
മലയാളത്തിലെ പ്രതിഭാധനരായ സംഗീത സംവിധായകരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയുള്ള പേരാണ് ഗായകൻ കൂടിയായ ഗോപി സുന്ദറിന്റേത്. ഏറ്റവും ഒടുവിൽ പങ്കുവച്ച ചിത്രത്തിനു വന്ന കമെന്റുകളും അതിനു ഗോപി സുന്ദർ നൽകിയിരിക്കുന്ന കമന്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
പുതിയ തലമുറക്ക് ഇടയിൽ സ്വന്തമായി ഒരിടം ഉണ്ടാക്കിയെടുത്തിട്ടുള്ള താരത്തിന് പക്ഷേ അതിലേറെ വിവാദങ്ങളിൽ കൂടികടന്നു പോകേണ്ടി വന്നിരുന്നു. കരിയറിൽ അദ്ദേഹം പെർഫെക്‌ടാണ് എന്നാൽ പേർസണൽ ലൈഫിൽ അങ്ങനെയല്ലന്നു വാദിക്കുന്നവരുടെ കണ്ടെത്തലുകളിൽ വ്യക്തിജീവിതത്തിലെ ചില കാര്യങ്ങൾ തന്നെയായിരുന്നു താരത്തെ വിമർശിക്കാനുള്ള ആയുധമാക്കി പലപ്പോഴും മാറ്റുന്നത് .
ഇപ്പോഴിതാ ഇതിൽ നിന്നെല്ലാം പുറത്ത് വന്ന് സന്തോഷകരമായ ഒരു ജീവിതം നയിക്കുകയാണ് ഗോപി സുന്ദർ. ഏറ്റവും ഒടുവിൽ പങ്കുവച്ച ചിത്രങ്ങൾ പോലും അതിന് ഉദാഹരണമാണ്, അതിലെ കമന്റുകൾക്ക് ഗോപി സുന്ദർ നൽകിയ മറുപടിയും ശ്രദ്ധേയമാണ്.

തന്റെ ഗ്ലാമർന്റെ രഹസ്യം എന്താണെന്ന ചോദ്യത്തിന് പോലും ഗോപി സുന്ദർ വ്യക്തമായ മറുപടിയാണ് നൽകിയത്. ‘ലൈഫ്’ അടിക്കുറിപ്പോടെയാണ് ഗോപി തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ സ്വന്തം ചിത്രം പങ്കുവച്ചത്. എന്നാൽ ഇതിന് പിന്നാലെ നിരവധി ആരാധകരാണ് താരത്തിന്റെ ഫിറ്റ്നസിനെയും സൗന്ദര്യ സംരക്ഷണത്തെയും പ്രശംസിച്ചു കൊണ്ട് ചിത്രത്തിന് താഴെ കമന്റ് രേഖപ്പെടുത്തിയത്.
താരം കൂടുതൽ സുന്ദരനായെന്ന് പറഞ്ഞവരും ഏറെയുണ്ട്. പുതിയ പാട്ടുകളെ കുറിച്ചും കമ്പോസിങ്ങിനെ കുറിച്ചുമൊക്കെ ചോദിച്ചവരുമുണ്ട്. അതിൽ ഒരാൾ എന്താണ് താരത്തിന്റെ ഗ്ലാമറിന്റെ രഹസ്യം എന്ന് ചോദിച്ചതിന് ഗോപി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ‘ഈ നിമിഷം ജീവിക്കുകയാണ് ഞാൻ, ആരൊക്കെ എന്തൊക്കെ എന്നെകുറിച്ച് പറഞ്ഞാലും ഞാനത് കാര്യമാക്കുന്നില്ല. എന്റെ ലോകം എന്റെ ജീവിതം എന്റെ നിയമങ്ങൾ. അതൊരു രഹസ്യമല്ല’ എന്നായിരുന്നു ഗോപി പറഞ്ഞത്.
ഗോപി സുന്ദറിന്റെ ഈ കമന്റ് ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു. കൂടാതെ വേറെയും ചില ചോദ്യങ്ങൾക്ക് ഗോപി മറുപടി നൽകുകയുണ്ടായി. ഈ ലൈഫ് ഒക്കെ ഒഴിവാക്കിയിട്ട് പഴയ ട്രാക്കിലേക്ക് തന്നെ വന്നുകൂടെ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്നാൽ അതിനോടും വളരെ ലളിതമായി രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്, എല്ലാ ട്രാക്കിലും ഞാൻ ഹാപ്പിയാണ് എന്നായിരുന്നു ഗോപിയുടെ മറുപടി.
ഇതിനിടയിൽ ചിലർ പരിഹാസത്തോടെയും കമന്റ് ചെയ്യുന്നുണ്ട്. ആശാനേ എന്താണ് ഒരു കള്ളച്ചിരി, പുതിയത് എടുത്തോ… ഐഫോൺ 16 എന്നായിരുന്നു ഒരാളുടെ ചോദ്യം. അതിന് രസകരമായ രീതിയിൽ തന്നെയാണ് ഗോപി സുന്ദർ മറുപടി കൊടുത്തത്. എന്റെ കൈയിൽ ഐഫോൺ 20 ഉണ്ട്, നിന്റെ ഫോൺ ഏതാണെന്ന് പറയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം, ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അതുകൊണ്ട് തന്നെ തന്റെ വ്യക്തി ജീവിതത്തിലേയും സ്വകാര്യ ജീവിതത്തിലേയും വിശേഷങ്ങളെല്ലാം ഗോപി സുന്ദർ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്യറുണ്ട് . . അതിൽ ഏറ്റവും കൂടുതൽ വിമർശനം വരാറുള്ളത് പെൺ സുഹൃത്തുക്കൾ നിരവധി ഗോപി സുന്ദറിനുണ്ടെന്നതിന്റെ പേരിലാണ്. അതിന് കാരണം മുമ്പ് വിവാഹിതനും രണ്ട് ആൺകുട്ടികളുടെ അച്ഛനുമായിരുന്നുവെന്നതും അഭയ ഹിരൺമയി, അമൃത സുരേഷ് എന്നിവരുമായി പ്രണയത്തിലായിരുന്നുവെന്നതുമാണ് ഇത്തരത്തിൽ ഒക്കെ ഗോപി സുന്ദറിനെതിരെ വിമർശനങ്ങൾ ഉയർന്നു വരൻ ഉള്ള കാരണം.
ഒരു സമയം വരെ നിരന്തരമായി അമൃത സുരേഷിനൊപ്പമുള്ള ചിത്രങ്ങളും മറ്റുമെല്ലാം ഗോപി സുന്ദർ സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇരുവരും പരസ്പരമുള്ള ചിത്രങ്ങളോ വീഡിയോയോ ഒന്നും തന്നെ പോസ്റ്റ് ചെയ്യാറില്ല. എന്നാൽ പക്ഷെ മറ്റു പെൺസുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോകളൊക്കെ ഗോപിസുന്ദർ പങ്കു വെക്കാറുണ്ട്. എന്നാൽ പക്ഷെ തനിക്കെതിരെ വരുന്ന മോശം കമന്റുകൾ ഒന്നും തന്നെ ഗോപി സുന്ദർ കാര്യമാക്കാറില്ല.











