യുവതിയുടെ പരാതിയിൽ നടൻ നിവിൻ പോളിയെ പോലീസ് ചോദ്യം ചെയ്തു

പീഡന ക്കേസിൽ നടൻ നിവിൻ പോളിയെ പ്രേത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു .കൂടാതെ നിവിന്റെ പരാതിയിലും മൊഴിയെടുത്തു.

കഴിഞ്ഞ വർഷം നവംബറിൽ സിനിമയിൽ അവസരം നൽകാമെന്ന വ്യാജേന ദുബായിൽ വെച്ച് സംഘം ചേർന്ന് പീഡിപ്പിച്ചുവെന്നാണ്‌ യുവതിയെ പീഡിപ്പിച്ചു വെന്നാണ് പൊലീസിന് നൽകിയ പരാതി . ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടൻ സിദ്ദിഖ് , മുകേഷ് , ഇടവേളബാബു , തുടങ്ങിയ നടന്മാർക്കെതിരെ പീഡന പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നിവിൻ പോളിയെ ആറാം പ്രതി ചേർത്ത് എറണാകുളം ഊന്നുകൽ പോലീസ് കേസെടുത്തത് .

വാർത്ത പുറത്തുവന്നു അന്ന് തന്നെ പ്രസ് മീറ്റ് വിളിച്ചു പരാതി വ്യാജമാണെന്ന് നിവിൻ പോളിയും പ്രതികരിച്ചിരുന്നു . പിന്നീട് സിനിമയിൽ നിന്നടക്കം നിരവധി താരങ്ങൾ നിവിൻ പൊളി പരാതിക്കാരി പറഞ്ഞ ദിവസങ്ങളിൽ ദുബായിൽ ഇല്ലായിരുന്നു എന്നതിന്റെ തെളിവുകളുമായി രംഗത്ത് വന്നു . തുടർന്ന് യുവതി പറഞ്ഞ മൊഴി മാറ്റി പറയുകയും ചെയ്തതോടെ പരാതിയുടെ വിശ്വാസ്യത പരസ്യമാവുകയും ചെയ്തു .

അതേസമയം തനിക്കെതിരായ പീഡന പരാതിയിൽ ഗൂഢാലോചനയുണ്ടോ എന്ന സംശയമുണ്ടെന്നും അന്വേഷണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ പൊളി ഡിജിപിക്ക് പരാതി നൽകിയിരുന്നു . തനിക്കെതിരായ പരാതി വ്യാജമാണെന്നും അന്വേഷണവുമായി ഏതറ്റവരെയും സഹകരിക്കുമെന്നും നടൻ അറിയിച്ചു . പീഡനം നടന്നുവെന്ന് പറഞ്ഞ ദിവസങ്ങളിൽ താൻ ഷൂട്ടിംഗ് സെറ്റിലായിരുന്നെന്നു തെളിയിക്കുന്ന രേഖകളും ചിത്രങ്ങളും നിവിൻ പൊലീസിന് കൈമാറി .

എന്നാൽ നിവിൻ നൽകിയ ഗൂഢാലോചന പരാതിയിൽ പരാതിക്കാരിയെയും ഭർത്താവിനെയും പ്രേത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു .