
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇപ്പോൾ നടി മല്ലിക സുകുമാരൻ പറഞ്ഞ കാര്യങ്ങളാണ് ഇപോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ തെറ്റ് ചെയ്യ്തവരെ പോലും സംശയത്തിന്റെ നിഴലിലാണ് കാണുന്നത് അത് വളരെ കഷ്ടമാണ്. സത്യത്തിൽ ഈ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോട് തനിക്ക് സഹതാപമാണ്. ഇതിപ്പോള്‍ സര്‍വത്ര കണ്‍ഫ്യൂഷനില്‍ കിടക്കുകയാണ് എന്നാണ് മല്ലിക പറയുന്നത്.കുടം തുറന്ന് ഒരു ഭൂതത്തെ പുറത്ത് വിട്ടതുപോലെയായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടി പറയുന്നു.

ഇതിന്റെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോടാണ് എനിക്ക് ഏറ്റവും സഹതാപവും ബഹുമാനവും. ഒരു സ്ത്രീ 20 കൊല്ലം മുമ്പ് ദുരനുഭവമുണ്ടായിയെന്ന് പറഞ്ഞാല്‍ അവര്‍ക്ക് അന്വേഷിക്കാതിരിക്കാന്‍ പറ്റില്ല. പക്ഷെ അന്ന് സംഭവിച്ചതിന് തെളിവുണ്ടോ? ഇടവഴിയിൽ കൂടി ഒരാൾ നോക്കി പോയി എന്ന് പറഞ്ഞാൽ അതിന് തെളിവുണ്ടാകുമോ? ഇതിപ്പോള്‍ സര്‍വത്ര കണ്‍ഫ്യൂഷനില്‍ കിടക്കുകയാണ്. ജൂഡീഷ്യറിക്ക് ഒരു പരിധി വരെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു.

പതിനഞ്ചു വര്ഷം മുൻപുള്ള കഥകൾ പുറത്തുവരുമ്പോൾ ഈ കുട്ടി ആരാണ്, ഏതു സിനിമയിൽ അഭിനയിച്ചു എന്നൊക്കെ അന്വേഷിക്കേണ്ടിവരും, എനിക്ക് ഇവിടുത്തെ ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. എനിക്ക് ഒരു ആഗ്രഹമേയുള്ളു. അതിജീവിതയെന്ന് നമ്മള്‍ വിളിക്കുന്ന ആ കുട്ടിക്ക് നീതി കിട്ടണം. അങ്ങനൊരു സംഭവം നടന്നുവെന്നത് സത്യമാണ്. പക്ഷെ ആര് ചെയ്തുവെന്നത് എനിക്ക് അറിയില്ല. ആ സംഭവത്തില്‍ നിന്നാണല്ലോ ഇതെല്ലാം വന്നത് മല്ലിക സുകുമാരൻ പറയുന്നു.












