
ടോളിവുഡിൽ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ് തെലുങ്കാന മന്ത്രി കൊണ്ട സുരേഖ. നടൻ നാഗാർജുനയ്ക്ക് നേരെയാണ് മന്ത്രി ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. നാഗാർജനയുടെ മകൻ നാഗ ചൈതന്യയും നടി സമാന്തയും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണം നാഗാർജുനയുമായി ബന്ധമുള്ള ബിആർഎസ് പാർട്ടി നേതാവ് കെടി രാമ റാവുവാണെന്ന് കൊണ്ട സുരേഖ ആരോപിക്കുന്നു.
എന്നാൽ പക്ഷെ കൊണ്ട സുരേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നാഗാർജുയുംന രംഗത്തെത്തി. മന്ത്രി കൊണ്ട സുരേഖയുടെ അഭിപ്രായത്തെ താൻ ശക്തമായി അപലപിക്കുന്നു എന്നാണ് നാഗാർജുന പറയുന്നത്.
കെടി രാമ റാവു നിരവധി നടിമാരുടെ ജീവിതം തകർത്തിട്ടുണ്ടെന്നും പല നടിമാരും നേരെത്തെ വിവാഹം ചെയ്ത് സിനിമാ രംഗം വിടാൻ കാരണം ഇയാളാണെന്നും സുരേഖ ആരോപിക്കുകയാണ്. അയാൾ ആദ്യം നടിമാരെ ലഹരിക്കടിമയാക്കും, പിന്നീട് അവരുടെ ഫോൺ ടാപ്പ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തുന്ന സ്വഭാവം കെടി രാമ റാവുവിനുണ്ടെന്നും ഇവർ പറയുന്നു.
മന്ത്രിയുടെ ഈയൊരു ആരോപണത്തിനെതിരെ വ്യാപക വിമർശനവും ഇവരെ തേടി വരുന്നുണ്ട്. എന്നാൽ പക്ഷെ തനിക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളോടൊന്നും കെടി രാമറാവു ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം ഇദ്ദേഹത്തിന്റെ പാർട്ടി നേതൃത്വം ഈയൊരു പരാമർശത്തിൽ അപലപിച്ചിട്ടുണ്ട്.

“രാഷ്ട്രീയത്തിൽ നിന്നും അകന്ന് നിൽക്കുന്ന സിനിമാ താരങ്ങളുടെ ജീവിതം നിങ്ങളുടെ എതിരാളികളെ വിമർശിക്കാൻ ഉപയോഗിക്കരുത്” എന്ന മുന്നറിയിപ്പുമായാണ് നാഗാർജുന എത്തിയത് . ദയവായി മറ്റുള്ളവരുടെ സ്വകാര്യത മാനിക്കുക എന്നാണ് നാഗാർജുന സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. തന്റെ കുടുംബത്തിനെതിരെയുള്ള ആരോപണം തെറ്റാണെന്നും പരാമർശം പിൻവലിക്കണമെന്നും നാഗാർജുന ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്”.
അതുപോലെ തന്നെ തീർത്തും അടിസ്ഥാന രഹിതമായ ആരോപണമാണ് കൊണ്ട സുരേഖ ഉന്നയിക്കുന്നതെന്ന് പരക്കെ അഭിപ്രായമുണ്ട്. നടൻ പ്രകാശ് രാജ് ഉൾപ്പെടെ ഈ വിഷയത്തിൽ മന്ത്രി കൊണ്ട സുരേഖയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം നാഗചൈതന്യയും സാമന്തയും വേർപിരിയാൻ കാരണം ഫോണ്‍ ടാപ്പിംഗ് ആണെന്ന് മുൻപും അഭ്യൂഹങ്ങൾ പ്രചരിച്ചിട്ടുണ്ട്. തെലുങ്കാനയിലെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുറത്തു വന്ന ഫോണ്‍ ടാപ്പിംഗ് കേസ് ആണ് ഇരുവരുടെയും വിവാഹ മോചനത്തിലേക്ക് നയിച്ചതെന്ന അഭ്യൂഹമാണ് പ്രചരിച്ചിട്ടുള്ളത്. സിനിമാതാരങ്ങളുടേതുള്‍പ്പെടെ നിരവധി താരങ്ങളുടെ ഫോണ്‍ കോളുകള്‍ സര്‍ക്കാര്‍ ടാപ്പ് ചെയ്തുവെന്നായിരുന്നു മുൻപ് വന്ന റിപ്പോര്‍ട്ടുകള്‍.
തെലങ്കാന സര്‍ക്കാര്‍ ഒഫീഷ്യല്‍ പ്രണീത് റാവുവിനെ അറസ്റ്റിന് പിന്നാലെയാണ് ഇത്രയും സെന്‍സേഷണല്‍ ആയ വിവരങ്ങള്‍ പുറത്തു വന്നത്. ഇതിന് പിന്നാലെയാണ് സമാന്തയും നാഗചൈതന്യയും പിരിയുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നതും. ഇത് സംബന്ധിച്ച് തെലുഗ് യൂട്യൂബറും മാധ്യമ പ്രവര്‍ത്തകനുമായ തീന്മര്‍ മല്ലണ്ണ പങ്കുവെച്ച കാര്യങ്ങൾ അന്ന് വൈറല്‍ ആയിരുന്നു. അന്നത്തെ ഭരണപാര്‍ട്ടിയുടെ ഒരു മുഖ്യ നേതാവും അതു പോലെ തന്നെ ഒരു ഡ്രഗ് ഡീലറുമാണ് ഇവരുടെ വിവാഹ മോചനത്തിന് ഇടയില്‍ കിടന്ന് കളിച്ചതെന്ന് മല്ലണ്ണയും പറഞ്ഞിരുന്നു.
2021 ലാണ് സമാന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞത്. തെന്നിന്ത്യൻ സിനിമാ ലോകവും പ്രേക്ഷകരും ഒരുപോലെ തന്നെ ആഘോഷിമാക്കിയ താര വിവാഹങ്ങളിലൊന്നായിരുന്നു നടി സമാന്ത രൂത് പ്രഭുവിന്റെയും നടനും താരപുത്രനുമായ നാഗചൈതന്യയുടെയും വിവാഹം. എന്നാല്‍ അതുപോലെ തന്നെ ഇരുവരുടെയും വിവാഹ മോചന വാര്‍ത്തയും ആരാധകരെ നിരാശരാക്കിയിരുന്നു.
യെ മായാ ചെസാവേ എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് സാമാന്തയും നാഗചൈതന്യയും ഡേറ്റ് ചെയ്യാന്‍ തുടങ്ങിയത്. 2010 മുതല്‍ ഇരുവരും ഡേറ്റിംഗിലായിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരാകുന്നത്. 2017ല്‍ വിവാഹിതരായ സാമാന്തയും നാഗചൈതന്യയും 2021ലാണ് വിവാഹ മോചനം നേടിയത്.











