സൗഭാഗ്യയുടെ മറുപടിക്ക് അർജുന്റെ കൗണ്ടർ , ഇത്രയും വേണ്ടിയിരുന്നില്ലയെന്നു പ്രേക്ഷകരും

സോഷ്യൽ മീഡിയയിലെ വൈറൽ ദമ്പതികളാണ് അർജുൻ സോമശേഖറും സൗഭാ​ഗ്യ വെങ്കിടേഷും. രണ്ടുപേരും മികച്ച ശാസ്ത്രീയ നർത്തകർ കൂടിയാണ്. സോഷ്യൽ മീഡിയയിലും ഇരുവരും വളരെ സജീവമാണ്. ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിലൂടെ അർജുനെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമാണ് . ഇപ്പോഴിതാ അടുത്തിടെ മലയാളത്തിലെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

സൗഭാ​ഗ്യ എന്ത് തന്നെ പറഞ്ഞാലും അതിനെയെല്ലാം കൗണ്ടറുകൾ കൊണ്ട് വെട്ടാനുള്ള ഒരു പ്രത്യേക കഴിവ് അർജുനുണ്ട്. ഇതേ സരസമായ സംസാരം തന്നെയായിരുന്നു അഭിനയിക്കുമ്പോഴും അർജുൻ കാഴ്ച വെയ്ക്കുന്നത്. അതുകൊണ്ട് കൂടിയാണ് ചക്കപ്പഴത്തിലെ പി.സി ശിവൻ എന്ന അർജുന്റെ കഥാപാത്രം ക്ലിക്കായതും.

അർജുന് വീട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമേതാണെന്നായിരുന്നു അഭിമുഖത്തിലെ ഒരു സെ​ഗ്മെന്റിൽ അവതാരക സൗഭാ​ഗ്യയോട് ചോദിച്ചത്. ‘ബെഡ്റൂം’ എന്നായിരുന്നു സൗഭാ​ഗ്യയുടെ മറുപടി. ഉടനടി അർജുന്റെ കൗണ്ടറെത്തി. പണ്ടായിരുന്നുവെങ്കിൽ ശരിയായിരുന്നു. കാരണം സൗഭാ​ഗ്യയെ കല്യാണം കഴിക്കുന്നതിന് മുമ്പ് വരെ തനിക്ക് ഇഷ്ടപ്പെട്ട സ്പേസ് ബെഡ്റൂമായിരുന്നു. ഇപ്പോൾ ബെഡ്റൂം കാണുന്നത് തന്നെ തനിക്കിഷ്ടമല്ലെന്നാണ് അർജുൻ ഇതിനു കൗണ്ടറായി പറഞ്ഞത്.

ഭർത്താവിന്റെ കൗണ്ടർ കേട്ട് സൗഭാ​ഗ്യ മിണ്ടാതിരുന്നില്ല. അതുകൊണ്ടാണ് താൻ സെപ്പറേറ്റ് റൂം എടുത്ത് വെച്ചിരിക്കുന്നതെന്നാണ് സൗഭാ​ഗ്യ പറഞ്ഞത്. തങ്ങൾക്ക് രണ്ടു പേർക്കും സെപ്പറേറ്റ് റൂമുകളുണ്ട്. ചേട്ടന് ചേട്ടന്റേതായതും തനിക്ക് തന്റേതുമായ റൂമുണ്ട്. കൂടാതെ തങ്ങൾക്ക് രണ്ടുപേർക്കും കൂടി ഒരു റൂമുമുണ്ട്. അർജുൻ ചേട്ടന്റെ ഇത്തരം വർത്തമാനം കേൾക്കുമ്പോൾ അപ്പോൾ തന്നെ താൻ തന്റെ റൂമിൽ പോകുമെന്നും സൗഭാ​ഗ്യ തമാശയായി പറയുന്നു.

ഇരുവരുടെയും സരസമായ സംസാരവും ടോം ആന്റ് ജെറി കോമ്പോയും ആരാധകർക്ക് ഇഷ്ടമാണെങ്കിലും ഈ അഭിമുഖം പുറത്ത് വന്ന ശേഷം അർജുനെ വിമർശിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കൂടി ചിലർ എത്തിയിട്ടുണ്ട് . സൗഭാ​ഗ്യ വളരെ പാവമാണെന്നും എന്നാൽ അർജുന്റെ സംസാരത്തിൽ അഹങ്കാരം തോന്നുന്നുവെന്നാണ് ഒരാൾ കമന്റ് ചെയ്തത്. അർജുന്റെ ഈ മറുപടി കേട്ട് സൗഭാഗ്യയുടെ മുഖം വാടി. കോമഡി ഓവറായി പോയോന്ന് ഒരു സംശയം, അപമാനിക്കുന്ന തരത്തിലുള്ളതാണ് അർജുൻ പറഞ്ഞ മറുപടി. ഒരിക്കലും നിങ്ങളുടെ ഭാര്യയെ ഇങ്ങനെ അപമാനിക്കരുത്, മുമ്പും ഇവരുടെ രണ്ട് പേരുടെയും ഇന്റർവ്യു കണ്ടിട്ടുള്ളതാണ്. അർജുന് ഇപ്പോൾ സൗഭാഗ്യയോട് എന്തോ ഇഷ്ടക്കേട് ഉള്ളതുപോലെ തോന്നുന്നുണ്ട്.

മുമ്പ് അർജുൻ കോമഡി പറയുമെങ്കിലും സൗഭാഗ്യയെ അപമാനിക്കുന്ന തരത്തിൽ പറയാറില്ലായിരുന്നുവെന്നെല്ലാം കമന്റുകളുണ്ട്. അതേസമയം യൂട്യൂബ് ചാനലിൽ സജീവമാണ് സൗഭാഗ്യ. ജീവിതത്തിലെ ഓരോ സന്തോഷവും ദുഖവുമൊക്കെ ഇരുവരും തങ്ങളുടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. പ്രതിസന്ധി നിറഞ്ഞ ഒന്നിലേറെ ഘട്ടങ്ങൾ സൗഭാ​ഗ്യക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അച്ഛന്റെയും അമ്മൂമ്മയുടെയും മരണം, അമ്മയുടെ അസുഖം, കൊവിഡ് സമയത്ത് ബന്ധുക്കൾ മരിച്ചത് തുടങ്ങിയ വിഷമ ഘട്ടങ്ങൾ സൗഭാ​ഗ്യ നേരിട്ടിട്ടുണ്ട്.