
റിപ്പോട്ടുകൾ പ്രകാരം നടിയായിരുന്നു വാഹനം ഓടിച്ചതെന്നാണ് അറിയുന്നത് . വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് പത്തനംതിട്ട കുളനട ജംഗ്ഷന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻവശത്തായിരുന്നു അപകടം. അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയർ കാർ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് എം സി റോഡി ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.
രജിതയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.നടി മദ്യപിച്ചിരുന്നതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് നടിക്കെതിരെ പൊലീസ് കേസെടുത്തു.നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി.
അപകടത്തിൽ നടിയുടെ കാറിന്‍റെ മുൻ ഭാഗം ഭാഗീകമായി തകർന്നിട്ടുണ്ട്. ഇപ്പോൾ നടിയുടേതെന്ന രീതിൽ പ്രചരിക്കുന്നത് മറ്റൊരു സീരിയൽ നടി അശ്വതി രാഹുലിന്റ ഫോട്ടോയാണ് . സംഭവത്തിൽ പ്രതികരിച്ചു നടിയിപ്പോൾ രംഗത്തെത്തിയിട്ടുണ്ട് . തന്റേതല്ലാത്ത ഒരു സംഭവത്തിൽ ചില മാധ്യമങ്ങൾ അടിസ്ഥാന അന്വേഷണം പോലും നടത്താതെ തന്റെ ഫോട്ടോ പ്രചരിപ്പിക്കുന്നതിന് നിയമ നടപടി സ്വീകരിക്കുമെന്ന് അശ്വതി രാഹുൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ലൈവിൽ എത്തി വ്യക്തമാക്കിയിട്ടുണ്ട് .











