളായ ഉയിരും ഉലഗും രണ്ട് വയസ് പൂർത്തിയാക്കിയിരിക്കുകയാണ്. ഇപ്പോഴും മക്കൾക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട് താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുന്നത് പതിവാണ് .
രണ്ട് വർഷം മുൻപ് സറോഗസിയിലൂടെയാണ് നയൻതാര അമ്മയായത്. അപ്പോൾ മുതൽ തന്നെ കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടവും താരം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.
മക്കൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നയൻതാര തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചത് ഇങ്ങനെയാണ് . ജന്മദിനാശംസകൾ എൻ്റെ അഴകൻസ്. ഞാൻ നിങ്ങളോടൊപ്പം ചെലവഴിക്കുന്ന ഓരോ സെക്കൻഡിലും ആ ചെറിയ നിമിഷത്തിൽ ഞാൻ ഒരു ജീവിതകാലം മുഴുവൻ ജീവിച്ചതുപോലെ തോന്നും . എന്റെ ലവ് ലൈഫ് മാജിക് ബലം എല്ലാം നിങ്ങളാണ്. എൻ്റെ പ്രിയ ഉലകിനും ഉയിരിനും ഈ പ്രപഞ്ചത്തിലെ എല്ലാ നന്മകളും നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അമ്മയും അപ്പയും നിങ്ങളെ സ്നേഹിക്കുന്നു”.

കുറിപ്പിനൊപ്പം കുട്ടികളോടൊപ്പമുള്ള മനോഹര ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി. നിരവധി താരങ്ങളാണ് നയൻതാരയുടെ ഉയിരിനും ഉലഗിനും പിറന്നാൾ ആശംസകളുമായി എത്തുന്നത്. ഇത്തവണ ഗ്രീസിലാണ് നയൻസും വിക്കിയും മക്കളുടെ പിറന്നാൾ ആഘോഷിക്കുന്നത് .
എന്നാൽ ഈ രണ്ട് വർഷം കടന്നുപോയത് വളരെ വേഗത്തിൽ എന്നാണ് വിഘ്‌നേശ് കുറിച്ചത്. ഞാൻ നിങ്ങൾക്ക് ഉയിർ & ഉലഗ് എന്ന് പേരിട്ടപ്പോൾ നിങ്ങൾ രണ്ടുപേരും എൻ്റെ ഉയിരും ഉലഗവും ആവണമെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചു! അങ്ങനെ തന്നെയാണ് നിങ്ങൾ ഇരുവരും. എൻ്റെ കൊച്ചുകുട്ടികൾ! അമ്മയും അപ്പയും മുഴുവൻ കുടുംബവും ഈ ജീവിതത്തിൽ ഇത്രയും സന്തുഷ്ടരായിട്ടില്ല, നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന സന്തോഷവും സംതൃപ്തിയും തെളിയിക്കുന്നത് ദൈവത്തിന് ഞങ്ങളോട് അത്രയധികം സ്നേഹമുണ്ടെന്ന് ആണ് . ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളോടും ഒപ്പം ഈ പ്രപഞ്ചത്തിലെ എല്ലാ സ്നേഹത്തോടും കൂടി! നിങ്ങൾക്ക് രണ്ട് പേർക്കും അപ്പയുടെ ജന്മദിനാശംസകൾ”-എന്നാണ് വിഘ്‌നേഷ് കുറിച്ചത്.
നയൻതാരയുടെയും വിഘ്‌നേഷിന്റെയും കുറിപ്പിന് ബോളിവുഡിൽ നിന്നും തെന്നിന്ത്യയിൽ നിന്നും നിരവധി പ്രമുഖ താരങ്ങളും അവരുടെ ആശംസകൾ കുറിച്ച് കൊണ്ട് എത്തിയിരുന്നു .
തങ്ങളുടെ മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പോസ്റ്റുകളുമാണ് ഇപ്പോൾ താരങ്ങളുടെ സോഷ്യൽ മീഡിയ നിറയെ. ഉയിരിന്റെയും ഉലകിന്റെയും മുഖം അധികം ഒന്നും നയന്‍താരയും വിഘ്‌നേഷും കാണിച്ചിരുന്നില്ല. നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആയിരുന്നു ആദ്യമായി കുട്ടികളുടെ മുഖം ലോകത്തെ കാണിച്ചത്.
ഇരുവരുടെയും ഒന്നാം പിറന്നാൾ ദിനത്തിലായിരുന്നു മക്കളുടെ കൂടുതൽ ചിത്രങ്ങൾ നയൻതാര ആദ്യം പുറത്തു വിട്ടത്. മക്കളുടെ ആദ്യത്തെ പിറന്നാൾ മലേഷ്യയിൽ വച്ചാണ് ഇരുവരും ആഘോഷമാക്കിയത്. മക്കള്‍ വന്നതിന് ശേഷം നയന്‍ തന്റെ ബിസിനസ് – സിനിമ തിരക്കുകള്‍ എല്ലാം മക്കളുടെ സൗകരത്തിന് അനുസരിച്ച് മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ മുഴുവന്‍ സമയവും മക്കള്‍ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളാണ് നയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന നയൻതാരയ്ക്ക് ഇപ്പോൾ എന്താണിങ്ങനെയൊരു മാറ്റം എന്ന ചോദ്യം ആരാധകർക്കുണ്ട്. സിനിമ തിരക്കുകളുണ്ടെങ്കിലും മക്കളെ പരമാവധി തനിക്കൊപ്പം നിർത്താൻ നയൻതാര ശ്രദ്ധിക്കാറുണ്ട്. നയന്‍താരയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇപ്പോള്‍ മക്കളാണ്. സിനിമ തിരക്കുകള്‍ ഒഴിഞ്ഞാല്‍ അവര്‍ക്ക് അരികിലേക്ക് ഓടിയെത്താന്‍ നയന്‍താര ശ്രമിക്കാറുണ്ട്. മക്കളെ നോക്കാൻ പ്രത്യേക സ്റ്റാഫുകളുണ്ടെന്നും ഇവർക്കൊപ്പം സെറ്റിലെത്താറുമുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
അടുത്തിടെ നയൻതാരയ്ക്കെതിരെ വിമർശനവുമായി അന്തനൻ എന്ന ഫിലിം ജേർണലിസ്റ്റും രംഗത്ത് വരികയുണ്ടായി. മക്കൾ പിറന്ന ശേഷം നയൻതാര ഷൂട്ടിംഗിൽ ചില നിബന്ധനകൾ വെച്ചിട്ടുണ്ടെന്നാണ് ഇയാൾ വാദിച്ചത്. ഷൂട്ടിംഗിന് എത്താൻ 11മണിയാകും. വീടിന് 20 കിലോ മീറ്ററിനപ്പുറം ഷൂട്ടിനില്ല തുടങ്ങിയ നിബന്ധനകൾ നടിക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ ഇത് സത്യമാണോ എന്ന് വ്യക്തമല്ല. ഭൂരിഭാഗം സിനിമകൾക്കും പല സ്ഥലങ്ങളിൽ ഷൂട്ടിംഗ് ആവശ്യമാണ്. സിനിമയെക്കുറിച്ച് അറിയാവുന്ന നയൻതാര ഒരിക്കലും ഇങ്ങനെയൊരു നിബന്ധന മുന്നോട്ട് വെക്കില്ലെന്ന് അന്ന് ആരാധകരും ചൂണ്ടിക്കാട്ടിയിരുന്നു.
നയൻതാര മക്കളെ നല്ല രീതിയിൽ നോക്കുന്നുണ്ടെന്നാണ് ഒരിക്കൽ കൊറിയോഗ്രാഫർ കലാ മാസ്റ്റർ പറഞ്ഞത്. നയൻതാരയെ നിങ്ങൾക്ക് നായികയായാണ് അറിയുക. എന്നാൽ അവർ നല്ല വീട്ടമ്മയുമാണെന്നും കലാ മാസ്റ്റർ അന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം നിരവധി ആരാധകരുള്ള മാതൃക താര ദമ്പതികളാണ് ഇന്ന് വിഘ്‍നേശ് ശിവനും നയൻതാരയും.
2015-ൽ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചു പ്രവർത്തിക്കുന്നത്. ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2021 ജൂണില്‍ വിവാഹിതരായ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഒക്ടോബറിലാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. വാടകഗര്‍ഭധാരണം വഴി പിറന്ന കുഞ്ഞുങ്ങൾക്ക് ഉയിര്‍ രുദ്രോനീല്‍ എന്‍. ശിവന്‍, ഉലക് ദൈവിക് എന്‍. ശിവന്‍ എന്നിങ്ങനെയാണ് പേരുകൾ ഇട്ടിരിക്കുന്നത്. എന്‍ എന്ന അക്ഷരം ലോകത്തെ ഏറ്റവും നല്ല അമ്മയെ സൂചിപ്പിക്കാനാണെന്നും വിഘ്‌നേഷ് വ്യക്തമാക്കിയിരുന്നു. നയന്‍താരയുടെ പേരിന്റെ ആദ്യ അക്ഷരമായ എന്‍ ആണ് പേരുകള്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്നത്. ‘ലവ് ഇൻഷുറൻസ് കമ്പനി’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ നിർമ്മാണ തിരക്കിലാണിപ്പോൾ നയൻതാരയും വിഘ്‌നേഷും . ചിത്രം സംവിധാനം ചെയ്യന്നത് വിക്കിയാണ്.











