
സീരിയലിൽ നിന്നും സിനിമയിലേക്ക് എത്തി മുൻനിര നായികമാരുടെ ലിസ്റ്റിൽ ഇടം നേടിയവരിൽ ഒരാളാണ് നടി മിയ ജോർജ്. ഇപ്പോൾ ആദ്യമായി ഒരു വെബ് സീരിസിന്റെ ഭാഗമായതിന്റെ സന്തോഷത്തിലാണ് മിയ ജോർജ് ഇപ്പോൾ. സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരിസായ ജയ് മഹേന്ദ്രനിൽ നായിക വേഷം ചെയ്തപ്പോഴുള്ള അനുഭവങ്ങളും തന്റെ പുതിയ വിശേഷങ്ങളും മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മിയ പങ്കുവെയ്ക്കുന്നു.
സർക്കാർ ഓഫീസുകൾ സന്ദർശിച്ചിട്ടുള്ളവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് ജയ് മഹേന്ദ്രന്റേത്. സൈജു കുറുപ്പാണ് മഹേന്ദ്രൻ ആയെത്തുന്നത്. സീരിസിന്റെ ഭാഗമാകുന്നത് ആദ്യമാണ് എന്നും മിയ പറയുന്നു. താലൂക്ക് ഓഫീസിനെ കേന്ദ്രീകരിച്ചാണ് സീരിസിന്റെ പ്ലോട്ട് സെറ്റ് ചെയ്തിരിക്കുന്നത്. താലൂക്ക് ഓഫീസ്, മുൻസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ കയറി ഇറങ്ങിയിട്ടുള്ളവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് ഈ സീരിസിന്റേത്.
പോലീസ് സ്റ്റേഷൻ പോലുള്ളവയൊക്കെ പലപ്പോഴും സിനിമയ്ക്കും സീരിസിനും ആധാരമായിട്ടുണ്ട്. പക്ഷെ താലൂക്ക് ഓഫീസ് പ്രധാന കഥാപശ്ചാത്തലം വെച്ച് സിനിമയോ സീരിസോ ഇതിന് മുമ്പ് വന്നതായി താൻ ഓർക്കുന്നില്ല. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് സീരിസിന്റേത് എന്നതാണ് എന്നെ കൂടുതൽ അട്രാക്ട് ചെയ്യിപ്പിച്ച ഒരു ഘടകം. ടൈറ്റിൽ റോൾ ചെയ്യുന്ന സൈജു കുറിപ്പിന്റെ ഭാര്യ റോളാണ് എനിക്ക്. മെച്വേഡായും സെൻസിബിളായും സംസാരിക്കുന്ന ഒരു ടീച്ചർ കൂടിയാണ് തന്റെ കഥാപാത്രം. കള്ളത്തരങ്ങളുള്ള മഹേന്ദ്രന്റെ സ്ട്രെയ്റ്റ് ഫോർവേഡായ ഭാര്യയായാണ് മിയ സീരിസിൽ എത്തുന്നത് .

എങ്ങനെ വീണാലും നാല് കാലിലെ വീഴുകയുള്ളു എന്ന രീതിയിലുള്ള കഥാപാത്രമാണ് സൈജുവിന്റേത്. കുറച്ച് കള്ളത്തരവും ഗ്രെ ഷെയ്ഡുമെല്ലാം മഹേന്ദ്രൻ എന്ന കഥാപാത്രത്തിനുണ്ട്. അതിന് നേരെ വിപരീതവും സ്ട്രെയ്റ്റ് ഫോർവേഡുമാണ് എന്റെ കഥാപാത്രം. മഹേന്ദ്രൻ നിലനിൽപ്പിന് വേണ്ടി പറയുന്ന കള്ളങ്ങളോട് പോലും യോജിപ്പിലാത്തയാളാണ് എന്റെ പ്രിയ എന്ന കഥാപാത്രം. കുട്ടിക്കാലം മുതൽ സ്ക്രീനിൽ കണ്ട മുഖം… സുഹാസിനി മാം ഈ സീരിസിന്റെ പ്രധാന ആകർഷണം ആണെന്നും മിയ പറയുന്നു.
സുഹാസിനി മാമിനൊപ്പം കോമ്പിനേഷൻ സീനുണ്ടായിരുന്നു. മാമിമൊപ്പം അഭിനയിക്കാൻ സാധിച്ചപ്പോൾ എനിക്കും സന്തോഷമായി. വളരെ സ്വീറ്റായിട്ടുള്ളയാളാണ് സുഹാസിനിയെന്നും മിയ പറയുന്നു .
സിനിമയിൽ നിന്നും വെബ് സീരിസുകളെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ എന്തൊക്കെ എന്ന് ചോദിക്കുമ്പോൾ അതിനു മിയ പറയുന്ന മറുപടി ഇങ്ങനെയാണ്. സിനിമ-വെബ് സീരിസ് എന്നുള്ള വ്യത്യാസങ്ങളൊന്നും അഭിനയിക്കുമ്പോൾ ഇല്ല. രണ്ടിലും ഒരേ രീതിയാണ് . പക്ഷെ വെബ് സീരിസിലേക്ക് വരുമ്പോൾ അതിന്റെ ക്രിയേറ്റീവ് സൈഡിൽ പ്രവർത്തിക്കുന്നവർക്ക് കോർപ്പറേറ്റ് സ്വഭാവം സീരിസ് ചെയ്യുമ്പോൾ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം സീനുകൾ ഷൂട്ട് ചെയ്യുന്നതിൽ അടക്കം കൃത്യമായ പ്ലാനിങ്ങുണ്ടാകും. മാത്രമല്ല ഓരോ ദിവസവും പ്ലാൻ ചെയ്തതിന് അനുസരിച്ച് പൂർത്തിയായോ എന്നുള്ളത് അപ്ഡേറ്റ് ചെയ്യണം. കൂടാതെ ഷൂട്ട് ചെയ്ത ഭാഗങ്ങൾ സോണി ലിവ് ടീം കണ്ടുകഴിയുമ്പോൾ സജഷൻസ് പറഞ്ഞാൽ റീ ഷൂട്ട് ചെയ്യേണ്ടതായി വരും.
എല്ലാ ദിവസവും ഒരു മോണിറ്ററിങ് നടക്കുന്നത് സീരിസുകളുടെ ഒരു പ്രത്യേകതയായി തോന്നി. ആർട്ടിസ്റ്റുകളെ ഇത് പക്ഷെ ബാധിക്കില്ല എന്നും മിയ പറയുന്നു . ശ്രീകാന്ത് മോഹൻ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരിസാണ് ജയ് മഹേന്ദ്രൻ. ശ്രീകാന്ത് മുമ്പ് മറ്റൊരു വെബ് സീരിസിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയുടെ കൺവിൻസിംഗ് സ്റ്റാർ സുരേഷ് കൃഷ്ണയും ഈ വെബ് സീരിസിൽ ഭാഗമായിട്ടുണ്ട് . സുരേഷ് കൃഷ്ണയെ കുറിച്ചതും മിയ സംസാരിക്കുന്നുണ്ട് ; ‘ചേട്ടായീസ്’ മുതൽ പരിചയമുള്ള ആളാണ് സുരേഷേട്ടൻ . സുരേഷേട്ടന് കൺവിൻസിങ് സ്റ്റാറെന്ന പേര് കിട്ടിയതിനെ കുറിച്ച് ജയ് മഹേന്ദ്രൻ ടീമിനിടയിലും സംസാരമുണ്ടായിരുന്നു. ഞങ്ങളുടെ ട്രെയിലർ റിലീസ് ചെയ്ത സമയത്തായിരുന്നു സുരേഷേട്ടന് കൺവിൻസിങ് സ്റ്റാറെന്ന ടാഗ് ഹോട്ട് ടോപ്പിക്കായതെന്നും മിയ പറയുന്നു .
വിവാഹവും മകന്റെ ഡെലിവറിയുമൊക്കെ കഴിഞ്ഞു ഇപ്പോൾ തന്റെ സിനിമ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് മിയ ഇപ്പോൾ . തന്റെ മകനും കുടുംബവും കരിയറും തനിക്ക് എങ്ങനെ ആണെന്നും മിയ സംസാരിക്കുന്നുണ്ട്. മോന് മൂന്ന് വയസായി. ഇതുവരെ അവനേയും കരിയറും മാനേജ് ചെയ്ത് കൊണ്ടുപോകാൻ പറ്റിയിട്ടുണ്ട്. മുന്നോട്ടും അങ്ങനെ പറ്റട്ടേയെന്ന് ആഗ്രഹിക്കുന്നു.
എന്നാൽ പ്രസവശേഷവും ഫിറ്റ്നസ് എങ്ങനെ കത്ത് സൂക്ഷിക്കുന്നു എന്നും മിയ പറയുന്നുണ്ട് . ഡയറ്റ് നോക്കാറുണ്ട്. ഈ ഒരു ഇന്റസ്ട്രിയിലായിരിക്കുമ്പോൾ നമ്മൾ നമ്മുടെ ഫിഗർ മെയിന്റൈൻ ചെയ്യണം. അതുകൊണ്ട് അത് ചെയ്യാറുണ്ട്. മാത്രമല്ല പരിധിയിൽ കൂടുതൽ ശരീരഭാരം എനിക്കും ഇഷ്ടമല്ല. അതുകൊണ്ട് തന്നെ വെയിറ്റ് കൂടുന്നുവെന്ന് തോന്നുമ്പോൾ അത് കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. എന്റെ ആഗ്രഹം കൊണ്ടാണ് ഞാൻ ഇങ്ങനെ ഇരിക്കുന്നത്. അതിനാൽ ഡയറ്റിനും മറ്റും ശ്രദ്ധ കൊടുക്കുന്നുവെന്ന് മാത്രം.
മുപ്പത്തിരണ്ടുകാരിയായ താരം പതിനാല് വർഷത്തെ സിനിമാ ജീവിതത്തിനടിയിൽ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നായികയായും സഹനടിയായുമെല്ലാം നിരവധി കഥാപാത്രങ്ങൾ ചെയ്തു. അതേസമയം ടെലിവിഷൻ സീരിയലുകളാണ് കുടുംബ പ്രേക്ഷകർക്കിടയിൽ മിയയ്ക്ക് സ്ഥാനം നേടി കൊടുത്തത്. ‘അൽഫോൻസാമ്മ’ എന്ന സീരിയലിലാണ് മിയ വേഷമിട്ടത്. ഏത് തരം കഥാപാത്രവും അനായാസം കൈകാര്യം ചെയ്യുമെങ്കിലും മിയയെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടുണ്ടോയെന്നത് സംശയമാണ്. അണ്ടർ റേറ്റഡ് നായിക എന്നൊരു ടാഗും മിയയ്ക്ക് സിനിമാ പ്രേമികൾക്കിടയിലുണ്ട്.











