മെയ്യഴകൻ മികച്ചൊരു സിനിമ ; കണ്ടിറങ്ങുമ്പോൾ പ്രേക്ഷകന്റെ മനസ്സ് നിറയും , ഒപ്പം കമൽ ഹാസന്റെ പാട്ടും

കാർത്തി, അർവിന്ദ് സ്വാമി എന്നിവർ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് ‘മെയ്യഴകൻ’ എന്ന തമിഴ് ചിത്രം . പ്രേംകുമാറിന്റെ സങ്കീർണമായ കഥയെ അവർ ജീവസുള്ളതാക്കിമാറ്റി. ഈ സിനിമ കുടുംബബന്ധങ്ങൾക്കും ഗ്രാമത്തിന്റെ സങ്കീർണ ജീവിതത്തിന്റെയും വികാരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു എന്നാണ് ജനവിധി.

അരുള്‍മൊഴി (അർവിന്ദ് സ്വാമി) 22 വർഷങ്ങൾക്ക് ശേഷം തഞ്ചാവൂരിനടുത്ത് നെടുമംഗലത്തേക്ക് തന്റെ നാട്ടിലേക്ക് തിരിച്ച് വരികയാണ്. ഈ യാത്രയ്ക്ക് കാരണം, അവന്റെ സഹോദരി ഭുവനയുടെ വിവാഹവും . വിവാഹ ചടങ്ങിൽ അരുള്‍ ഒരു അപരിചിതനുമായി (കാർത്തി) ദൃഢമായ സൗഹൃദത്തിലേക്ക് കാൽവെക്കുന്നു. ആ വ്യക്തി ആരാണെന്ന് അവനറിയില്ലെങ്കിലും, അവനെ കുറിച്ചെല്ലാം ആ വ്യക്തിക്ക് മനസ്സിലാവുന്നു, വളരെ സ്‌നേഹത്തോടും ആദരവോടും കൂടിയാണ് അയാൾ അരുളിനെ സമീപിക്കുന്നത്.

അർവിന്ദ് സ്വാമി ചെറുപ്പത്തിൽ അന്ധവിശ്വാസമോ മനോവേദനയോ അനുഭവിച്ച ഒരു മനുഷ്യനാണ്, എന്നാൽ കാർത്തി വില്ലേജിലെ അതി സാധാരണക്കാരനായി, ജീവിതത്തെ യഥാർത്ഥത്തിൽ സമീപിക്കുന്നവനായി കാണുന്നു. അന്ധമായ വിശ്വാസവും അഭിമാനവും കാർത്തിയുടെ ഈ കഥാപാത്രത്തിന്റെ വ്യക്തിത്വമാണ്, ഇതിലൂടെയാണ് അവർ തമ്മിലുള്ള ബന്ധം ദൃഢമാകുന്നത്

രണ്ട് വ്യക്തികളുടെ സൗഹൃദവും ജീവിതവും സിനിമയിലെ പ്രമേയം. പ്രേംകുമാർ ’96’ എന്ന വിജയസേതുപതി – തൃഷ പ്രണയകഥയുമായി മനംകവർന്ന സംവിധായകനാണ്, ഇപ്പോൾ അദ്ദേഹം ‘മെയ്യഴകൻ’ എന്ന സിനിമയിലൂടെ മനുഷ്യബന്ധങ്ങളും പ്രകൃതിയുമായുള്ള ബന്ധവും ജനങ്ങൾക്ക് തുറന്നു കാട്ടുന്നു . 1996-ൽ കഥ ആരംഭിക്കുകയും, 96 എന്ന സിനിമയുടെ പോസ്റ്ററുകൾ ഒരു രംഗത്ത് കണ്ടതിലൂടെ തന്നെ ഈ സിനിമ 96ന്റെ വിപുലീകരണമാണെന്ന് തോന്നിക്കുന്നു.

സിനിമയിൽ എടുത്ത് പറയേണ്ടത് അരവിന്ദ് സ്വാമിയുടെയും കാർത്തിയുടെയും കെമിസ്ട്രി ആണ് . അവർ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഗോവിന്ദ് വസന്തയുടെ സംഗീതവും ഈ സിനിമയ്ക്ക് അതുല്യമായ ഘടകമാണ്, 96 നുശേഷം വീണ്ടും കമൽ ഹാസൻ പാടിയ ‘യാരോ ഇവൻ’ പാട്ട് ചിത്രത്തിൽ വിസ്മയമുയർത്തുന്നു.