വേട്ടയ്യൻ സെമ്മ ആഴകാർക്ക്; പൊളിച്ചടുക്കി ഫഹദ് ഫാസിൽ ! രജനീകാന്തിന് അടുത്ത ഹിറ്റ് 

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ വേട്ടയ്യൻ ഇന്ന് തീയേറ്ററിൽ പ്രദര്‍ശനത്തിനെത്തി. ആവേശം നിറക്കുന്ന ചിത്രമാണ് എന്നാണ് തിയറ്റര്‍ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.

നിറഞ്ഞാടുന്ന രജനികാന്തിനെയാണ് വേട്ടയ്യനില്‍ കാണാനാകുന്നത്. മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലും തകര്‍ത്താടിയെന്ന് വേട്ടയ്യൻ സിനിമ തിയറ്ററില്‍ കണ്ടിറങ്ങിയവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഫസ്റ്റ് ഷോ കണ്ടിറങ്ങിയ നടൻ ബാല പറയുന്നത് നടൻ ഫഹദ് ഫാസിലിന്റെ അഭിനയ മികവിനെപ്പറ്റിയാണ്.

രജിനി  പടം ആണെങ്കിലും ഫഹദ് ഫാസിൽ ആണ് ശെരിക്കും ഈ ചിത്രത്തിൽ സ്കോർ ചെയ്തതെന്ന്  പറയുകയാണ് ബാല. ആദ്യ 20 മിനിട്ട് വേട്ടയ്യൻ ആഘോഷിക്കുന്നത് രജനികാന്ത് മാസ്സാണ് എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പൊതുവെയുള്ള അഭിപ്രായങ്ങള്‍.

രജനികാന്തും മഞ്ജു വാര്യരും മികച്ച കോമ്പിനേഷൻ ആണെന്ന് പറയുകയാണ് ആറാട്ടണ്ണൻ. അതേസമയം ചിത്രം തുടങ്ങി അര മണിക്കൂറിന് ശേഷം വേട്ടയ്യൻ സിനിമ ക്രൈം ഇൻവെസ്റ്റിഗേഷൻ ജോണറിലേക്ക്  മാറുന്നു. അഭിനേതാക്കളുടെ പ്രകടനവും ഡയലോഗുകളും പോലെ തന്നെ അനിരുദ്ധ് രവിചന്ദറിന്റെ വേട്ടയ്യന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഗംഭീരം ആണെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.

കേരളത്തിലെ തീയേറ്ററുകളിൽ വേട്ടയാൻ കണ്ടിറങ്ങിയ തമിഴ് പ്രേക്ഷകർക്കും മികച്ച അഭിപ്രായം തന്നെയാണ് പറയുന്നത്. അനിരുദ്ധിന്റെ പാട്ടാണ് ഏവർക്കും ഇഷ്‌ടപ്പെട്ടത്. ‘മനസിലായോ’ എന്ന പാട്ട് തീയറ്ററിൽ  കേട്ടപ്പോൾ പുതിയ ഒരു അനുഭവം ആണെന്നും പ്രേക്ഷകർ പറയുന്നു. രജനീകാന്തിന് അടുത്ത ഒരു ഹിറ്റ് സമ്മാനിക്കും വേട്ടയ്‌യൻ എന്ന് തന്നെയാണ് സിനിമാ കണ്ടവർക്ക് എല്ലാവർക്കും പറയാനുള്ളത്.

ആനുകാലിക പ്രാധാന്യമുള്ള സാമൂഹിക വിഷയത്തെ കൈ കാര്യം ചെയ്യുന്ന ചിത്രത്തെ വരവേൽക്കുകയാണ് സിനിമാ പ്രേക്ഷകർ ഒന്നാകെ.പ്രകടന മികവ് കൊണ്ട് വിസ്‍മയിപ്പിക്കുന്ന താരം ഫഹദും ചിത്രത്തില്‍ നിര്‍ണായകമായി എന്നാണ് തമിഴ് മലയാളം സിനിമാ പ്രേക്ഷകർ  ഒന്നാകെ പറയുന്നത്.

ഓരോ സീനിലെയും ഇമോഷൻസ് വര്‍ക്കായിരുന്നു. തമാശയിലും കസറിയ ഒരു പ്രകടനമാണ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്റേത് എന്നാണ് സിനിമാ പ്രേമികളുടെ അഭിപ്രായം. വേട്ടയ്യനില്‍ രജനികാന്തിന്റെ ഭാര്യയായി നിര്‍ണായക കഥാപാത്രമാകുന്നത് മഞ്‍ജു വാര്യരാണ്. എന്നാൽ പക്ഷെ നടി മഞ്‍ജു വാര്യര്‍ക്ക് ചിത്രത്തിൽ സ്‍ക്രീൻ ടൈം കുറവാണെങ്കിലും മഞ്ജു വാര്യരുടെ കഥാപത്രം നിര്‍ണായകമാണ് എന്നും പ്രേക്ഷകർ അഭിപ്രയപ്പെടുന്നു.

ദുഷ്‍റ വിജയൻ ആകട്ടെ മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. അമിതാഭ് ബച്ചന്റെ കഥാപാത്രവും പ്രകടനവും ചിത്രത്തെ ആകര്‍ഷകമാക്കുന്നു എന്നും പ്രേക്ഷകർ വിലയിരുത്തുന്നു. സാബു മോനാണ് വില്ലനാകുന്നത് എന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്.

വേട്ടയ്യന്റേത് മികച്ച ഒരു ഇന്റര്‍വെല്‍ രംഗവും ആണെന്നുള്ള അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. ആക്ഷനും മികച്ചതാണെന്നാണ് ചിത്രം ഫസ്റ്റ് ഷോ കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. നിരവധി പേരാണ് വേട്ടയ്യൻ സിനിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണം എഴുതിയിരിക്കുന്നത്. വേട്ടയ്‌നറെ സംവിധാനം ടി ജെ ജ്ഞാനവേലാണ്. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ മഞ്‍ജു വാര്യര്‍, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

എന്നാൽ വേട്ടൈയ്യൻ രജിനി ചിത്രം ജയിലെറിനെ മറികടക്കുമോ എന്ന് പറയാൻ പറ്റില്ല . ആനുപാതിക കണക്കുകൾ പ്രകാരം ചിത്രം 40-50 കോടി ഇന്ത്യയിൽ നിന്നും നേടുമെന്നാണ് പ്രമുഖ റിപ്പോർട്ടുകൾ പറയുന്നത് .