
നടൻ ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും കേന്ദ്രമന്ത്രിയായശേഷമുള്ള സുരേഷ് ഗോപിയുടെ മാറ്റത്തെ കുറിച്ചും സംസാരിക്കുകയാണ് നടൻ കൊല്ലം തുളസി.
മലയാള സിനിമയിൽ ലോബികളുണ്ടെന്നും കൊല്ലം തുളസി പറയുന്നു. ദിലീപിനൊപ്പവും സുരേഷ് ഗോപിക്കൊപ്പവും നിരവധി സിനിമകളിൽ കൊല്ലം തുളസി അഭിനയിച്ചിട്ടുണ്ട്. കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെ ; ‘മലയാള സിനിമയിൽ ലോബികളുണ്ട്. ഇല്ലെന്ന് പറയാനാവില്ല. ദീലിപ് തളർന്നതല്ല ദിലീപിനെ തളർത്തിയതാണ് എന്നാണ് തന്റെ ഒരു വിലയിരുത്തൽ എന്നും കാരണം ദിലീപ് മലയാള സിനിമയിൽ ശക്തനായിട്ട് കേറി വന്നു. താനൊക്കെ ആദ്യം കാണുമ്പോൾ തമാശയൊക്കെ കാണിക്കുന്ന ഒരു ചെറിയ പയ്യനായിരുന്നു ദിലീപ്. അവിടെ നിന്ന് വളർന്ന് വന്ന് അവസാനം സിനിമാക്കാരുടെ പടം പ്രൊഡ്യൂസ് ചെയ്യാനുള്ള ധൈര്യം വരെ കാണിച്ചുവെന്നും വേറെ ആർക്കും തോന്നിയില്ല അത്. ദിലീപ് അതുകൊണ്ട് പണം ഉണ്ടാക്കി. സ്വയം ശക്തനായി എന്നും അതിനുള്ള അവസരം മറ്റുള്ളവർ ഉണ്ടാക്കി കൊടുത്തുവെന്നും കൊല്ലം തുളസി പറയുന്നു.’

ദിലീപിനെ മോശക്കാരനായി താൻ കാണുന്നില്ലയെന്നും ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചാട്ടവാറുകൊണ്ട് റോഡ് മൊത്തം അടിച്ചുകൊണ്ട് നടക്കണമെന്നും ദിലീപ് വിഷയത്തിൽ കോടതിയാണോ പോലീസാണോ നടീനടന്മാരാണോ ആരാണ് ഇതിൽ വില്ലന്മാർ എന്നും കൊല്ലം തുളസി ചോദിക്കുന്നു. എത്രനാളായി കേസ് കോടതിയിൽ ഇട്ട് കളിക്കുന്നുവെന്നും ഇവരെയെല്ലാം നിയന്ത്രിച്ചുകൊണ്ട് പോകാൻ ദിലീപിന് കഴിയുന്നുണ്ടെങ്കിൽ ദിലീപാണ് ഏറ്റവും വലിയ ആള് എന്നും ദിലീപിനെ ഇവിടുത്തെ പ്രധാനമന്ത്രിയാക്കണം എന്നാണ് എനിക്ക് പറയാനുള്ളത് എന്നും കൊല്ലം തുളസി പറഞ്ഞു.
പിന്നീട് സുരേഷ് ഗോപിയെ കുറിച്ചാണ് നടൻ സംസാരിച്ചത്. തെരഞ്ഞെടുപ്പിന് നിന്ന് വിജയിച്ചശേഷം സുരേഷ് ഗോപി തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് കൊല്ലം തുളസി പറഞ്ഞു. സുരേഷ് ഗോപിയും ഞാനുമായി നല്ല സൗഹൃദമാണ്. ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. എനിക്ക് ഇഷ്ടവുമാണ്. കാരണം ബേസിക്കലി അദ്ദേഹം ഒരു മാന്യനും പാവവുമാണ് എന്നും ചില മണ്ടത്തരങ്ങളൊക്കെ പണ്ടും പറയാറുണ്ടായിരുന്നുവെന്നും വിജയിച്ചശേഷം സുരേഷ് ഗോപി തന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചു.

ഇപ്പോഴും സിനിമയിലെ നായകന്റെ രീതിയിലാണ് സുരേഷ് ഗോപി നിൽക്കുന്നത്. പ്രതീക്ഷയ്ക്കൊത്ത് സുരോഷ് ഗോപി ഉയരാത്തതിൽ എനിക്ക് ദുഖവും വിഷമവും നിരാശയുമുണ്ട് എന്നും കൊല്ലം തുളസി പറയുന്നു. സുരേഷ് ഗോപിയിലുള്ള പ്രതീക്ഷ പോയിയെന്ന് തൃശൂരിൽ തന്നെയുള്ള പലരും തന്നോട് പറഞ്ഞുവെന്നും ക്യാബിനറ്റ് മന്ത്രിയാകുമെന്ന് സുരേഷ് ഗോപിക്ക് അമിത പ്രതീക്ഷയുണ്ടായിരുന്നുവെന്ന് തോന്നുന്നുവെന്നും അത് കിട്ടാത്തതിലുള്ള പരിഭവം കൊണ്ട് പൊരുത്തപ്പെട്ട് പോകാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന് തോന്നുന്നുവെന്നും രാജ്യത്തിന് അഡ്ജസ്റ്റ്മെന്റിൽ ഭരിക്കുന്ന മന്ത്രിയല്ല വേണ്ടത്. ജനങ്ങൾക്ക് എന്തെങ്കിലും ചെയ്ത് കൊടുക്കാൻ കഴിവുള്ള മന്ത്രിയെയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞാണ് കൊല്ലം തുളസി സംസാരം അവസാനിപ്പിച്ചത്.
സുരേഷ് ഗോപി സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കേണ്ടി വരുമെന്നും കൊല്ലം തുളസി കൂട്ടിച്ചേർത്തു’.
അതേസമയം നടൻ ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ചും നടൻ സുരേഷ് ഗോപിയെക്കുറിച്ചും മുൻപും കൊല്ലം തുളസി തുറന്നു പറഞ്ഞിട്ടുണ്ട്. ദിലീപിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ കൊല്ലം തുളസി ദിലീപിനെ സന്ദർശിക്കാൻ പോയിരുന്നു. ഇരുവരും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന തരത്തിലാണ് അന്ന് വാർത്തകൾ വന്നത്. തന്റെ ആപത്ത് ഘട്ടത്തിൽ ആരും എന്നെ അന്വേഷിച്ചിരുന്നില്ലയെന്നും തന്റെ സഹോദരങ്ങൾ പോലും വന്നിട്ടില്ലയെന്നും ആ സമയത്ത് നടൻ ദിലീപ് തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും കൊല്ലം തുളസി പറഞ്ഞിരുന്നു. ഒരു പടത്തിൽ വേഷമുണ്ട്. അഭിനയിക്കാമോയെന്ന് ചോദിച്ച് ആ സമയത്ത് വിളിച്ചതും വേഷം തന്നതും ദിലീപ് മാത്രമാണ്.
ആ സിനിമ ‘സൗണ്ട് തോമ’യായിരുന്നു. അന്നാദ്യമായിട്ടാണ് എനിക്ക് രണ്ട് ദിവസത്തേക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നതെന്നും കുറേ സിനിമകളിലേക്ക് ദിലീപ് എന്നെ റെക്കമന്റ് ചെയ്തിരുന്നുവെന്നും ആ ഒരു സ്‌നേഹം കാണിക്കാൻ വേണ്ടി ദിലീപിന് പ്രശ്നം വന്ന സമയത്ത് താൻ ജയിലിലൊന്ന് പോയി കണ്ടു. അത് വലിയൊരു അപരാധമായിയെന്നും താൻ ബിസിനസ് കാര്യം സംസാരിക്കാനാണ് പോയതെന്നുള്ള ആരോപണമൊക്കെയുണ്ടായിരുന്നുവെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.
അതുപോലെ സുരേഷ് ഗോപിയും ഞാനും ബിജെപിയിലേക്ക് ഒരു ദിവസം വന്നതാണ്. ഒരു കേന്ദ്ര മന്ത്രിയാണ് തങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയത്. ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പായിരുന്നുവെന്നും പക്ഷെ സുരേഷ് ഗോപി എവിടെയോ എത്തി. താൻ പിന്നോട്ട് പോയെന്നും എന്നാൽ സുരേഷ് ഗോപിയേക്കാള്‍ നന്നായി താന്‍ പ്രസംഗിക്കുമെന്നും സുരേഷ് ഗോപി ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് സുരേഷ് ഗോപിയുടെ വ്യക്തിപരമായ കഴിവുകൊണ്ടാണ് , പിന്നെ ചില ആളുകള്‍ സഹായിച്ചിട്ടുമുണ്ട്. എന്നാൽ തനിക്കത് കിട്ടിയിട്ടില്ലയെന്നും, തന്നെ എങ്ങനെ ഒതുക്കാം എന്നാണ് ഇവിടുത്തെ ജില്ലാ നേതാക്കള്‍ നോക്കിയതെന്നും കൊല്ലം തുളസി വ്യക്തമാക്കിയിരുന്നു.
അതേസമയം തന്റെ പ്രതിസന്ധി ഘട്ടത്തെക്കുറിച്ചും കൊല്ലം യ്‌തുളസി പലതവണ സംസാരിച്ചിട്ടുണ്ട്. തുടക്കം മുതലേ തന്റെ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാന്‍ അഭിനയിക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടമായിരുന്നില്ല. നടിമാരുടെ കൂടെ അഭിനയിച്ചാല്‍ അവരെല്ലാം എന്റെ ആരോ ഒക്കെയാണ് എന്ന ധാരണയായിരുന്നു ഭാര്യയുടേത് .തനിക്ക് ക്യാൻസർ പിടിപെട്ടപ്പോഴും ഭാര്യ ഒന്ന് തിരിഞ്ഞു നോക്കിയില്ല . പിന്നെ ഒരു മകൾ ഉണ്ട് . അവൾ ഓസ്‌ട്രേലിയയിലാണ്. എഞ്ചീനിയറാണ് അവള്‍. മരുമകന്‍ ഡോക്ടറാണ്. അവര്‍ അവിടെ സെറ്റിലാണ് എന്നും എന്നാൽ മകളുമായി ബന്ധങ്ങളൊന്നുമില്ലയെന്നും കൊല്ലം തുളസി വ്യക്തമാക്കി .
സിനിമയിൽ സജീവമല്ലെങ്കിലും മലയാള സിനിമയിൽ നടക്കുന്ന കാര്യങ്ങളെല്ലാം കൃത്യമായി മനസിലാക്കുകയും അതിൽ തന്റെ അഭിപ്രായവും അനുഭവവും തുറന്ന് പറയുകയും ചെയ്യുന്നതിൽ മടി കാണിക്കാത്തയാളാണ് നടൻ കൊല്ലം തുളസി. എഴുപത്തിയഞ്ചുകാരനായ കൊല്ലം തുളസി വില്ലൻ, സഹനടൻ റോളുകളിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിൽ മാത്രമല്ല ഒരു സമയത്ത് സീരിയലിലും സജീവമായിരുന്നു നടൻ. ഏറ്റവും അവസാനം കൊല്ലം തുളസി അഭിനയിച്ച സിനിമ വരാലാണ്.











