
മണിരത്നം സിനിമകളിലെ ഒരു നാഴികക്കല്ലായ ചിത്രമാണ് ഇരുവർ, ഇപ്പോൾ ചിത്രത്തിലെ ഒരു പ്രധാന സീൻ തന്റെ ജീവിതത്തിൽ നടന്ന സംഭവമാണെന്ന് തുറന്നു പറയുകയാണ് നടിയും സംവിധായകൻ മണിരത്നത്തിന്റെ ഭാര്യയുമായ സുഹാസിനി. ചിത്രത്തിലെ മികച്ച സീനുകളിൽ ഒന്നായ മോഹൻലാലിൻറെ ആനന്ദൻ എന്ന കഥാപാത്രം പ്രകാശ് രാജിന്റെ കഥാപാത്രത്തെ ടെറസിൽ കൊണ്ടുവന്നിട്ട് ആളുകളെ അഭിവാദനം ചെയ്യുന്നത് ഈ സീൻ തന്റെ ജീവിതത്തിൽ നടന്ന സംഭവം. ഒരാളുടെ മാത്രമല്ല പലരുടെയും സംഭാവന ആണ് ഇരുവർ സുഹാസിനി പറയുന്നു.

ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ എഴുതിയത് സുഹാസിനിയാണ്. മണിരത്നത്തിന്റേതായിരുന്നു തിരക്കഥ.ആർട്ടിസ്റ്റിന്റെ വൈരമുത്തുവിന്റെ എആർ റഹ്മാന്റെ മണിസാറിന്റെ എന്റെ തുടങ്ങി ഒരുപാട് പേരുടെ കോൺട്രിബ്യൂഷനാണ് അത്. അതിലെ നിഴൽകൾ രവിയുടെ കഥാപാത്രത്തെപ്പോലെയുള്ളവരെ എനിക്ക് അറിയാം.ഒറ്റ നോട്ടത്തിൽ അവരെ നമുക്ക് സംരക്ഷകരായി തോന്നും എന്നാൽ അവരായിരിക്കും വേട്ടക്കാർ. അതൊക്കെ ഞാൻ കണ്ടിട്ടുണ്ട്.പിന്നെ ആ സീൻ എന്റെ ജീവിതത്തിൽ സംഭവിച്ചത്

മോഹൻലാൽ എനിക്ക് പൊളിറ്റിക്സ് വേണ്ടെന്ന് പറയുമ്പോൾ പ്രകാശ് രാജ് അദ്ദേഹത്തെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ എല്ലാവരും അയാളെ കാത്ത് നിൽക്കുന്നത് കാണിക്കുന്നൊരു സീനുണ്ട്, എനിക്കും ചിരഞ്ജീവിക്കും യഥാർത്ഥ ജീവിതത്തിൽ നടന്ന ഒരു കാര്യമാണ്. ഞാൻ എന്തോ സംസാരിക്കുമ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ വലിയ ഒരു സ്റ്റാറാണ് ഇങ്ങനെ സംസാരിക്കരുത് കുറച്ച് ബഹുമാനം തരണം എന്ന് . നിങ്ങൾ സ്റ്റാറാല്ല. എന്റെ സഹതാരം മാത്രമാണെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹം എന്നെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി. തിരുപ്പതി യെന്ന ദേശത്തെ എല്ലാവരും അന്ന് അദ്ദേഹത്തെ കാണാൻ വേണ്ടി ടെറസിലുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ ഈ സ്റ്റാർ പവർ എന്താണെന്ന് കാണുന്നത്, അന്ന് ഞാൻ വിചാരിച്ചു ഇത് ഒരു സിനിമയിൽ കൊണ്ടുവരണമെന്ന് അങ്ങനെയാണ് ഇത് ഇരുവറിൽ എത്തിച്ചത് സുഹാസിനി പറയുന്നു.












