മരിച്ച അമ്മയെ തേടിയുള്ള യാത്രയിൽ ദൈവത്തെ കണ്ടു ! ഇളയരാജയുടെ മകൻ അങ്ങനെ അബ്ദുള്‍ ഹാലിഖ് ആയി മാറി

സംഗീതജ്ഞന്‍ ഇളയരാജയുടെ മകന്‍ എന്ന ലേബലില്‍ നിന്നും തമിഴ് സിനിമയിലെ മുന്‍നിര സംഗീതസംവിധായകരില്‍ ഒരാളാണെന്ന നിലയില്‍ തന്റേതായ സ്ഥാനത്ത് എത്താന്‍ സാധിച്ച വ്യക്തിയാണ് യുവാൻ ശങ്കര്‍ രാജ. സംഗീതത്തിലൂടെ ഒത്തിരി ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചു.

തന്റെ അമ്മയുടെ മരണം ജീവിതത്തിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ സംഗീത സംവിധായകന്‍ യുവാൻ ശങ്കര്‍ രാജ. തന്റെ കരിയറില്‍ നാല് വര്‍ഷം നീണ്ട ഇടവേളയെടുത്ത കാലഘട്ടവും അമ്മയുടെ മരണശേഷം ആയിരുന്നു എന്നും പറയുകയാണ് യുവാൻ. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവാൻ ശങ്കര്‍ രാജ മനസ് തുറന്നത്.

നാല് വര്‍ഷക്കാലം ആര്‍ക്കും യുവന്‍ എവിടെയായിരുന്നുവെന്ന് അറിയില്ലായിരുന്നു.  ആ സമയത്ത് താന്‍ പഠിക്കുകയായിരുന്നു എന്നും യുവാൻ പറയുന്നു. ആ സമയം തന്റെ ‘അമ്മ മരിച്ചിരുന്നു . എല്ലാത്തിനും താൻ അമ്മയെ ആയിരുന്നു ആശ്രയിച്ചിരുന്നത് . എന്നാൽ അമ്മയുടെ പെട്ടന്നുള്ള മരണം എന്നെ മറ്റൊരു പാതയിലേക്ക് നയിച്ചിരുന്നു .  ‘അമ്മയെ തേടിയുള്ള യാത്ര ‘. അമ്മയെ സ്വപ്നത്തിൽ കാണാൻ തുടങ്ങി . അതിലൂടെ അമ്മയെ കണ്ടെത്താൻ പരിശ്രമിച്ചു . പക്ഷെ സാധിച്ചില്ല . ആ അന്വേഷണത്തിനൊടുവിൽ താൻ ദൈവത്തെ കണ്ടു എന്നാണ് യുവാൻ പറയുന്നത് .

പെട്ടെന്നൊരു ദിവസം അമ്മയില്ലാതെ വന്നതോടെ താന്‍ ഒരു ലോസ്റ്റ് ചൈല്‍ഡ് ആയി മാറി. എല്ലാവര്‍ക്കും അവരുടെ അമ്മ പ്രധാനപ്പെട്ടതാണല്ലോ തനിക്കും അങ്ങനെ തന്നെയായിരുന്നു . എല്ലാവരും ഭൂമിയിലേക്ക് വരുന്നത് ഒരു എക്‌സ്‌പൈറി ഡേറ്റുമായാണ് എന്ന് തനിക്ക് അറിയാം. പക്ഷെ അതെന്നാണെന്ന് നമുക്ക് അറിയില്ലെന്ന് മാത്രം. പിന്നീട് അന്വേഷണത്തിന് ഒടുവിൽ താൻ മദ്യത്തിലേക്കും മറ്റും എത്തിയെന്നും യുവാൻ പറയുന്നു.

 

അമ്മയുടെ മരണ ശേഷമാണ് താന്‍ മദ്യത്തിലേക്കും പുകവലിയിലേക്കും എത്തുന്നത്. അതിന് മുമ്പും താന്‍ പാര്‍ട്ടികള്‍ക്ക് പോകുമായിരുന്നു. പക്ഷെ താന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. പക്ഷെ അമ്മ പോയതോടെ അതൊക്കെ തുടങ്ങി.

ഒരുനാള്‍ താന്‍ ഉത്തരം കണ്ടെത്തി. ജനിച്ചത് മുതലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം അന്ന് കിട്ടി എന്നും യുവാൻ പറയുന്നു. ദൈവത്തെ കണ്ടപ്പോൾ തന്റെ പാപങ്ങള്‍ ക്ഷമിക്കാനാണ് താൻ ദൈവത്തോട് ആദ്യം പറയുന്നത് . താന്‍ പോലും അറിയാതെയാണ് താനിത് ദൈവത്തോട് ചോദിക്കുന്നത് എന്നും യുവാൻ പറയുന്നു. ആരുടെയെങ്കിലും മനസിനെ താൻ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്നായിരുന്നു താന്‍ ദൈവത്തോട് പറഞ്ഞത് . ഇപ്പോള്‍ നിങ്ങള്‍ കാണുന്ന ഈയൊരു മോഡിലേക്ക് താന്‍ എത്തിയത് ഈ ഒരു  പ്രോസസിലൂടെയാണ് എന്നും യുവാൻ വെളിപ്പെടുത്തുന്നു.

എല്ലാവരും ഒരോ റോളര്‍ കോസ്റ്റ് റൈഡിലൂടെ കടന്നു പോകും. തനിക്ക് ഇതായിരുന്നു ആ റൈഡെന്നും താരം പറയുന്നു. അതുപോലെ തന്നെ നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യമെന്നും മുകളിലിരുന്ന് ഒരാള്‍ എല്ലാം എഴുതിയിട്ടുണ്ട്. അതുപോലെയെ നടക്കൂ എന്ന് ബോധ്യമായി. ഈ പ്രോസസ് തന്നെ പഠിപ്പിച്ചത് ഇസ്ലാം ആണ്. അങ്ങനെയാണ് താന്‍ ഇപ്പോള്‍ കാണുന്ന സെന്‍ മോഡിലെത്തിയത് എന്നും യുവാൻ പറയുന്നു.

അതേസമയം 2002 ലാണ് യുവന്‍ ശങ്കര്‍ രാജ ആദ്യം വിവാഹിതനാവുന്നത്. ആറ് വര്‍ഷത്തിന് ശേഷം ഈ ബന്ധം വേര്‍പ്പെടുത്തി. 2011 ല്‍ അദ്ദേഹം രണ്ടാമതും വിവാഹിതനായി. ഈ ബന്ധവും അധികം മുന്നോട്ട് പോയില്ല. 2014 ലാണ് യുവന്‍ മൂന്നാമതും വിവാഹം കഴിക്കുന്നത്. പിന്നാലെ വിവാഹം കഴിക്കുന്നതിന് വേണ്ടി താന്‍ ഇസ്ലാം മതം സ്വീകരിച്ചതായിട്ടും യുവന്‍ പ്രഖ്യാപിച്ചു. നിയമപരമായി തന്റെ പേര് അബ്ദുള്‍ ഹാലിഖ് എന്നാക്കി മാറ്റിയെന്നും പക്ഷേ പ്രൊഫഷണലായി തന്റെ യഥാര്‍ത്ഥ പേര് ഉപയോഗിക്കുന്നത് തുടരുമെന്നും താരം വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ പക്ഷെ യുവന്‍ ശങ്കര്‍ രാജ ഇസ്ലാം മതം സ്വീകരിച്ചത് അച്ഛന്‍ ഇളയരാജയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതുകൊണ്ടാണ് മകന്റെ വിവാഹത്തിന് ഇളയരാജ പോകാതിരുന്നതെന്നും ചില കഥകളുണ്ടായിരുന്നു. ഇതിനെ കുറിച്ച് മുൻപൊരിക്കൽ താരം തുറന്ന് സംസാരിച്ചിരുന്നു.

താന്‍ മതം മാറിയപ്പോള്‍ തന്റെ അച്ഛന്‍ തന്നെ തടഞ്ഞില്ല, പകരം, അദ്ദേഹം പറഞ്ഞത് ദിവസവും അഞ്ച് നേരം ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്ന് പറയുന്ന ഒരാളെ തടയുന്നത് എന്തിനാണെന്നാണ്’. പിന്നെ തന്റെ വിവാഹം പെട്ടെന്ന് സംഭവിച്ചു. ഒറ്റ ദിവസം കൊണ്ടാണ് കല്യാണം നിശ്ചയിച്ചത്. ഇക്കാര്യം ഉടനെ തന്നെ താൻ അച്ഛനെ വിളിച്ച് പറഞ്ഞിരുന്നു. ‘അദ്ദേഹം കല്യാണത്തിന് വരാമെന്നും അതില്‍ കുഴപ്പമില്ലെന്നും പറഞ്ഞിരുന്നു. “പക്ഷേ പെട്ടെന്ന് ഒരുക്കങ്ങള്‍ നടത്തേണ്ടി വന്നതിനാൽ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടി വരും. താന്‍ അവിടെ വരികയാണെങ്കില്‍ എല്ലാവരുടെയും ശ്രദ്ധ തന്നിലേക്കാവും. അതിനാല്‍ നിങ്ങള്‍ നന്നായി വിവാഹം കഴിച്ച് വരിക. താന്‍ വന്നാല്‍ അവിടെയുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് അച്ഛന്‍ തന്നോട് പറഞ്ഞത്” . അതിനു ശേഷം താനും ഭാര്യയും അച്ഛനെ കാണാന്‍ പോയിരുന്നു. ഇതുവരെയുള്ള ജീവിതത്തില്‍ അച്ഛന്‍ തങ്ങളോട് വളരെ സ്‌നേഹത്തോടെയാണ് സംസാരിച്ചിട്ടുള്ളത് എന്നും അന്ന് യുവാൻ ശങ്കർ രാജ വെളിപ്പെടുത്തി