ഒരുപാട് സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച നടൻ ഇവിടെയായിരുന്നു എന്നുള്ള കാര്യം തനിക്കറിയില്ലായിരുന്നു, ടി പി മാധവനെ കുറിച്ച് നവ്യ 

ടി പി മാധവൻ എന്ന നടന്റെ അന്ത്യം മലയാള സിനിമ മേഖലയിലെ ഒരു തീരാനഷ്ടം തന്നെയാണ്,ടിപി മാധവനെ യാദൃശ്ചികമായി കണ്ടതിനെ കുറിച്ച് നടി നവ്യ നായര്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ഗാന്ധിഭവന്‍ പങ്കുവച്ച വീഡിയോയിലാണ് നവ്യ നായര്‍ സംസാരിച്ചത്.  നടനെ കുറിച്ച് നവ്യ നായർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. 2022 മെയ് മാസത്തില്‍ ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് താൻ അദ്ദേഹത്തെ കണ്ടത്. ഒരുപാട് സിനിമകളില്‍ തനിക്കൊപ്പം അഭിനയിച്ച നടന്‍ ഇവിടെയാണ് കഴിയുന്നതെന്ന് അന്ന് തനിക്ക്  അറിയില്ലായിരുന്നു.

ഇവിടെ വന്നപ്പോള്‍ ടിപി മാധവന്‍ ചേട്ടനെ കണ്ടു. കല്യാണരാമന്‍, ചതിക്കാത്ത ചന്തു എന്നിവയെല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. കണ്ടപ്പോള്‍ ഷോക്കായി പോയി. എന്റെ അച്ഛനമ്മമാരേക്കാള്‍ മുകളില്‍ ഞാന്‍ ആരെയും കണക്കാക്കിയിട്ടില്ല നവ്യ അന്ന് പറഞ്ഞു. സത്യത്തിൽ അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി

സത്യത്തിൽ ഈ ഒരു അവസ്ഥ നാളെ നമ്മൾക്ക് ആകാം എന്നും അന്ന് നവ്യ പറഞ്ഞിരുന്നു, ഒമ്പത് വര്‍ഷമായി കൂട്ടിന് ആരോരുമില്ലാതെ പത്തനാപുരത്തെ ഗാന്ധിഭവനില്‍ ഒറ്റയ്ക്കായിരുന്നു ടിപി മാധവന്‍ കഴിഞ്ഞത്. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് ചില സഹപ്രവർത്തകർ അദ്ദേഹത്തിന് ഗാന്ധിഭവനിൽ എത്തിച്ചത്.