ഒരേ സമയം ഒത്തിരി കാമുകന്മാർ; ബ്രേക്കപ് ആവാൻ സ്വീകരിക്കുന്ന മാർഗം തുറന്നു പറഞ്ഞു കൽക്കി

വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുളള നടിയാണ് കല്‍ക്കി കേക്ല. ബോളിവുഡ് സിനിമകളിലൂടെയാണ് കൽക്കി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് . എന്നാൽ കൽക്കി ഒരു ഫ്രഞ്ച് വംശജയാണ് . സിനിമകൾ മാത്രമല്ല വെബ്‌സീരിസുകളികൂടെയും ബോളിവുഡിൽ തന്റേതായൊരു ഇടം നേടിയെടുത്തിട്ടുണ്ട് .

ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമയിലും കല്‍ക്കി അഭിനയിച്ചിട്ടുണ്ട്. എന്നാൽ പക്ഷെ വരുംകാലങ്ങളിലേക്ക് ഇരുത്തിച്ചിന്തിപ്പിക്കുന്ന വേഷങ്ങളാണ് പലപ്പോഴും കല്‍ക്കിയെ തേടിയെത്തുന്ന കഥാപാത്രങ്ങള്‍.തന്റെ സ്വതന്ത്ര നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും ശ്രദ്ധ നേടിയിട്ടുണ്ട് കല്‍ക്കി. അതിനു ഉദര താരത്തിന്റെ പ്രണയബന്ധങ്ങളാണ് .

അഭിമുഖങ്ങളില്‍ തുറന്ന് സംസാരിക്കുന്നതാണ് കല്‍ക്കിയുടെ ശീലം. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമൊക്കെ മറയില്ലാതെ സംസാരിച്ചിട്ടുണ്ട് കല്‍ക്കി കേക്ല. ഇപ്പോഴിതാ കല്‍ക്കിയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്.

ഒരു ബോളിവുഡ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കി തന്റെ മനസ് തുറക്കുന്നത്. ഗായ് ഹെര്‍ഷ്ബര്‍ഗ് ആണ് കൽക്കിയുടെ പാർട്ണർ. ഒരു കുട്ടിയുമുണ്ട് ഇവർക്ക്. ഇതിനു മുൻപ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെ ആയിരുന്നു നദി വിവാഹം ചെയ്തിരുന്നത് . പ്രണയ വിവാഹമായിരുന്നെങ്കിലും അഞ്ചുവർഷത്തിനുള്ളിൽ ഇരുവരും ആ ബന്ധം ഉപേക്ഷിച്ചു .

എന്നാൽ പക്ഷെ പ്രണയത്തിലും ബ്രെക്കപ്പിലും തന്റേതായ നിയമങ്ങളുമുണ്ട് താരത്തിന് .  ശരിയായ ബ്രേക്കപ്പ് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നാണ് കല്‍ക്കി പറയുന്നത്. പ്രണയ തകര്‍ച്ച ഉണ്ടായാല്‍ ഇരുവരും കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും പരസ്പരം സംസാരിക്കാന്‍ പാടില്ലെന്നതാണ് തന്റെ നിയമമെന്നാണ് കല്‍ക്കി പറയുന്നത്. അതേസമയം ഒരു ബന്ധം തകര്‍ന്നാല്‍ അടുത്ത ബന്ധത്തിലേക്ക് കടക്കാന്‍ രണ്ടാഴ്ച മതിയെന്നും കല്‍ക്കി തമാശ രൂപേണ പറയുന്നുണ്ട്. പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ താന്‍ സ്വീകരിച്ച ഏറ്റവും വേറിട്ട വഴിയെക്കുറിച്ചും കല്‍ക്കി സംസാരിക്കുന്നുണ്ട്.

ചെറുപ്പത്തിലൊക്കെ താന്‍ ബ്രേക്കപ്പ് ആകണം എന്ന് തോന്നിയാല്‍ ഉടനെ മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടും എന്നാണ് കല്‍ക്കി പറയുന്നത്. പിന്നാലെ അക്കാര്യം കാമുകനോട് തുറന്നു പറയും. ഇതോടെ കാമുകന്‍ തന്നെ പ്രണയ ബന്ധം അവസാനിപ്പിച്ചു പോകുമെന്നുമാണ് കല്‍ക്കി പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബന്ധമാണ് ഗായ് ഹെര്‍ഷ്ബര്‍ഗുമായുള്ളതെന്നാണ് കല്‍ക്കി പറയുന്നത്. ഇരുവരും റിലേഷന്ഷിപ്പിലേർപ്പെട്ടിട്ട്  ഏഴ് വർഷം പിന്നിട്ടിരിക്കുകയാണ്.

അതേസമയം മുൻപ് തനിക്ക് ഒരേസമയം ഒന്നിലധികം പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ടെന്നും കല്‍ക്കി പറയുന്നുണ്ട്. എന്നാൽ പക്ഷെ ആ ബന്ധത്തിലൊക്കെ കൃത്യമായ അതിർവരമ്പുകൾ താൻ പാലിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു . മാത്രമല്ല ഒരേസമയം ഒന്നിലധികം ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഒരേ സർക്കിളിൽ നിന്നുള്ളവരെ തിരഞ്ഞെടുക്കരുതെന്നും കൽക്കി പറയുന്നുണ്ട് . കൂടാതെ ഒന്നിലേറെ പാർട്നെർസ് ഉള്ള പോളിമോറസ്  റിലേഷന്‍ഷിപ്പിന് അത്രത്തോളം ആഴമേ കാണു അധികനാൾ അത് നിലനിൽക്കില്ല എന്നും നടി കൂട്ടിച്ചേർത്തു .

താനിപ്പോള്‍ ഒരു റിലേഷന്ഷിപ്പിലാണ്. കുട്ടിയുമുണ്ട്. തനിക്ക് ഇപ്പോൾ വേറെ ബന്ധം നോക്കാനുള്ള  സമയമില്ല എന്നും സ്വന്തം പങ്കാളിയെ കാണാന്‍ പോലും തനിക്ക് സമയം കിട്ടുന്നില്ല എന്നും കൽക്കി പറയുന്നു.

എന്നാൽ ജീവിതകാലം മുഴുവന്‍ ഒന്നിലേറെ ബന്ധത്തിലേര്‍പ്പെടുകയും കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തവരേയും തനിക്ക് അറിയുകയും ചെയ്യാം” എന്നും കല്‍ക്കി പറയുന്നു. അതേസമയം  2011 ലായിരുന്നു മിതുൻഭർത്താവ് അനുരാഗ് കശ്യപുമായി താരത്തിന്റെ വിവാഹം. എന്നാല്‍ 2015 ല്‍ ഇരുവരും വേർ പിരിയുകയായിരുന്നു. കൽക്കിയുടെ അരങ്ങേറ്റ ചിത്രമായ ‘ദേവ് ഡി ‘ യുടെ സെറ്റിൽ വേതന ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും . ഗയ് ഹെര്‍ഷ്ബെര്‍ഗ് ആണ് കല്‍ക്കിയുടെ ഇപ്പോഴത്തെ  പാർട്ണർ . എന്നാൽ ഇരുവരും വിവാഹിതരായിട്ടില്ല , ഇരുവർക്കും ഒരു മകളുണ്ട് . സന്തോഷ കുടുംബജീവിതം ആഘോഷിക്കുകയാണ് താരമിപ്പോൾ .  അതേസമയം, ഖോ ഗയേ ഹം കഹാന്‍ ആണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.