
മലയാള സിനിമയിൽ ചർച്ച ആയ വിഷയമായിരുന്നു ഹേമ കമ്മറ്റി റിപ്പോർട്ട്, ചില നടിമാരുടെ വെളിപ്പെടുത്തലിനു ശേഷം ‘അമ്മ സംഘടനയിൽ താരങ്ങൾ കൂട്ടമോടേ രാജിവെക്കുന്ന ഒരു കാഴ്ച്ചയാണ് കണ്ടിരുന്നത്, എന്നാൽ ആര് എന്ത് ചെയ്യ്താലും അതിന്റെ ഫലം അനുഭവിക്കുന്നത് ഞങ്ങളുടെ ശക്തിയായ മമ്മൂട്ടിയും, മോഹൻലാലും ആണെന്ന് ഒരു കത്തിലൂടെ തുറന്നുപറയുകയാണ് നടി സീനത്ത്. എന്തിനാണ് സോഷ്യല്‍ മീഡിയ വഴി ഇങ്ങനെ ഒരു തുറന്ന കത്ത് എന്ന് നിങ്ങൾ ക്ക് ചിന്തിക്കാം. എനിക്ക് പറയാനുള്ളത് സിനിമയെ ഇഷ്ട്ടപെടുന്ന എല്ലാവരും അറിയണം എന്നു തോന്നി.

നമ്മളെല്ലാവരും സ്നേഹിക്കുന്നവരെ ഒരു പരിധിയിൽ ക്രൂശിക്കുന്നത്കാണുമ്പൊൾ ഒരു പരുവം വരെ നമ്മൾ ക്ഷമിക്കും. പക്ഷെ പ്രതികരിക്കാന്‍ ഭയം ആയിരുന്നു, ഏതു രീതിയില്‍ പ്രതികരിച്ചാലും അതിന് താഴെ വരുന്ന സൈബര്‍ ആക്രമണം അത് താങ്ങാന്‍ എല്ലാവര്‍ക്കും പറ്റില്ലല്ലോ. പക്ഷെ ഇനിയെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ അതൊരു നന്ദികേടാകും. ആരെന്ത് ചെയ്താലും ആവശ്യത്തിന്നും അനാവശ്യത്തിന്നും പഴി കേള്‍ക്കേണ്ടി വരുന്ന ഞങ്ങളുടെയൊക്കെ ശക്തിയായ മമ്മുട്ടി, മോഹന്‍ലാല്‍, എന്ന രണ്ട് മനുഷ്യരോട് ചെയ്യുന്ന നന്ദി കേട്.

അമ്മ എന്ന സഘടനക്ക് വേണ്ടി നിറഞ്ഞ മനസോടെ പ്രവൃത്തിക്കുന്ന കമ്മിറ്റി മെമ്പര്‍മാരോട് കാണിക്കുന്ന നന്ദി കേട്. 94 ൽ രൂപം കൊണ്ട ‘അമ്മ സംഘടന ഒരു അംഗം ആകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. അമ്മ എന്ന സംഘടന വെറുമൊരു താരസംഘടന മാത്രമല്ല ഒരു വലീയ ചാരിറ്റബിള്‍ ട്രസ്റ്റാണ്. ഇങ്ങനെ സിനിമ മേഖലയിൽ ഏത് സംഘടനയുണ്ട് ഇങ്ങനൊക്കെ ചെയ്യുന്നത്.പ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് അമ്മയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു എന്നൊരു തോന്നല്‍, അത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു. ഭയം ഉണ്ടാക്കുന്നു. ആരുടെ നേരെ കുറ്റാരോപണം വന്നാലും, ആര് എന്ത് തെറ്റ് ചെയ്താലും ഉത്തരം പറയേണ്ട ബാധ്യത മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണെന്ന് വാശിപിടിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍. ഇതെല്ലാം എന്തിന്നു വേണ്ടി? ആരെ തോല്‍പ്പിക്കാന്‍? സീനത്ത് പറയുന്നു












