‘എമ്പുരാന്റെ’ നിർമാണത്തിൽ നിന്നും പൂർണമായി ലൈക്ക പിന്മാറിയോ? വ്യജ പ്രചാരണങ്ങൾ തള്ളി പൃഥ്വിരാജ് 

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ഹിറ്റ് ചിത്രമാണ് ‘എംമ്പുരാൻ’, ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും പൂർണ്ണമായി ലൈക്ക പ്രൊഡക്ഷൻസ് പിന്മാറിയെന്നും, അവർ ചിലവാക്കിയ മുഴുവൻ തിരികെ നൽകണമെന്നും എന്നുള്ള വാർത്ത ഈ അടുത്തിടക്ക് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരുന്നു, എന്നാൽ ഇപ്പോൾ ആ വ്യജ പ്രചാരണങ്ങൾ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. ചിത്രത്തിന്റെ പുതിയ ചിത്രീകരണവിവരങ്ങൾ  പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് ഈ വ്യാജ വാർത്ത തള്ളിയിരിക്കുന്നത്.

എമ്പുരാൻ’ ലൊക്കേഷനിൽ നിന്നുള്ള അടിക്കുറിപ്പിൽ ലൈക പ്രൊഡക്‌ഷൻസ്, ആശീർവാദ് സിനിമാസ് എന്നിവരെ ടാഗ് ചെയ്താണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്, കൂടാതെ ലൈക പ്രൊഡക്‌ഷൻസ് അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ താരത്തിന്റെ പോസ്റ്റ് റിട്വീറ്റ് ചെയ്തിട്ടുണ്ട്‌. കൂടാതെ ഷൂട്ടിംഗ് ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയെന്നും നടൻ പറയുന്നു.

നിലവിൽ എമ്പുരാന്റെ ഷൂട്ടിങ് നൂറ് ദിവസത്തോളം പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗുജറാത്തിലായിരുന്നു ഷൂട്ടിങ്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തിയ സംഘം ചിത്രീകരണം പൂർത്തിയാക്കി തിരുവനന്തപുരത്തേക്ക് എത്തിയിരിക്കുകയാണ്, മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ രംഗങ്ങളാണ് ഗുജറാത്തിൽ ചിത്രീകരിച്ചത്.