
മലയാള സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു കൂട്ടുകെട്ടാണ് ആണ് മമ്മൂട്ടിയുടേതും മോഹൻലാലിന്റേതും. മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ ഒന്നിക്കുന്നു എന്ന വാര്‍ത്തകൾ ഇടയ്ക്ക് പുറത്തു വന്നിരുന്നു.
മലയാളത്തിന്റെ ഇരു താര രാജാക്കന്മാരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് മഹേഷ് നാരായണനാണെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. മോഹൻലാല്‍ ഈയൊരു ചിത്രത്തിൽ അതിഥി കഥാപാത്രമായെത്തുമ്പോള്‍ മമ്മൂട്ടിയാകും ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ നായക കഥാപാത്രമായി എത്തുക എന്നാണ് വിവരം .
എന്നാൽ അതിഥി ആയാണ് മോഹൻലാൽ ഈ മമ്മൂട്ടി ചിത്രത്തിൽ എത്തുന്നതെങ്കിലും മോഹൻലാലിനും പ്രധാന്യമുള്ള ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നും വാർത്തകളുണ്ട്. ഈ ചിത്രത്തിൽ താരങ്ങളെ ചെറുപ്പമായി കാണിക്കാൻ വേണ്ടി ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് പദ്ധതിയുണ്ട് എന്നും പറയുന്നുണ്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക എന്നാണ് അറിയാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ.

ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ടനുസരിച്ച് ഈയൊരു സിനിമ സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമായി മാറുന്നത് കാണാം. എന്നാൽ പക്ഷെ ഇരു താരങ്ങളും ഒന്നിച്ചൊരു സിനിമ എന്നത് ആരാധകരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ഒരു വാർത്ത പ്രചരിച്ചപ്പോൾ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ഈയൊരു വാർത്ത ഏറ്റെടുത്തത്. എന്നാൽ ഇതുവരെയും ഈയൊരു സിനിമയുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരമുണ്ടായിട്ടില്ല .
എന്നാൽ പക്ഷേ ഇതൊന്നും വക വെയ്ക്കാതെ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നതിനെ കുറിച്ച് നിരവധി പ്രചരണങ്ങള്‍ നടക്കുന്നുമുണ്ട്. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കും മഹേഷ് നാരായണന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ പോകുന്ന ഈ ചിത്രം എന്നാണ് ലഭിക്കുന്ന സൂചന. മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല ഇവർക്കൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഉണ്ടായേക്കുമെന്നും വരെ വാർത്തകൾ വന്നിരുന്നു. ഒടിടിപ്ലേയുടെ വാര്‍ത്തയില്‍ ആണ് ഈയൊരു വിവരം ചൂണ്ടിക്കാട്ടിയിരുന്നത്.
ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയായിരിക്കുമെന്നും 30 ദിവസം ശ്രീലങ്കയിൽ ചിത്രീകരണമുണ്ടാകും എന്നും കേരളം, ഡൽഹി, ലണ്ടൻ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ എന്നും റിപ്പോർട്ടുകൾ പറയുന്നു . മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബർ 15-ന് മഹേഷ് നാരായണൻ ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയുമായി പ്രധാനമന്ത്രി വസതിയിൽവെച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു എന്നും വാർത്തകൾ വന്നിരുന്നു.
സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ആൻ്റോ ജോസഫും സംവിധായകനൊപ്പം ഉണ്ടായിരുന്നു. എംപി യാദമിനി ഗുണവര്‍ധന, അഡ്വൈസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ബിഗ് ബജറ്റിൽ തയ്യാറെടുക്കുന്ന പ്രോജക്ടിലൂടെ രാജ്യത്തേക്ക് കൂടുതൽ സിനിമാ പ്രവർത്തകരെ ആകർഷിക്കാനാണ് ശ്രീലങ്കൻ ഗവൺമെന്റിന്റെ ശ്രമം. വിദേശനാണ്യ വരുമാനം വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ സാധ്യതകൾ എടുത്തു കാണിച്ചുകൊണ്ട് ശ്രീലങ്കയെ ചിത്രീകരണ സ്ഥലമായി തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രി ഗുണവർധന നന്ദി അറിയിച്ചിരുന്നു .
മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന ഈ ചിത്രം ഉറപ്പായും ഒരു ബ്ലോക്ക് ബസ്റ്റർ ആയിരിക്കുമെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് ആദ്യസൂചനകൾ നൽകിയത്.
ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. മഹേഷ് നാരായണൻ മമ്മൂട്ടി ടീമിന്റെ ചിത്രം വരുന്നു എന്ന് വാർത്ത വന്നതുമുതൽ ചിത്രത്തിൽ കാമിയോ റോളിൽ സൂപ്പർ താരനിരയിൽ നിന്നും സുരേഷ് ഗോപി അടക്കമുളള താരങ്ങളുമെത്തുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കേന്ദ്ര സഹമത്രി പദം അലങ്കരിക്കുന്ന സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിനു പരിമിതികൾ ഉള്ളതിനാൽ ചിത്രത്തിൽ സുരേഷ് ഗോപിയുടെ ഭാഗമാണ് ഇപ്പോൾ മോഹൻലാൽ അവതരിപ്പിക്കുന്നതെന്നും പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പക്ഷെ മോഹൻലാൽ ചിത്രത്തിലേക്ക് എത്തുമ്പോൾ , സുരേഷ് ഗോപിക്ക് തീരുമാനിച്ചതിനേക്കാൾ കൂടുതൽ ശ്കതമായ രീതിയിലേക്ക് കഥാപാത്ര രൂപീകാരണം നടത്തിയതായും വിവരങ്ങളുണ്ട്. ചിത്രത്തിൽ നിന്നും സുരേഷ് ഗോപി പിന്മാറിയതിനെത്തുടർന്നു തെന്നിത്യയിലെ തന്നെ മുൻനിര താരങ്ങളെ ചിത്രത്തിലേക്കായി പരിഗണിച്ചിരുന്നു . ഇതിൽ വിജയ് സേതുപതിയുൾപ്പെടെ ഉണ്ടായിരുന്നു. എന്നാൽ ഇതിനിടയിൽ മോഹൻലാലിനോട് ഈ വേഷത്തെപ്പറ്റി സംസാരിക്കുകയും മോഹങ്ങൾലാൽ ഒക്കെ പറയുകയുമായിരുന്നു.
പക്ഷെ നായകകഥാപാത്രമായ മമ്മൂട്ടിയുടെ അത്രയും പ്രാധാന്യമോ സ്ക്രീൻ സ്പേസോ ഇല്ലാത്തതിനാൽ, ഇത്തരമൊരു വേഷത്തിലേക്ക് മോഹൻലാലിനെ കൊണ്ട് വരികയാണെങ്കിൽ ശക്തമായ കഥാപത്രം തന്നെ വേണമെന്ന് മമ്മൂട്ടി തന്നെ നിർദ്ദേശിക്കുകയും ,അതിനനുസരിച്ച മാറ്റം വരുത്തുകയുമായിരുന്നു. ഒരു ത്രില്ലർ ചിത്രമാകും ഇതെന്നും സൂചനകളുണ്ട് .
ലൊക്കേഷൻ ശ്രീലങ്ക ആയതു കൊണ്ട് തന്നെ ശ്രീലങ്കൻ പൊളിറ്റിക്സുമായി ചേർന്ന് പോകുന്ന ത്രില്ലർ സിനിമയാകുമിത്. ഒരു വിദേശ ഭാഷാ ചിത്രത്തിന്റെ അഡാപ്റ്റേഷൻ ആണെന്ന വിവരങ്ങളുമുണ്ട്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല.
അതേസമയം അൻപതോളം സിനിമകളിലാണ് ഇതുവരെ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. 2013 ൽ റിലീസ് ചെയ്ത ‘കടൽ കടന്നൊരു മാത്തുക്കുട്ടി’യിലാണ് അവസാനമായി ഇരുവരും ഒരുമിച്ചെത്തിയത്.











