മമ്മൂട്ടിയും മോഹൻലാലും പോലും അങ്ങനെ ചെയ്യില്ല ; സുരേഷ്‌ഗോപി കാരണം ഷൂട്ട് മുടങ്ങി ; പ്രമുഖ നിർമ്മാതാവ് നാരായണന്‍ നാഗലശ്ശേരി

മലയാള സിനിമയിലെ നിർമ്മാണ ചെലവുകൾ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് കുതിച്ചുയർന്നുവെന്ന് പ്രമുഖ സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളർ നാരായണന്‍ നാഗലശ്ശേരി പറയുകയാണ്. മലയാളത്തിലെ ചില നടന്മാരെപ്പറ്റിയും നാരായണൻ ഈയൊരു അഭിമുഖത്തിൽ കൂടി സംസാരിക്കുന്നുണ്ട്.

താരങ്ങളുമായൊന്നും തനിക്ക് ഇപ്പോള്‍ മുന്പുള്ളത് പോലെയുള്ള പഴയ ബന്ധമില്ല എന്നും നിർമാതാവ് നാരായണൻ പറയുകയാണ്. സുരേഷ് ഗോപിയുമായി നാല് പടങ്ങള്‍ നാരയണൻ ചെയ്‌തിട്ടുണ്ട്. എന്നാൽ പക്ഷെ താനും പുള്ളിയും തമ്മില്‍ അത്ര അടുപ്പമൊന്നും ഇല്ലയെന്നും നാരായൺ പറയുന്നു. സുരേഷ് ഗോപി അഭിനയിച്ച ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ അനുഭവവും നാരായണൻ പങ്കു വെയ്ക്കുന്നുണ്ട്.

‘സിന്ദുര രേഖ’ എന്ന സിനിമയുടെ ഷൂട്ടിങ് വല്ലപ്പുഴ നടന്നു കൊണ്ടിരിക്കുകയാണ്. തലേദിവസം തന്നെ താന്‍ പോയി പറഞ്ഞു രാവിലെ ഏഴ് മണിക്ക് ഷൂട്ടിങ് ആരംഭിക്കുമെന്ന്. അവിടേയുള്ള ഒരു വീട്ടിലാണ് അഭിനേതാക്കളുടെ താമസം. രാവിലെ വിളിച്ച് റെഡി ആയില്ലേ, റെഡി ആയില്ലേ എന്ന് താന്‍ ചോദിക്കുന്നുണ്ട്. എന്നാൽ പക്ഷെ അന്ന് 7 മണിക്ക് വരണം എന്ന് പറഞ്ഞിട്ട് 8 മണിക്ക് പോലും സുരേഷ് ഗോപി വന്നില്ല.

പതിനൊന്ന് മണിക്കാണ് സുരേഷ് ഗോപി അന്ന് ലൊക്കേഷനില്‍ വരുന്നത് എന്നും നാരായണൻ പറയുന്നു. ബാക്കി എല്ലാ ആർട്ടിസ്റ്റുകളും ടെക്നീഷ്യന്‍മാരും അത്രയും സമയം സുരേഷ് ഗോപിക്ക് വേണ്ടി വെയിറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. കാറില്‍ നിന്നും സുരേഷ് ഗോപി ഇറങ്ങിയതിന് പിന്നാലെ ക്യാമറമാന്‍ വേണു പാക്കപ്പ് പറയുകയായിരുന്നു. പിന്നെ വായില്‍ തോന്നിയതൊക്കെ സുരേഷ് ഗോപിയെ പറഞ്ഞു. ഏഴ് മണി മുതല്‍ അദ്ദേഹത്തെ കാത്തിരിക്കുകയാണല്ലോ. അന്ന് ഒരു സീന്‍ പോലും എടുത്തിട്ടില്ല. മമ്മൂട്ടിയും മോഹന്‍ലാലും പോലും അങ്ങനെ ചെയ്യില്ല. സുരേഷ് ഗോപി എന്താണ് അങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ല. പുള്ളിയുമായി തനിക്ക് വലിയ ബന്ധമൊന്നുമില്ല. തന്നെ കണ്ടാല്‍ പുള്ളിക്ക് അറിയുമോയെന്നും തനിക്ക് തോന്നുന്നില്ല.

ആ സംഭവത്തിന് ശേഷം ‘സിന്ദൂര രേഖ’യില്‍ അദ്ദേഹം കറക്ടായി അഭിനയിക്കാന്‍ പിന്നീട് വന്നു കൊണ്ടിരുന്നുവെന്നും നാരായണന്‍ നാഗലശ്ശേരി കൂട്ടിച്ചേർക്കുന്നു. ജഗദീഷിന്റെ കാര്യം പറയുകയാണെങ്കില്‍ ഇത്തരത്തില്‍ യാതൊരു വിധ ബുദ്ധിമുട്ടും ജഗദീഷ്  അഭിനയിച്ച സിനിമകളിൽ തനിക്ക് ഉണ്ടായിട്ടില്ല എന്നും നാരായണൻ ചൂണ്ടി കാണിക്കുന്നു. യാതൊരു ഡിമാന്‍ഡും ജഗദീഷിന് ഇല്ല എന്നാണ് നാരായണൻ പറയുന്നത്.

ലൊക്കേഷനിലെ ആളുകളെ മാറ്റാന്‍ വരെ പുള്ളി തയ്യാറാണെന്നും നാരായണന്‍ പറയുന്നു. പടം എങ്ങനെയെങ്കിലും പെട്ടെന്ന് തീർക്കണം എന്നുള്ള ഒറ്റ ഉദ്ധേശമേ ജഗദീഷിനുള്ളു എന്നും നാരായണൻ പറയുന്നുണ്ട്. നടൻ ജഗദീഷുമായി താൻ ഇപ്പോഴും കോണ്ടാക്ട് ഉണ്ടെന്നും നാരായണൻ പറയുന്നു. ജഗദീഷിനെ മാത്രമാണ് താൻ ഇടയ്ക്ക് ഫോണിൽ വിളിക്കാറുള്ളത്. എവിടെ വെച്ച് കണ്ടാലും അദ്ദേഹം വന്ന് തന്നോട് സംസാരിക്കും.

സിദ്ദീഖും അങ്ങനെ തന്നെയാണ് എന്നും നാരായണൻ പറയുന്നു. സിദ്ധീഖിനും അങ്ങനെ ഡിമാന്റുകൾ ഒന്നുമില്ല. താന്‍ ആർട്ടിസ്റ്റാണെന്നും പറഞ്ഞ് ലൊക്കേഷനിൽ മാറി ഇരിക്കുകയൊന്നും ഇല്ല സിദ്ധീഖ്. ആളുകളെ മാറ്റേണ്ടി വന്നാല്‍ പുള്ളിയും ഇറങ്ങി ലൊക്കേഷനില്‍ നിന്നും ആളുകളെ മാറ്റുമെന്നും ഇദ്ദേഹം പറയുന്നു.

അതേപോലെ തന്നെ ദിലീപിനെപ്പറ്റിയും നാരായണൻ സംസാരിക്കുന്നുണ്ട്. ദിലീപ് നല്ല നന്ദിയുള്ള മനുഷ്യനാണ് എന്നും നാരായണൻ പറയുന്നു. അദ്ദേഹം എന്തോ ആയിക്കൊള്ളട്ടെ. പക്ഷെ വന്ന വഴി ദിലീപ് മറന്നിട്ടില്ല എന്നാണ് ദിലീപിനെപ്പറ്റി നാരായണൻ പറയുന്നത്. ആളുകള്‍ പലതും പറയുമ്പോഴും താന്‍ അവന്റെ ഭാഗത്തെ നില്‍ക്കുകയുള്ളു എന്നും. ദിലീപിന്റെ ഭാഗത്തല്ല തെറ്റ്, അവനെ മനപ്പൂർവ്വം കുടുക്കിയതാണ് എന്നാണ് ദിലീപിനെതിരെ നില നിൽക്കുന്നകേസുകളെ പരാമർശിച്ചു കൊണ്ട് നാരായണൻ പറയുന്നത്.

അന്തരിച്ച നടൻ തിലകനുമായുള്ള സൗഹൃദത്തെപ്പറ്റിയും നാരായണൻ ഈയൊരു അഭിമുഖത്തിൽ ഓർമ്മകൾ പങ്കു വെയ്ക്കുന്നുണ്ട് തിലകേട്ടനും താനും വലിയ സുഹൃത്തുക്കളായിരുന്നു എന്നാണ് നാരായണൻ പറയുന്നത്. തിലകന്റെ കിറുകൃത്യമായ സമയനിഷ്ഠകളെപ്പറ്റിയും ഇദ്ദേഹം സംസാരിക്കുന്നുണ്ട്. പുള്ളിക്ക് ഒരു സമയം ഉണ്ട്. അതായത് പത്ത് മണി എന്ന് പറഞ്ഞാല്‍ നമ്മള്‍ എല്ലാവരും പത്ത് മണിക്ക് എത്തിയിരിക്കണം. പുള്ളിയും ആ സമയത്ത് റെഡിയായിരിക്കും. അതുപോലെ ഓടി ചെന്നിട്ട് ഇപ്പം ഇറങ്ങണം എന്ന് പറഞ്ഞാല്‍ പുള്ളി ഇറങ്ങില്ല. തലേദിവസം തന്നെ സമയം കൃത്യമായി പറയണം. നാളെ ഇത്ര മണിക്ക് ഷൂട്ടിങ് എന്ന് പറഞ്ഞാല്‍ പുള്ളി കറക്ട് ആ സമയത്ത് റെഡിയായിരിക്കും. ആറ് മണിക്ക് ഷൂട്ടിങ് കഴിഞ്ഞാല്‍ അദ്ദേഹത്തെ റൂമില്‍ എത്തിക്കണം ഇത്തരത്തിലുള്ള ചില കർക്കശമായ രീതികൾ ഒക്കെ തിലകന് ഉണ്ടായിരുന്നു എന്നാണ് നാരായണൻ ഓർമ്മിക്കുന്നത്.

തിലകനെപോലെ തന്നെയാണ് നടൻ മധു എന്നും നാരായണൻ പറയുന്നു. മധുസാറിന്റെ കാര്യവും അങ്ങനെയൊക്കെ തന്നെയാണ്. പത്ത് മണി എന്ന് പറഞ്ഞാല്‍ പത്ത് മണിക്കെ അദ്ദേഹം വരൂ. അതിന് മുമ്പ് അദ്ദേഹം വരില്ല എന്നും നാരായണൻ കൂട്ടിച്ചേർക്കുന്നു.

‘മോഹൻലാൽ ലാലും കാർത്തിക’യും ജോഡികൾ ആയെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന ചിത്രത്തിന്റെ നിർമാണ നിർവഹണം കൈകാര്യം ചെയ്‌തത്‌ നാരായണൻ നാഗലശ്ശേരിയാണ്. 11 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച പടമായിരുന്നു ‘സന്മനസ്സുള്ളവർക്ക് സമാധാനം’. 80 ലക്ഷം രൂപയോളം അന്ന് ആ ചിത്രം കളക്ട് ചെയ്തു എന്നും നാരായണൻ പറയുന്നു. അതുപോലെ മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച ചിത്രം ‘പട്ടണപ്രവേശം’ 23 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണെന്നും അതിനും അന്ന് ചിലവ് 20 ലക്ഷത്തിന് താഴെ മാത്രമാണ് വന്നതെന്നും അദ്ദേഹം പറയുന്നു. അതുപോലെ മോഹൻലാൽ ചിത്രം ‘കിരീടം’, സൂപ്പർ ഹിറ്റ് പടം അല്ലേ. 24 ദിവസമാണ് ആ ചിത്രം ഷൂട്ട് ചെയ്യാന്‍ ആകെ വേണ്ടി വന്നത്. ആ കിരീടം 25 ലക്ഷം രൂപയ്ക്കാണ് സെവന്‍ ആർട്സിന് കൊടുത്തതെന്നും നാരായണന്‍ നാഗലശ്ശേരി പറയുന്നു.