പ്രഭുദേവക്കൊപ്പം മഞ്ജു വാര്യർ ; കുട്ടിക്കാലം മുതൽ തന്റെ ആരാധനാ പാത്രത്തെ കുറിച്ച് മഞ്ജു ; പത്താം ക്ലാസ് പരീക്ഷക്ക് പോയതുപോലെ അദ്ദേഹത്തിന്റെ പാട്ട് കേട്ടുകൊണ്ട്

കുട്ടിക്കാലം മുതൽ താൻ ആരാധിക്കുന്ന നടനാണ് പ്രഭുദേവയെന്ന് പറയുകയാണ് നടി മഞ്ജുവാര്യർ . തന്റെ ആരാധന മൂർത്തിയായ പ്രഭുദേവയ്ക്കൊപ്പം വേദി പങ്കിടാനുള്ള അവസരമാണ് കഴിഞ്ഞ ദിവസം മഞ്ജു വാര്യർക്ക് ലഭിച്ചത്.

ഇത്തരമൊരു അവസരം ലഭിച്ചതില്‍ വളരെ സന്തോഷവതിയാണെന്ന് വ്യക്തമാക്കിയ മഞ്ജുവാര്യർ കുട്ടിക്കാലത്ത് താന്‍ പ്രഭുദേവയെ എങ്ങനെയെല്ലാം ആരാധിച്ചിരുന്നുവെന്നും പറയുന്നു. പത്തനംതിട്ട കോന്നി ബ്ലൂഹിൽ ഫൗണ്ടെഷകൻ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മഞ്ജു വാര്യരും പ്രഭുദേവയും ഒരുമിച്ച് എത്തിയത്. അരാധകർ തന്നോട് കാണിക്കുന്ന സ്നേഹത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടായിരുന്നു മഞ്ജു വാര്യർ സംസാരം തുടങ്ങിയത്.

‘നിങ്ങളുടെ ഈ സ്നേഹമൊക്കെ അനുഭവിച്ച് അറിയാന്‍ സാധിക്കുന്നത് എനിക്ക് വലിയ ശക്തിയും ഊർജ്ജവുമാണ് നല്‍കുന്നതെന്നും നിങ്ങളുടെ കയ്യടിയും പ്രോല്‍സാഹനവുമൊക്കെയാണ് തന്നെപ്പോലുള്ള ആളുകളെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും മഞ്ജു വാര്യർ പറയുന്നു. കുട്ടിക്കാലം മുതല്‍ ഞാന്‍ ആരാധിക്കുന്ന ഒരു വ്യക്തിയാണ് പ്രഭുദേവ സർ. നിങ്ങള്‍ ഒരുപാട് പേർക്ക് അതേ ആരാധനയുണ്ടാകും. ഞാന്‍ പത്താംക്ലാസിലൊക്കെ പഠിക്കുന്നതിന് മുമ്പ് തന്നെ പ്രഭുദേവ സർ അഭിനയിച്ച പാട്ടുകളുടെ വീഡിയോ കാസറ്റുണ്ടാക്കി ഞാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു. സാധാരണ എല്ലാവരും പത്താംക്ലാസ് പരീക്ഷയ്ക്കൊക്കെ പോകുന്നത് പൂജ മുറിയില്‍ കയറി പ്രാർത്ഥിച്ചിട്ടാണ്. എന്നാല്‍ ഞാന്‍ പരീക്ഷയ്ക്ക് പോയത് പ്രഭുദേവ സാറിന്റെ രണ്ട് പാട്ട് കേട്ടിട്ടാണ്ട് എന്നും കുട്ടിക്കാലം മുതല്‍ തന്നെ അത്രയധികം ആരാധന എനിക്ക് പ്രഭുദേവ സാറിനോട് ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിനോടൊപ്പം ഈ വേദിയില്‍ അവസരം ഉണ്ടാക്കി തന്നതില്‍ സന്തോഷമുണ്ട്.

അതിന് കാരണക്കാരായ എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നുവെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. മാത്രമല്ല പലതരത്തിലുള്ള അവാർഡ് ദാന ചടങ്ങിലും ഉദ്ഘാടനത്തിലുമൊക്കെ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇങ്ങനേയുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരെക്കൊണ്ട് നല്ലത് പറയിക്കാനും മറ്റുള്ളവർക്ക് വേണ്ടി നല്ലത് ചെയ്യാനും ഒന്ന് വിചാരിച്ചാല്‍ നമുക്ക് എല്ലാവർക്കും സാധിക്കും. മരിച്ച് കഴിഞ്ഞാലും ആളുകള്‍ നല്ല രീതിയില്‍ ഓർമ്മിക്കപ്പെടുന്നത് പുണ്യജന്മങ്ങള്‍ക്ക് മാത്രമേ സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സാമുൂവല്‍ വർഗീസ് എന്ന വ്യക്തി എങ്ങനെയാണ് ജീവിച്ചിരുന്നത്, ആളുകളില്‍ അദ്ദേഹം എങ്ങനെയാണ് സ്വാധീനം ചെലുത്തിയത് എന്ന് ഇവിടെ കൂടിയ ആളുകളില്‍ നിന്നും വ്യക്തമാണെന്നും താരം വ്യക്തമാക്കി.

അതേസമയം നേരത്തെ ആയിഷ എന്ന ചിത്രത്തില്‍ ട്രെയിലർ ലോഞ്ചില്‍ വെച്ചും പ്രഭുദേവയോടുള്ള തന്റെ ആരാധനയെക്കുറിച്ച് മഞ്ജു വാര്യർ തുറന്ന് പറഞ്ഞിരുന്നു. തന്റെ സ്കൂള്‍ പഠന കാലത്ത് സ്വന്തം രക്തത്തില്‍ കത്ത് എഴുതിയിരുന്നു. എനിക്ക് അദ്ദേഹത്തോട് അത്രയും ക്രെയിസ് ആയിരുന്നുവെന്നും തന്റെ ആരാധനാ പത്രമായിരുന്നു അദ്ദേഹമെന്നുമാണ് അന്ന് മഞ്ജു വാര്യർ പറഞ്ഞത്.

അതേസമയം മലയാളത്തിന് പുറമെ തമിഴില്‍ കൂടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരമിപ്പോള്‍. ധനുഷിനൊപ്പം അഭിനയിച്ച അസുരനായിരുന്നു ആദ്യ ചിത്രം. ശേഷം അജിത്തിനൊപ്പം തുണിവിലും ഇപ്പോൾ രജിനികാന്തിനൊപ്പം വേട്ടയ്യാനാണ് മഞ്ജു വാര്യറുടേതായി വരാനിരിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രം. അതോടൊപ്പം തന്നെ വിടുതലൈ പാർട്ട്-2 വില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നു.

ഒക്ടോബർ 10നാണ് വേട്ടയ്യൻ റിലീസ് ചെയ്യുന്നത്. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ, റിതിക സിംഗ്, ദുഷാര വിജയൻ, അഭിരാമി തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യരുടെയും ഫഹദിന്റെയും മൂന്നാമത്തെ തമിഴ് സിനിമ കൂടിയാണിത്. അഭിനയ രംഗത്തേക്കുള്ള തന്റെ രണ്ടാം വരവില്‍ അഭിമാനകരമായ നേട്ടങ്ങളാണ് മഞ്ജു വാര്യർ സ്വന്തമാക്കിയത്.